ഒറ്റച്ചാര്‍ജില്‍ 550 കിലോമീറ്റര്‍; ഇലക്ട്രിക്കല്‍ അരങ്ങേറ്റം കുറിച്ച് മാരുതി ഇ.വി.എക്‌സ്


അജിത് ടോം

മാരുതി ഇ.വി.എക്‌സ് കൺസെപ്റ്റ് മോഡൽ ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ചപ്പോൾ

ന്യൂഡൽഹി:ഇന്ത്യയുടെ വാഹന മാമാങ്കമായ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ആദ്യ ഇലക്ട്രിക് വാഹനം പ്രദര്‍ശിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി. ഇ.വി.എക്‌സ് എന്ന പേരില്‍ പുറത്തിറക്കിയ കണ്‍സെപ്റ്റ് മോഡല്‍ 2025-ഓടെ നിരത്തുകളില്‍ എത്തുമെന്നാണ് മാരുതി ഉറപ്പുനല്‍കിയിരിക്കുന്നത്. വെറും ഒരു കണ്‍സെപ്റ്റ് മോഡലിനപ്പുറം മെക്കാനിക്കള്‍ ഫീച്ചറുകള്‍ ഉള്‍പ്പെടെ വെളിപ്പെടുത്തിയാണ് ഈ വാഹനം പ്രദര്‍ശനത്തിനെത്തിച്ചിരിക്കുന്നത്.

മാരുതിയുടെ മറ്റുവാഹനങ്ങളുമായി സാദൃശ്യം അവകാശപ്പെടാന്‍ സാധിക്കാത്ത ഡിസൈനാണ് ഇ.വി.എക്‌സില്‍ നല്‍കിയിരിക്കുന്നത്. ആഡംബര വാഹനങ്ങള്‍ക്ക് സമാനമായ മുഖഭാവവും പിന്‍വശവുമാണ് ഈ വാഹനത്തിനുള്ളത്. വളരെ നേര്‍ത്തതും എല്‍.ഇ,ഡിയില്‍ ഒരുങ്ങിയിട്ടുള്ളതുമാണ് ഹെഡ്‌ലൈറ്റ്. ഇതിലെ താഴേക്ക് മൂന്ന് നിരയായി എല്‍.ഇ.ഡിയില്‍ ഡി.ആര്‍.എല്ലും ഒരുങ്ങിയിട്ടുണ്ട്. സുസുക്കിയുടെ ഡിസൈന്‍ ശൈലിയില്‍ ഒരുങ്ങിയിട്ടുള്ള വാഹനമെന്നാണ് ഈ ഇലക്ട്രിക് കണ്‍സെപ്റ്റിനെ നിര്‍മാതാക്കള്‍ വിശേഷിപ്പിക്കുന്നത്.

എസ്.യു.വി. ഭാവത്തില്‍ ഒരുങ്ങിയിട്ടുള്ള വാഹനമായതിനാല്‍ തന്നെ താരതമ്യേന വലിപ്പമുള്ള ടയറുകളാണ് കണ്‍സെപ്റ്റ് മോഡലില്‍ ഉള്‍പ്പെടെ നല്‍കിയിരിക്കുന്നത്. സൈഡ് മിററിന്റെ സ്ഥാനത്ത് ക്യമാറ മാത്രമാണ് നല്‍കിയിട്ടുള്ളത്. ഈ വാഹനത്തിന് അഴകേകുന്നതില്‍ പിന്‍ഭാഗത്തിനുമുണ്ട് പ്രധാന്യം. പുതുതലമുറ വാഹനങ്ങളുടെ മുഖഭാവമായ ഹാച്ച്‌ഡോര്‍ നിറഞ്ഞുനില്‍ക്കുന്ന ടെയ്ല്‍ ലാമ്പാണ് ഈ വാഹനത്തിലുമുള്ളത്. പിന്നിലേക്ക് അല്‍പ്പം തള്ളി നില്‍ക്കുന്ന തരത്തിലാണ് ബൂട്ടും ഒരുങ്ങിയിട്ടുള്ളത്. ഇ.വി.എക്‌സ്. ബാഡ്ജിങ്ങും സ്റ്റൈലിഷാണ്.

