ഡൽഹി ഓട്ടോ എക്സ്പോയിൽ നിന്നും
പുതിയ ഹെക്ടര്‍ മോഡലിനെ മാറ്റിനിര്‍ത്തിയാല്‍ പൂര്‍ണമായും വൈദ്യുതി വാഹനങ്ങളുടെ നിരയുമായാണ് എം.ജി. മോട്ടോഴ്സിന്റെ പവലിയന് ഒരുങ്ങിയത്. ഇതില്‍ നിലവില്‍ ഇന്ത്യന്‍ നിരത്തുകളിലുള്ള ഇസഡ്.എസ്.ഇലക്ട്രിക് മുതല്‍ വിദേശ രാജ്യങ്ങളില്‍ എത്തിയിടുള്ള എം.ജിയുടെ ഇലക്ട്രിക് എം.പി.വിയായ മിഫ9 വരെയുണ്ട്. ഈ വാഹനങ്ങള്‍ക്കൊപ്പമാണ് എം.ജി. ലോകത്തിലെ തന്നെ ആദ്യ ഫ്യുവല്‍ സെല്‍ എം.പി.വിയായ യൂണിക് 7 എന്ന മോഡലും എത്തിച്ചത്.
എം.ജി. മോട്ടോഴ്സിന്റെ മൂന്നാം തലമുറ ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി ഒരുങ്ങിയിട്ടുള്ള വാഹാനമാണ് യൂണിക് 7. 130 കിലോവാട്ട് ശേഷിയുള്ള ഫ്യുവല്‍ സെല്‍ ബാറ്ററിയാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. ഇത് 605 കിലോമീറ്റര്‍ എന്ന ഉയര്‍ന്ന റേഞ്ചാണ് ഉറപ്പാക്കുന്നതെന്നാണ് നിര്‍മാതാക്കള്‍ നല്കുന്ന ഉറപ്പ്. 116 പി.എസ്. പവറും 310 എന്‍.എം. ടോര്‍ക്കുമാണ് ഈ വാഹനം ഉത്പാദിപ്പിക്കുന്ന കരുത്ത്.

രൂപത്തിലും ഫീച്ചറുകളിലും ടൊയോട്ടയുടെ വെല്‍ഫയറിനോട് മത്സരിക്കാന്‍ പോകുന്ന വാഹനമാണ് യൂണിക് 7. വാഹനത്തിന്റെ വലിപ്പത്തിന് ഇണങ്ങുന്ന വലിയ ഗ്രില്ലാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. ഹെഡ്ലൈറ്റ് ആകട്ടെ താരതമ്യേന വലിപ്പം കുറഞ്ഞതും. എല്‍.ഇ.ഡിയിലാണ് ഇത് തീര്‍ത്തിരിക്കുന്നത്. ഡ്യുവല്‍ ടോണ്‍ എക്സ്റ്റീരിയറിലാണ് പ്രദര്‍ശനത്തിനെത്തിച്ച വാഹനം ഒരുങ്ങിയിരുന്നത്. വെല്‍ഫയര്‍ പോലെ വശങ്ങളിലേക്ക് സ്ലൈഡ് ചെയ്യുന്ന ഡോറുകളാണ് പിന്നിലേത്.
അകത്തളമാണ് വെല്‍ഫയറിനോട് കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുന്നത്. ഒന്നാം നിരയില്‍ 12.3 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, മള്‍ട്ടി ഫങ്ങ്ഷന് സ്റ്റിയറിങ്ങ് വീല്‍ എന്നിവയാണ് നല്കിയിട്ടുള്ളതെങ്കില് പിന്‍നിരയില്‍ അത്യാഡംബര സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പൂര്‍ണമായും ചായ്ക്കാവുന്ന ഓട്ടോമാന്‍ സംവിധാനമുള്ള സീറ്റുകള്‍, എന്ര്ടെയ്ന്മെന്റ് സ്ക്രീനുകള്‍. ഓരോ സീറ്റിനും പ്രത്യേകം ഹാന്‍ഡ് റെസ്റ്റ് തുടങ്ങി നിരവധി ഫീച്ചറുകള്‍ നല്‍കിയിട്ടുണ്ട്.

5225 എം.എം. നീളവും 1980 എം.എം. വീതിയും 1938 എം.എം. ഉയരത്തിലുമാണ് ഈ വാഹനം ഒരുക്കിയിരിക്കുന്നത്. ഡ്രൈവര്‍ അസിസ്റ്റന്‍സിനായി മൂന്ന് മൂന്ന് മോഡുകള്‍ ഫീച്ചറുകളായി നല്‍കിയിട്ടുള്ളതിനൊപ്പം സുരക്ഷ കാര്യക്ഷമമാക്കുന്നതിനായി ആറ് എയര്‍ ബാഗ്, 360 ഡിഗ്രി ക്യാമറ തുടങ്ങിയവയും യുണിക് 7-ല്‍ എം.ജി. നല്‍കിയിട്ടുണ്ട്. ഇതിലെ പ്രോം പി360 കണ്ട്രോള് പ്രോഗ്രാമുകള്‍ വാഹനത്തിന്റെ വേഗതയിലും നിയന്ത്രണത്തിലും കൃത്യത ഉറപ്പുവരുത്തുമെന്നാണ് എം.ജി. അവകാശപ്പെടുന്നത്.
Content Highlights: MG Hector, MPV, Ashok Leyland Bada Dost Xpress CNG 12 Seater 2023 Auto Expo
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..