പ്രതീകാത്മക ചിത്രം | ഫോട്ടോ: എഎഫ്പി
സ്വര്‍ണം വാങ്ങാന്‍ ഏറ്റവും മികച്ച ദിവസമായാണ് അക്ഷയ തൃതീയയെ കാണുന്നത്. ആഭരണങ്ങള്‍, സ്വര്‍ണക്കട്ടി, നാണയങ്ങള്‍ എന്നിവയ്ക്കാണ് അക്ഷയ ത്രിതീയയില്‍ ആവശ്യക്കരേറെ.
സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതിന് മറ്റ് നിരവധി മാര്‍ഗങ്ങളുണ്ടെന്നിരിക്കെ, ആഭരണം, നാണയം എന്നിവ വാങ്ങാനാണ് പലര്‍ക്കുംതാല്‍പര്യം.
സ്വര്‍ണവും റിയല്‍ എസ്റ്റേറ്റുമാണ് രാജ്യത്തെ പരമ്പരാഗത നിക്ഷേപമാര്‍ഗങ്ങള്‍. അതേസമയം, പേര്‍പ്പര്‍ ഗോള്‍ഡില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണവും വര്‍ധിച്ചുവരികയാണ്.
ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്, ഗോള്‍ഡ് ഫണ്ട്, സോവറിന്‍ ഗോള്‍ഡ് ബോണ്ട് എന്നിവയിയും കാര്യമായ നിക്ഷേപമാണ് ഈ കാലയളവിലെത്തുക.
ഇന്ത്യന്‍ ബുള്ളിയന്‍, ജ്വല്ലേഴ്സ് അസോസിയേഷന് എന്നിവയുടെ ഒരാഴ്ചയില നിരക്കിന്റെ ശരാശരി കണക്കാക്കിയാണ് ഒരു ബണ്ടിന്റെ വില നിശ്ചയിക്കുന്നത്. ഈ വിലയില്‍ 50 രൂപ കിഴിവ് നല്‍കിയാണ് ബോണ്ട് പുറത്തിറക്കുന്നത്.
ആഗോള തലത്തിലുണ്ടാകുന്ന ചലനങ്ങള്‍, രൂപയുടെ മൂല്യവര്‍ധന തുടങ്ങിയ സാഹചര്യങ്ങള്‍ സ്വര്‍ണത്തന് അനുകൂലമായ ഘടകങ്ങളാണ്.
അന്താരാഷ്ട്ര വിലയുടെ ചുവടുപിടിച്ചാണ് രാജ്യത്തും സ്വര്‍ണവില നിശ്ചയിക്കുന്നത്. യു.എസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തുന്നതും സ്വര്‍ണത്തിന് ഗുണംചെയ്യില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..