കിയ കെ.എ.4 | photo: മാതൃഭൂമി
കിയ മോട്ടോഴ്സിന്റെ ആഡംബര എംപിവി വാഹനമായ കാര്‍ണിവലിന്റെ മുഖം മിനുക്കിയ പതിപ്പ് ഈ ഓട്ടോ എക്സ്പോയില്‍ അവതരിപ്പിക്കുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍, ഇത് പ്രതീക്ഷിച്ച് കിയയുടെ പവലിയനിന്റെ മുന്നിലെത്തിയവര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത് കെ.എ.4 എന്ന എം.പി.വിയാണ്. രൂപത്തില്‍ കാര്‍ണിവലുമായി ഏറെകുറെ സാമ്യമുണ്ടെങ്കിലും മുന്‍ മോഡലില്‍ നിന്ന് വ്യത്യസ്തമാക്കുന്ന ഫീച്ചറുകളും ഈ വാഹനത്തില്‍ നിരവധിയാണ്.
ഓട്ടോ എക്സ്പോയുടെ ആദ്യ ദിനത്തില്‍ പ്രദര്‍ശിപ്പിച്ച വാഹനങ്ങള്‍ എല്ലാം ഇലക്ട്രിക് ആയിരുന്നെങ്കിലും കിയയുടെ പവലിയന് മാത്രമാണ് ഇതിന് ഒരു അപവാദമായിരുന്നത്. ഇ.വി.9 എന്ന ഇലക്ട്രിക് വാഹന കണ്‍സെപ്റ്റിനൊപ്പം കെ.എ.4 എന്ന പ്രൊഡക്ഷന്‍ പതിപ്പും കിയ എത്തിച്ചിരുന്നു. ഇതില്‍ കെ.എ.4 എന്ന വാഹനം ഡീസല്‍ എന്ജിനിലുള്ളതാണെന്നാണ് വിലയിരുത്തലുകള്‍. കാര്‍ണിവലിന് കരുത്തേകിയ 2.2 ലിറ്റര്‍ എന്‍ജിനായിരിക്കും ഈ വാഹനത്തിന്റെയും ഹൃദയം.
ഡിസൈനില്‍ ഏറെ പുതുമ ഈ വാഹനത്തില്‍ കൊണ്ടുവന്നിട്ടുണ്ട്. ക്രോമിയം ഭാഗങ്ങള്‍ പരമാവധി കുറച്ചാണ് കെ.എ.4 എത്തിയിട്ടുള്ളത്. ഗ്രില്ലില്‍ ബ്ലാക്ക് ഫിനീഷിങ്ങിലുള്ള സ്റ്റഡുകളാണ് നല്‍കിയിട്ടുള്ളത്. ഗ്രില്ലിനിടയിലായി രണ്ട് പ്രൊജക്ഷന് ലൈറ്റുകളും നല്‍കിയിട്ടുണ്ട്. വളരെ നേര്‍ത്തതാണ് ഹെഡ്ലാമ്പുകള്‍. അതും എല്‍.ഇ.ഡിയില്‍ ആണ് ഒരുങ്ങിയിട്ടുള്ളത്. ഇന്റിക്കേറ്റര്‍ ലൈറ്റുകളില്‍ എവിടെയോ റേഞ്ച് റോവര്‍ വാഹനങ്ങളുടെ ഒരു ഭാവം നിഴലിക്കുന്നുണ്ട്.
കാര്‍ണിവലിന്റെ ഭാവം തോന്നിക്കുന്നത് വശങ്ങളില് മാത്രമാണ്. സ്ലൈഡിങ്ങ് ഡോറുകളാണ് നല്‍കിയിട്ടുള്ളത്. ഡോര്‍ ഹാന്‍ഡിലിലും റൂഫ് റെയില്സിലും സില്‍വര്‍ നിറമാണ് നല്‍കിയിട്ടുള്ളത്. പിന്‍ഭാഗത്തെ ലൈറ്റുകളുടെ വലിപ്പം കുറഞ്ഞതാണ് പ്രധാനമാറ്റം. എല്‍.ഇ.ഡിയില്‍ നേര്‍ത്ത ലൈറ്റുകളാണ് ടെയ്ല് ലൈറ്റുകളാണ് നല്‍കിയിട്ടുള്ളത്. ഇന്റിക്കേറ്റര്‍ ലൈറ്റും റിവേഴ്സ് ലൈറ്റും ബമ്പറിലേക്ക് മാറ്റിയാണ് നല്‍കിയിട്ടുള്ളത്.
മെക്കാനിക്കലായി കാര്‍ണിവലിനെ പിന്തുടരുന്ന വാഹനമായിരിക്കും കെ.എ.4. ഈ വാഹനത്തിന് കരുത്തേകുന്നത് 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനായിരിക്കും. 197 പി.എസ്. പവറും, 440 എന്‍.എം. ടോര്‍ക്കുമാണ് എന്ജിന് ഉത്പാദിപ്പിക്കുന്ന കരുത്ത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക്കാണ് ഇതില്‍ ട്രാന്സ്മിഷന് ഒരുക്കുന്നത്.
Content Highlights: kia ka4 revealed in auto expo 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..