ഇന്റീരിയര്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഒരു കാര്യം മാരുതി ഉറപ്പിച്ച് പറയുന്നുണ്ട്. പുറംമോടിയില്‍ ഇത്രയും അഴകുള്ള വാഹനത്തിന്റെ അകത്തളവും ഒട്ടും മോശമാകില്ലല്ലോ. ഫ്യൂച്ചറിസ്റ്റിക്ക് എന്ന വാക്കാണ് അകത്തളത്തിലെ ആകെ വിശേഷിപ്പിക്കാന്‍ മാരുതി ഉപയോഗിച്ചത്. അതിനര്‍ഥം ഇപ്പോഴുള്ള വാഹനങ്ങളില്‍ നല്‍കിയിട്ടുള്ളതില്‍ നിന്ന് കുറേയധികം പ്രത്യേകതകള്‍ ഇ.വി.എക്‌സ് യാഥാര്‍ഥ്യമാകുമ്പോള്‍ പ്രതീക്ഷിക്കാം. കാര്‍ വിത്ത് അഡ്വാന്‍സ് ടെക്‌നോളജി ഫീച്ചറുകള്‍ എന്നൊരു വിശേഷണവും ഇ.വി.എക്‌സില്‍ നല്‍കുന്നുണ്ട്.

ഇലക്ട്രിക് വാഹനത്തിന്റെ നിലനില്‍പ്പ് റേഞ്ചിനെ അടിസ്ഥാനമാക്കിയാണെന്നതില്‍ സംശയമില്ല. അതുകൊണ്ടുതന്നെ ഉയര്‍ന്ന റേഞ്ചാണ് മാരുതിയുടെ പ്രധാന പരിഗണന. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 550 കിലോമീറ്റര്‍ യാത്രയാണ് മാരുതി ഉറപ്പുനല്‍കുന്നത്. ഇതിനായി 60 കിലോവാട്ട് അവര്‍ ശേഷിയുള്ള ബാറ്ററി പാക്കാണ് മാരുതി ഇ.വി.എക്‌സില്‍ നല്‍കുകയെന്നാണ് അറിയിച്ചിരിക്കുന്നത്. മാരുതിയുടെ തന്നെ ഡെഡിക്കേറ്റഡ് ഇ.വി, പ്ലാറ്റ്‌ഫോമാണ് ഈ ഇലക്ട്രിക് വാഹനത്തിന് അടിസ്ഥാനമൊരുക്കുന്നതെന്നാണ് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നത്.

കേവലം ഒരു ഇലക്ട്രിക് വാഹനം മാത്രമല്ല മാരുതിയുടെ ഭാവി പരിപാടി. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കള്‍ എന്ന ഖ്യാതി പേറുന്ന മാരുതി ഈ ഓട്ടോ എക്‌സ്‌പോയില്‍ മുന്നോട്ട് വെച്ച പ്രധാന ഉറപ്പ് പ്രകൃതി സൗഹാര്‍ദമായ ഗതാഗത സംവിധാനം ഒരുക്കും എന്നതാണ്. ഇതിനായി ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പുറമെ, പ്രകൃതി സൗഹാര്‍ദമായ ഇന്ധനങ്ങളിലുള്ള കൂടുതല്‍ വാഹനങ്ങളും മാരുതിയുടെ ഭാവി പദ്ധതിയില്‍ ഉണ്ടെന്നാണ് മാരുതി സുസുക്കിയുടെ മേധാവികള്‍ അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷമാണ് ഒന്നിലധികം ഇന്ധനങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ഫ്‌ളെക്‌സ് ഫ്യുവല്‍ വാഹനങ്ങള്‍ നിര്‍മിക്കാന്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി നിര്‍മാതാക്കളോട് ആവശ്യപ്പെട്ടത്. മാരുതി ഇതിന് ഒരുങ്ങുന്നിവെന്ന സൂചനകളായിരിക്കുന്ന ഇതുവരെ ഉണ്ടായിരുന്നതെങ്കില്‍ അത് ഔദ്യോഗികമായിരിക്കുകയാണ്. മാരുതിയുടെ ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ വാഗണ്‍ആര്‍ ആയിരിക്കും ഫ്‌ളെക്‌സ് ഫ്യുവല്‍ ഇന്ധന ഓപ്ഷനില്‍ എത്തുന്ന മാരുതിയുടെ ആദ്യ വാഹനം.

Content Highlights: Maruti unveils EVX electric concept with a range Of 550km at Auto Expo 2023


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023

Most Commented