ഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച അയോണിക് 5 | ഫോട്ടോ: അജിത് ടോം|മാതൃഭൂമി
ഇന്ത്യന്‍ നിരത്തുകള്‍ക്കായി ഹ്യുണ്ടായി ഒരുക്കിയ ആഡംബര ഇലക്ട്രിക് മോഡലായ അയോണിക് 5 ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ചു. ഹ്യുണ്ടായിയുടെ ബ്രാന്റ് അംബാസിഡറായ ബോളിവുഡ് താരം ഷാരൂഖ് ഖാനാണ് ഈ വാഹനം ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഫീച്ചറുകള്‍ക്കും സൗന്ദര്യത്തിനും അപ്പുറം വിലയില്‍ ഞെട്ടിച്ചാണ് അയോണിക് 5 വിപണിയില്‍ എത്തിയിരിക്കുന്നത്. 44.95 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ പ്രാരംഭ വിലയായി പ്രഖ്യാപിച്ചിട്ടുള്ളത്.
ഹ്യുണ്ടായിയുടെ ഗ്ലോബല്‍ ഡിസൈന്‍ ശൈലിയില്‍ ഒരുങ്ങിയിട്ടുള്ള വാഹനമാണ് അയോണിക് 5. പാരാമെട്രിക് പിക്സല്‍ എല്‍.ഇ.ഡി. ഹെഡ്ലാമ്പാണ് ഈ വാഹനത്തിന്റെ മുന്‍ഭാഗത്തിന് പ്രീമിയം ലുക്ക് നല്‍കുന്നത്. ഫ്ളാറ്റ് ബോണറ്റ്, സ്കിഡ് പ്ലേറ്റുകള്‍ നല്കി സിംപിള്‍ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള ബമ്പര്‍ എന്നിവയാണ് മുന്‍ഭാഗത്ത് നല്‍കിയിട്ടുള്ളത്. ഗ്രില്ലിന്റെ അഭാവമുള്ളതിനാല്‍ തന്നെ ബോണറ്റിലാണ് ഹ്യുണ്ടായിയുടെ ലോഗോ നല്‍കിയിട്ടുള്ളത്.
മുന്നില്‍ നിന്ന് ഏറ്റവും പിന്നിലേക്ക് വരെ നീളുന്ന ഷോള്‍ഡര്‍ ലൈന്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ഫ്ളാറ്റ് ആയിട്ടുള്ള വശങ്ങളാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളത്. പരാമെട്രിക് പിക്സല്‍ ഡിസൈനില്‍ തന്നെയാണ് ടെയ്ല്‍ലൈറ്റും ഒരുങ്ങിയിട്ടുള്ളത്. ഹാച്ച്ഡോറിലും റിയര്‍ ബമ്പറിലുമെല്ലാം ഡിസൈന്‍ ലാളിത്യം നിഴലിക്കുന്നുണ്ട്.
ഫീച്ചര്‍ സമ്പന്നമാണ് അയോണിക് 5-ന്റെ അകത്തളം. ലോഗോ നല്കിയിട്ടില്ലാത്ത സ്റ്റിയറിങ്ങ് വീല്‍. ഒറ്റ സക്രീനില്‍ ഒരുങ്ങിയിട്ടുള്ള ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും അകത്തളത്തിന് പ്രീമിയം ഭാവം നല്കുന്നു. മുന്‍ നിരയില്‍ രണ്ട് സീറ്റും ഓട്ടോമാന്‍ സംവിധാനത്തിലാണ് ഒരുങ്ങിയിട്ടുള്ളത്. സെന്റര്‍ കണ്‍സോള്‍ സംവിധാനം ഇല്ലാത്തതിനാല്‍ തന്നെ സീറ്റുകളുടെ മധ്യത്തില്‍ മികച്ച സ്പേസും ലഭിക്കുന്നുണ്ട്. എല്ലാ സീറ്റുകളിലും വെന്റിലേറ്റഡ് സംവിധാനവും നല്‍കിയിട്ടുണ്ട്.
റേഞ്ചിലും ഈ വാഹനം ഏറെ മുന്നിലാണ് അയോണിക്-5. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 631 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നത്. 217 പി.എസ്. പവറും 350 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്. 72യ6 കിലോവാട്ട് അവര്‍ ശേഷാണ് ബാറ്ററി പാക്കിനുള്ളത്. 4635 എം.എം. നീളം, 1890 എം.എം. വീതി, 1625 എം.എം. ഉയരം 3000 എം.എം. വീല്‍ബേസ് എന്നിവും ഈ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്.
Content Highlights: Hyundai Ioniq 5 launched by Shahrukh Khan at the Auto Expo 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..