സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ വ്യത്യസ്ത മാര്‍ഗങ്ങള്‍


സ്വര്‍ണം വാങ്ങി സൂക്ഷിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് അശോകചക്ര നാണയം വാങ്ങാം. അല്ലാത്തവര്‍ക്ക് ഗോള്‍ഡ് ബോണ്ടും വാങ്ങാം.

പ്രതീകാത്മകചിത്രം| Photo: AP


സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ പുതുവഴികള്‍ അവതരിപ്പിച്ചത് മോദി സര്‍ക്കാരാണ്. അശോക ചക്രത്തിന്റെ ചിത്രം പതിച്ച സ്വര്‍ണ നാണയങ്ങള്‍, ഗോള്‍ഡ് ബോണ്ട്, ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം എന്നിവയാണവ.

ആദ്യത്തേത് രണ്ടും നിക്ഷേപ പദ്ധതികളാണെങ്കില്‍ കയ്യിലുള്ള സ്വര്‍ണം ബാങ്കില്‍ നിക്ഷേപിച്ച് പലിശ നേടാന്‍ സഹായിക്കുന്നതാണ് മൂന്നാമത്തേത്.

സ്വര്‍ണം വാങ്ങി സൂക്ഷിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് അശോകചക്ര നാണയം വാങ്ങാം. അല്ലാത്തവര്‍ക്ക് ഗോള്‍ഡ് ബോണ്ടും വാങ്ങാം. കാലാകാലങ്ങളില്‍ സ്വര്‍ണത്തിനുണ്ടാകുന്ന വിലയോടൊപ്പം പരമാവധി 2.5 ശതമാനം പലിശയും വാഗ്ദാനം ചെയ്യുന്നവയാണ് ഗോള്‍ഡ് ബോണ്ട്.

സ്വര്‍ണ നേരിട്ട് വാങ്ങി സൂക്ഷിക്കുന്നതിനേക്കാള്‍ മികച്ച നേട്ടം നല്‍കുന്നതാണ് ബോണ്ടിലെ നിക്ഷേപം. കയ്യില്‍ സൂക്ഷിക്കുന്നതിന്റെ അപകടസാധ്യത ഒഴിവാക്കുന്നതോടൊപ്പം സ്വര്‍ണത്തിന്റെ വിലയോടൊപ്പം നിശ്ചിത നിരക്കിലുള്ള പലിശയും ലഭിക്കുമെന്നതാണ് ബോണ്ട് പദ്ധതി ആകര്‍ഷകമാക്കുന്നത്.

ഗോള്‍ഡ് ബോണ്ട്
ബോണ്ടുകള്‍ ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ മൂല്യത്തിലാണ് പുറത്തിറക്കുക.
അതിന്റെ ഗുണിതങ്ങളായി നിക്ഷേപിക്കാം.
മിനിമം നിക്ഷേപം രണ്ട് ഗ്രാം ആണ്. പരമാവധി 500 ഗ്രാംവരെ നിക്ഷേപിക്കാം.
കാലയളവ് എട്ട് വര്‍ഷമാണ്. ഉപാധികള്‍ക്ക് വിധേയമായി അഞ്ച് വര്‍ഷംമുതല്‍ വിറ്റൊഴിയാം.
ബോണ്ടിന് നിശ്ചിത നിരക്കില്‍ പലിശയും ലഭിക്കും
ആവശ്യമെങ്കില്‍ സ്‌റ്റോക്ക് എക്‌സചേഞ്ച് വഴി വിറ്റൊഴിയാം.
വായ്പയ്ക്ക് ഈടായും നല്‍കാം.

ഗോള്‍ഡ് കോയിന്‍
അശോക ചക്രവും മറുപുറത്ത് മഹാത്മാഗാന്ധിയുടെ ചിത്രവും ആലേഖനം ചെയ്തിട്ടുള്ളവയാണ് ഗോള്‍ഡ് കോയിനുകള്‍. അശോക ചക്രം മുദ്രണം ചെയ്ത സ്വര്‍ണ നാണയം ആദ്യമായാണ് ഇന്ത്യ പുറത്തിറക്കുന്നത്.

24 കാരറ്റ് പരിശുദ്ധം
ബിഐഎസ് ഹോള്‍മാര്‍ക്ക് ചെയ്തത്
കൃത്രിമം ഒഴിവാക്കാന്‍ ടാംപര്‍ പ്രൂഫ് പാക്കേജിങ്
5 ഗ്രാം, 10 ഗ്രാം 20 ഗ്രാം എന്നിങ്ങനെയാണ് വാങ്ങാന്‍ കഴിയുക
എളുപ്പത്തില്‍ പണമാക്കാം


എവിടെനിന്ന് വാങ്ങാം
ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍ എന്നിവവഴി എളുപ്പത്തില്‍ നിക്ഷേപം നടത്താം. മെറ്റല്‍സ് ആന്റ് മിനറല്‍സ് കോര്‍പ്പറേഷന്റെ സെന്ററുകള്‍വഴി കൂടുതല്‍ തൂക്കമുള്ള സ്വര്‍ണക്കട്ടികളും വാങ്ങാം.

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022

Most Commented