ഇന്ത്യയുടെ വാഹന മാമാങ്കം കൊടിയേറുന്നു; മേളയില്‍ അറിയേണ്ടവയെല്ലാം


പുതിയ വാഹനങ്ങളും വരാനിരിക്കുന്ന വാഹനങ്ങളുടെ കണ്‍സെപ്റ്റും ഓട്ടോ കോംപോണന്റ്‌സുകളുടെയും പ്രദര്‍ശനങ്ങള്‍ ജനുവരി 13 മുതല്‍ 18 വരെയുള്ള ദിവസങ്ങളിലാണ് അരങ്ങേറുന്നത്.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

പ്പാനെ പോലും പിന്തള്ളി ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വാഹന വിപണിയായി മാറിക്കഴിഞ്ഞു. ഈ നേട്ടത്തിന്റെ തിളക്കത്തിനൊപ്പമാണ് ഇന്ത്യന്‍ വാഹന മേഖലയെ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്ന വാഹന മാമാങ്കമായ ഡല്‍ഹി ഓട്ടോ എക്‌സ്‌പോ അരങ്ങേറുന്നതും. രണ്ടുവര്‍ഷത്തെ ഇടവേളകളില്‍ അരങ്ങേറുന്ന ഈ ഉത്സവം കഴിഞ്ഞ വര്‍ഷം കൊറോണയുടെ ഭീതിയുടെ പശ്ചാത്തലത്തില്‍ ഒഴിവാക്കിയിരുന്നു. ഇതിന്റെ കൂടി കുറവ് പരിഹരിച്ച് കൂടുതല്‍ പൊലിമയോടെയാണ് ഈ വര്‍ഷത്തെ ഓട്ടോ എക്‌സ്‌പോ അരങ്ങേറുന്നത്.

പുതിയ വാഹനങ്ങളും വരാനിരിക്കുന്ന വാഹനങ്ങളുടെ കണ്‍സെപ്റ്റും ഓട്ടോ കോംപോണന്റ്‌സുകളുടെയും പ്രദര്‍ശനങ്ങള്‍ ജനുവരി 13 മുതല്‍ 18 വരെയുള്ള ദിവസങ്ങളിലാണ് അരങ്ങേറുന്നത്. രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ഈ ഉത്സവത്തില്‍ ഈ വര്‍ഷം പങ്കെടുക്കുന്ന മുന്‍നിര കമ്പനികള്‍, എക്‌സ്‌പോയിക്ക് വേദിയാകുന്ന സ്ഥലം, ടിക്കറ്റ് നിരക്ക് തുടങ്ങി എക്‌സ്‌പോയെ കുറിച്ച് അറിയേണ്ട കാര്യങ്ങള്‍ എല്ലാം ഓരോന്നായി അറിയാം.

വേദി

മുന്‍ വര്‍ഷങ്ങളിലെ വേദിയായ ഗ്രേറ്റര്‍ നോയിഡയിലെ ഇന്ത്യ എക്‌സ്‌പോ മാര്‍ട്ടില്‍ തന്നെയാണ് ഈ വര്‍ഷവും ഓട്ടോ എക്‌സ്‌പോ നടക്കുന്നത്. നോയിഡ-ഗ്രേറ്റര്‍ നോയിഡ എക്‌സ്പ്രസ് വേയില്‍ സ്ഥിതി ചെയ്യുന്ന ഈ എക്‌സ്‌പോ മാര്‍ട്ടിന്റെ ഏറ്റവും അടുത്തുള്ള മെട്രോ സ്‌റ്റേഷന്‍ നോളജ് പാര്‍ക്ക് ടൂ(അക്വാ ലൈന്‍) ആണ്. സ്വകാര്യ വാഹനങ്ങള്‍ എത്തുന്നവര്‍ക്ക് പ്രത്യേകം പാര്‍ക്കിങ്ങ് കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഓട്ടോ, ടാക്‌സി സംവിധാനങ്ങളും എക്‌സ്‌പോ മാര്‍ട്ടിന് സമീപമുണ്ട്.

