കേന്ദ്രമന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ കോംപോണെന്റ്സ് ഷോ ഉദ്ഘാടനം ചെയ്യുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ വാഹന പ്രദര്‍ശനമായ ഡല്‍ഹി ഓട്ടോ എക്സ്പോ പൊതുജനങ്ങള്‍ക്കായുള്ള പ്രദര്‍ശനം ആരംഭിച്ചു. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഗ്രേറ്റര്‍ നോയിഡയിലെ ഇന്ത്യന്‍ എക്സ്പോ മാര്‍ട്ടില്‍ നടക്കുന്ന 16ാമത് ഡല്‍ഹി ഓട്ടോ എക്സ്പോ ഉദ്ഘാടനം ചെയ്തത്. 13 മുതല്‍ 18 വരെയുള്ള ദിവസങ്ങളിലാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം ഒരുക്കിയിട്ടുള്ളത്.
മുന്‍നിര വാഹന നിര്‍മാതാക്കള്‍ക്ക് പുറമെ, സ്റ്റാര്‍ട്ട്അപ്പുകള്‍ ഉള്‍പ്പെടെ 30 ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ ഇത്തവണ ഓട്ടോ എക്സ്പോയില്‍ വാഹനങ്ങള്‍ പ്രദര്‍ശനത്തിനെത്തിച്ചിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഒരുക്കിയ പ്രദര്‍ശനത്തിന്റെ ആദ്യ ദിനം കാറുകളും ഇരുചക്ര വാഹനങ്ങളും വാണിജ്യ വാഹനങ്ങളുമായി 59 ലോഞ്ചുകളും രണ്ടാം ദിവസം 23 ലോഞ്ചുകളുമാണ് എക്സ്പോ നഗരിയിൽ നടന്നത്.
ഓട്ടോ എക്സ്പോയൂടെ ഭാഗമായി നടക്കുന്ന കോംപോണെന്റ്സ് ഷോ ഹെവി ഇന്‍ഡസ്ട്രീസ് വകുപ്പ് മന്ത്രി ഡോ. മഹേന്ദ്ര നാഥ് പാണ്ഡെ ഉദ്ഘാടനം ചെയ്തു. ഡല്‍ഹിയിലെ പ്രഗതി മൈതാനിയില്‍ നടക്കുന്ന ഈ പ്രദര്‍ശനത്തില്‍ 15 രാജ്യങ്ങളില്‍ നിന്നുള്ള 800ഓളം കോംപോണെന്റ്സ് നിര്‍മാതാക്കള്‍ പങ്കെടുക്കുമെന്നാണ് ഓട്ടോമോട്ടീവ് കോംപോണെന്റ്സ് മാനുഫാക്ചേഴ്സ് അസോസിയേഷന് അറിയിച്ചിരിക്കുന്നത്.
ഇന്ത്യക്ക് പുറമെ, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇസ്രായേല്‍, ഇറ്റലി, ജപ്പാന്, സ്വിറ്റ്സര്‍ലാന്റ്, യു.കെ, യു.എസ്.എ, പോളണ്ട്, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, തായ്ലാന്ഡ്, തായ് വാൻ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികളാണ് കോംപോണെന്റ്സ് ഷോയില്‍ പവലിയന് ഒരുക്കിയിരിക്കുന്നത്. നാല് ദിവസങ്ങളിലായി നടക്കുന്ന ഈ പ്രദര്‍ശനത്തില്‍ 1.15 ലക്ഷം ബിസിനസ് വിസിറ്റേഴ്സിനെയാണ് പ്രതീക്ഷിക്കുന്നതെന്ന് എ.സി.എം.എ. അറിയിച്ചു.
Content Highlights: delhi auto expo 2023 components show
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..