ഡല്‍ഹി ഓട്ടോ എക്സ്പോ 2023ല്‍ ഹരിത ഇന്ധന വാണിജ്യ വാഹനങ്ങള്‍ പ്രദര്ശനത്തിനെത്തിച്ച് ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കള്‍. ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ ട്രക്കുകളാണ് പ്രധാനമായി എത്തിച്ചിരിക്കുന്നത്. ടാറ്റ മോട്ടോഴ്സ്, അശോക് ലെയ്ലാന്‍ഡ്, കുമിന്‍സ്, ജെ.ബി.എം, ഐഷര്‍ തുടങ്ങിയ കമ്പനികളാണ് ഇതില്‍ പ്രധാനികള്‍.
ടാറ്റ മോട്ടോഴ്സിന്റെ വാണിജ്യ വാഹന വിഭാഗം ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ ട്രക്കായ പ്രൈമ എച്ച്5ന് പുറമെ, ഇലക്ട്രിക് കരുത്തിലുള്ള ബസുകളും ട്രക്കുകളുമാണ് പ്രദര്‍ശനത്തിനെത്തിച്ചിരിക്കുന്നത്. ഐഷര്‍-വോള്‍വോ കൂട്ടുകെട്ടില്‍ പ്രോ 3015 ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ ട്രക്കിനൊപ്പം പ്രോ 2049 ഇലക്ട്രിക് സിറ്റി ട്രക്ക്, ഇന്റര്‍സിറ്റി ഇലക്ട്രിക് ബസുകളുമാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. വോള്‍വോ എഫ്.എം. എല്‍.എന്‍.ജി ട്രക്കും പവലിയനിലെ താരമാണ്.
എച്ച്2 ഐസ് എന്ന മോഡലാണ് ലെയ്ലാന്‍ഡ് അവതരിപ്പിച്ച ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ വാഹനം. ഇതിനൊപ്പം എ6 എല്‍.എന്‍.ജി ട്രക്ക്, സി.എന്‍.ജി. കരുത്തിലുള്ള സ്ലീപ്പര്‍ ബസ്, ബഡാ ദോസ്ത് എക്സ്പ്രസ്, ബോസ് ഇ.വി. ഇലക്ട്രിക് ട്രക്ക് എന്നിവയും പ്രദര്‍ശനത്തിലുണ്ട്. ലെയ്ലാന്ഡിന്റെ ഇലക്ട്രിക് വാഹന വിഭാഗമായ സ്വിച്ച് മൊബിലിറ്റി ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസും ദോസ്തിന്റെ ഇലക്ട്രിക് പതിപ്പും ഒരു ലോ ഫ്ളോര്‍ മോഡലും എത്തിച്ചിട്ടുണ്ട്.
ആഭ്യന്തര വാഹന നിര്‍മാതാക്കളായ ജെ.ബി.എം. നാല് ഇലക്ട്രിക് ബസുകളാണ് എത്തിച്ചിരിക്കുന്നത്. സ്കൂള്‍ ബസ്, സ്റ്റാഫ് ബസ്, സിറ്റി/ ഇന്റര്‍സിറ്റി, കോച്ച് എന്നിങ്ങനെയാണ് വാഹനങ്ങള്‍ എത്തിച്ചിട്ടുള്ളത്. മലിനീകരണം കുറയ്ക്കുന്നതിന് പുറമെ, അതിവേഗ ചാര്‍ജിങ്ങ് ശേഷിയുമാണ് ഈ വാഹനത്തിന് ജെ.ബി.എം. ഉറപ്പുനല്‍കുന്നത്.
.jpg?$p=dfeb976&f=1x1&w=284&q=0.8)
.jpg?$p=4906ee7&f=1x1&w=284&q=0.8)
.jpg?$p=13705e3&q=0.8&f=16x10&w=284)
.jpg?$p=753a572&q=0.8&f=16x10&w=284)
.jpg?$p=4f9cf07&q=0.8&f=16x10&w=284)
+5
ഗ്രീന്‍ മോബിലിറ്റി ആശയം ഉറപ്പിക്കുന്നതിനായി പവര്‍ സൊലൂഷന് ടെക്നോളജി കമ്പനിയായ കുമിന്‍സ് ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ അധിഷ്ഠിതമായ വാണിജ്യ വാഹനങ്ങളിലെ ആദ്യ ഫ്യുവല്‍ ആഗ്നോസ്റ്റിക് സാങ്കേതികവിദ്യയും പ്രദര്‍ശിപ്പിച്ചു. വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം കുറയ്ക്കുന്നതിനുള്ള സാങ്കേതികവിദ്യയായാണ് കുമിന്‍സ് ഇതിനെ വിശേഷിപ്പിക്കുന്നത്.
Content Highlights: delhi auto expo 2023 electric buses and trucks
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..