തീയതി-സമയം

ജനുവരി 13 മുതല്‍ 18 വരെയാണ് ഓട്ടോ എകസ്‌പോ 2023 നടക്കുക. പബ്ലിക്കിന് വേണ്ടിയുള്ള ആദ്യ ദിനം ബിസിനസ് ടിക്കറ്റ് വഴി മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. ഈ ദിവസം രാവിലെ 11 മുതല്‍ രാത്രി ഏഴ് മണി വരെയായിരിക്കും പ്രദര്‍ശനം. 14,15 തീയതികളില്‍ രാവിലെ 11 മണി മുതല്‍ രാത്രി എട്ടുവരെയും 16,17 തീയതികളില്‍ രാവിലെ 11 മണി മുതല്‍ രാത്രി ഏഴ് മണി വരെയും അവസാന ദിവസമായ 18-ന് രാവിലെ 11 മണി മുതല്‍ വൈകിട്ട് ആറ് വരെയുമാണ് ഓട്ടോ എക്‌സ്‌പോ പ്രദര്‍ശനം നടക്കുക.

പ്രവേശനം. ടിക്കറ്റ്

ഓട്ടോ എക്‌സ്‌പോ 2023-ന്റെ ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ സാധിക്കും. ബുക്ക്‌മൈഷോ ഡോട്ട് കോമിലൂടെയാണ് ടിക്കറ്റ് ബുക്കുചെയ്യാന്‍ സാധിക്കുക. ബിസിനസ് ടിക്കറ്റിന് 750 രൂപയാണ് നിരക്ക്. ജനുവരി 14,15 ദിവസങ്ങളിലെ പ്രദര്‍ശനത്തിന്റെ ടിക്കറ്റിന് 475 രൂപയും, 16 മുതല്‍ 18 വരെയുള്ള ദിവസങ്ങളിലെ ടിക്കറ്റിന് 350 രൂപയുമാണ് നിരക്ക്.

കമ്പനികള്‍

ഇന്ത്യയിലെ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡീസ്, ബി.എം.ഡബ്ല്യു, ഔഡി, സ്‌കോഡ, ഫോക്‌സ്‌വാഗണ്‍ തുടങ്ങിയ കമ്പനികള്‍ ഇത്തവണത്തെ എക്‌സ്‌പോയില്‍ സാന്നിധ്യമാകുന്നില്ലെങ്കിലും മുന്‍നിര വാഹന നിര്‍മാതാക്കള്‍ക്കെല്ലാം എക്‌സ്‌പോയില്‍ പവലിയന്‍ ഒരുങ്ങും. മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ മോട്ടോഴ്‌സ്, കിയ മോട്ടോഴ്‌സ്, എം.ജി, ടൊയോട്ട, ലെക്‌സസ്, ബി.വൈ.ഡി തുടങ്ങിയ കാര്‍ നിര്‍മാതാക്കളായിരിക്കും മേളയിലെ പ്രധാനികള്‍.

അതേസമയം, ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കള്‍ ഉള്‍പ്പെടെ നിരവധി കമ്പനികളാണ് ഈ വര്‍ഷത്തെ ഒാട്ടോ എക്‌സ്‌പോയില്‍ എത്തുക. അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ്, ടോര്‍ക്ക് മോട്ടോഴ്‌സ്, ബെനെലി, കീവേസ എം.ബി.എസ്, മോട്ടോ മൊറിനി, ക്യുജെ മോട്ടോഴ്‌സ്, എം.ബി.പി, സോനെറ്റ്‌സ്, മാറ്റര്‍ എനര്‍ജി, എല്‍.എം.എല്‍ ഇമോഷന്‍ തുടങ്ങിയ ഇരുചക്ര വാഹന നിര്‍മാതാക്കളും ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശനത്തിനെത്തുന്നുണ്ട്.

Content Highlights: Delhi auto expo 2023, India's largest vehicle exhibition, auto expo 2023


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ടുലിപ് മാനിയ!

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023

Most Commented