ബി.വൈ.ഡി. സീൽ | photo: മാതൃഭൂമി
ടെസ്ലയ്ക്ക് ഒത്ത എതിരാളിയെന്ന് വിശേഷിപ്പിക്കാവുന്ന ഇലക്ട്രിക് വാഹന നിര്‍മാതാക്കളാണ് ചൈനീസ് കമ്പനിയായ ബി.വൈ.ഡി.(ബില്‍ഡ് യുവര്‍ ഡ്രീംസ്). ഇപ്പോഴിതാ ഇ6 എന്ന ഇലക്ട്രിക് എം.പി.വിക്കും ആറ്റോ 3 ഇലക്ട്രിക് എസ്.യു.വിക്കും പിന്നാലെ പുതിയ ഒരു ഇലക്ട്രിക് വാഹനം അവതരിപ്പിച്ചിരിക്കുകയാണ് ബി.വൈ.ഡി. സീല്‍ എന്ന പേരില്‍ എത്തിയിട്ടുള്ള ഈ വാഹനം ടെസ്ലയുടെ മോഡല്‍ 3-യോട് പോലും മത്സരിക്കാന്‍ പോകുന്നതാണെന്നാണ് നിര്‍മാതാക്കളുടെ വാദം.
2023 ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചെങ്കിലും 2023-ന്റെ നാലാം പാദത്തില്‍ ആയിരിക്കും സീല്‍ വിപണിയില്‍ അവതരിപ്പിക്കുകയെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. വില്‍പ്പനയും അതിനൊപ്പം തന്നെ ആരംഭിക്കും. ഈ വര്‍ഷം അവസാനത്തോടെ വാഹനത്തിന്റെ വിലയും വെളിപ്പെടുത്തുമെന്നാണ് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നത്.
ആഡംബര സ്പോര്‍ട്സ് കാറുകളോട് സമാനമായ ഡിസൈനാണ് ഈ വാഹനത്തിനുള്ളത്. സമുദ്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള ഡിസൈനാണ് സീലിന്റേത് എന്നാണ് ബി.വൈ.ഡി. അവകാശപ്പെടുന്നത്. ബ്ലാക്ക് സ്മോഗ്ഡ് ആയിട്ടുള്ള നേര്‍ത്ത എല്‍.ഇ.ഡി. ഹെഡ്ലാമ്പ്, കൂര്‍ത്ത ബമ്പര്‍, ബ്ലാക്ക് ബോര്‍ഡര്‍ നല്‍കിയിട്ടുള്ള എയര്‍ഡാം എന്നിവയാണ് മുന്‍വശത്തെ സൗന്ദര്യം. അതേസമയം, നീളത്തിലുള്ളതാണ് ബോണറ്റ്.
ആറ്റോ 3, ഇ6 തുടങ്ങിയ വാഹനങ്ങളില്‍ നിന്നെടുത്ത ഫീച്ചറുകളാണ് ഈ വാഹനത്തിലും നല്‍കിയിട്ടുള്ളത്. റൊട്ടേറ്റിങ്ങ് ടച്ച് സ്ക്രീനാണ് ഇതിലെ ഒരു സവിശേഷത. 15.6 ഇഞ്ച് നീളമാണ് ഈ സ്ക്രീനിനുള്ളത്. ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററിന് 10.25 ഇഞ്ച് വലിപ്പമാണുള്ളത്. ഡ്രൈവിങ്ങ് മോഡുകള്‍ തിരഞ്ഞെടുക്കുന്നതും വിന്‍ഡ് സ്ക്രീന്‍ ഹീറ്റാക്കുന്നതുമെല്ലാം ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്ററിലൂടെ സാധ്യമാകുന്നതും ഈ വാഹനത്തിന്റെ അകത്തളത്തിലെ സവിശേഷതയാണ്.
61.4 കിലോവാട്ട്, 82.5 കിലോവാട്ട് എന്നീ രണ്ട് ബാറ്ററി പാക്കുകളില്‍ സീല്‍ ഇന്ത്യയില്‍ എത്തുന്നുണ്ട്. 61.4 khw മോഡലിന് 550 കിലോമീറ്റര്‍ റേഞ്ചും 82.5kwh ബാറ്ററി പാക്ക് മോഡലില്‍ 700 കിലോമീറ്റര്‍ റേഞ്ചുമാണ് നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുന്നത്. കേവലം 3.8 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഈ വാഹനത്തിന് സാധിക്കും. സെപ്റ്റംബര്‍ മാസത്തോടെ ബുക്കിങ്ങ് ആരംഭിക്കുന്ന ഈ വാഹനത്തിന് ഏകദേശം 70 ലക്ഷം രൂപയോളം വില വരുമെന്നാണ് പ്രതീക്കുന്നത്. ടെസ്ലയുടെ മോഡല്‍-3 ആണ് പ്രധാന എതിരാളി.
Content Highlights: byd s atto 3 revealed in auto expo 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..