ഏഷ്യന്‍ ഗെയിംസിനായി താരങ്ങളെ വിട്ടുകൊടുക്കണം; ഐഎസ്എല്‍ ക്ലബ്ബുകളോട് എഐഎഫ്എഫ്


1 min read
Read later
Print
Share

Photo: ANI

ന്യൂഡല്‍ഹി: ദേശീയ താത്പര്യം കണക്കിലെടുത്ത് ഏഷ്യന്‍ ഗെയിംസിനായി തിരഞ്ഞെടുത്ത താരങ്ങളെ വിട്ടുകൊടുക്കണമെന്ന് 10 ഐഎസ്എല്‍ ഫ്രാഞ്ചൈസികളോട് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്). ഇക്കാര്യം ആവശ്യപ്പെട്ട് എഐഎഫ്എഫ് ജനറല്‍ സെക്രട്ടറി ഷാജി പ്രഭാകരന്‍ ക്ലബ്ബുകള്‍ക്ക് കത്തയച്ചിട്ടുണ്ട്.

ഏഷ്യന്‍ ഗെയിംസിനായി തിരഞ്ഞെടുക്കപ്പെട്ട 22 അംഗ ഇന്ത്യന്‍ ടീമില്‍ ബെംഗളൂരു എഫ്സിയില്‍ നിന്ന് ആറ് പേരും മുംബൈ സിറ്റി എഫ്സിയില്‍ നിന്ന് മൂന്ന് പേരും എഫ്സി ഗോവ, മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, ഒഡീഷ എഫ്സി, കേരള ബ്ലാസ്റ്റേഴ്സ് എന്നീ ക്ലബ്ബുകളില്‍ നിന്ന് രണ്ട് വീതം താരങ്ങളുമുണ്ട്. ഐഎസ്എല്‍ പുതിയ സീസണ്‍ സെപ്റ്റംബര്‍ 21-ന് ആരംഭിക്കും, ഏഷ്യന്‍ ഗെയിംസ് 23-ാം തീയതിയാണ് തുടങ്ങുന്നത്. ഇതാണ് ക്ലബ്ബുകള്‍ താരങ്ങളെ വിട്ടുകൊടുക്കാന്‍ വിമുഖത കാണിക്കാന്‍ കാരണം. ക്ലബ്ബുകള്‍ കളിക്കാരെ വിട്ടുതരാത്തതിനെതിരേ ദേശീയ ടീം കോച്ച് ഇഗോര്‍ സ്റ്റിമാച്ച് രൂക്ഷമായി പ്രതികരിച്ചിരുന്നു.

ഏഷ്യന്‍ ഗെയിംസില്‍ മത്സരിക്കാന്‍ നാടകീയമായി ടിക്കറ്റ് സ്വന്തമാക്കിയ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് തിരിച്ചടിയാണിത്. ടീമിന്റെ ഒന്നാം ഗോളിയായ ഗുര്‍പ്രീത്സിങ് സന്ധു ഉള്‍പ്പെടെയുള്ള താരങ്ങളുടെ ഏഷ്യന്‍ ഗെയിംസ് പങ്കാളിത്തമാണ് ഇതോടെ അനിശ്ചിതത്വത്തിലായത്. റിസര്‍വ് ഗോളികളായ അമ്രിത് ഗോപെ, വിക്രം ലഖ്ബീര്‍ സിങ് എന്നിവര്‍ക്ക് പരിക്കേറ്റതിനാലാണ് സന്ധുവിനെ വിട്ടുകൊടുക്കാന്‍ ബെംഗളൂരു ടീം മടിക്കുന്നത്.

ഏഷ്യന്‍ ഗെയിംസും ഐഎസ്എല്ലും ഒരേസമയം നടക്കാനിടയുള്ളതിനാല്‍ സന്ധുവിനെ വിട്ടുകൊടുക്കാന്‍ നിര്‍വാഹമില്ലെന്ന് ക്ലബ്ബ് വ്യക്തമാക്കിയിരുന്നു. ഏഷ്യന്‍ ഗെയിംസ് ഫിഫയുടെ ടൂര്‍ണമെന്റ് അല്ലാത്തതിനാല്‍ ക്ലബ്ബുകള്‍ ദേശീയ ടീമിന് കളിക്കാരെ വിട്ടുകൊടുക്കണമെന്ന് നിര്‍ബന്ധമില്ല. സെപ്റ്റംബര്‍ 19-ന് ആതിഥേയരായ ചൈനയ്‌ക്കെതിരേയാണ് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ആദ്യമത്സരം. 21-ന് ബംഗ്ലാദേശിനെയും 24-ന് മ്യാന്‍മാറിനെയും നേരിടും.

Content Highlights: aiff urged 10 isl franchises to release players selected for the upcoming Asian Games


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
chinese studnets

2 min

'ഗൗകോ' കടുപ്പമാണ്; പഠിച്ച് പഠിച്ച് കണ്ണടവെച്ച ചൈനീസ് കുട്ടികള്‍ | ഹാങ് ഷോ

Sep 27, 2023


photo: PTI

1 min

അശ്വാഭ്യാസത്തിലെ സ്വര്‍ണമടക്കം ഇന്ന് മൂന്ന് മെഡലുകള്‍; ഇന്ത്യയുടെ മെഡല്‍ നേട്ടം 14 ആയി

Sep 26, 2023


Indian equestrian team
Live

1 min

ഇന്ത്യക്ക് മൂന്നാം സ്വര്‍ണം; ചരിത്രമെഴുതി ഇന്ത്യയുടെ അശ്വാഭ്യാസ ടീം

Sep 26, 2023


Most Commented