ചികിത്സയില്ലാത്ത രോഗമാണോ എയ്ഡ്സ്? അറിയേണ്ട കാര്യങ്ങൾ


Representative Image| Photo: Canva.com

ച്ച്.ഐ.വി. അഥവാ എയ്‌ഡ്സ് എന്ന് കേട്ടാൽ തന്നെ എല്ലാവരുടെയും ഉള്ളിൽ വരുക ഭയമാണ്. തെറ്റിദ്ധാരണാജനകമായ പല ചിന്തകളും ഈ അസുഖത്തെക്കുറിച്ച് സമൂഹത്തിൽ നിലവിലുണ്ട്. ശരീരത്തിന്റെ പ്രതിരോധശേഷി കുറച്ച് ശരീരത്തെ ദുർബലപ്പെടുത്തുകയെന്നതാണ് എച്ച്.ഐ.വി. ചെയ്യുന്നത്. ശരീരത്തിന്റെ പ്രതിരോധം ക്രമേണ കുറയുന്ന മുറയ്ക്ക് ക്ഷയം ഉൾപ്പടെ പലതരം അണുബാധകൾ ശരീരത്തിലുണ്ടാവുകയും തുടർന്ന് മരണത്തിലേക്ക് നയിക്കുകയും ചെയ്യും. ഇതാണ് ഈ അസുഖത്തിന്റെ രീതി.

രോഗം ബാധിച്ചയാളുടെ രക്തം സ്വീകരിക്കുക, രോഗം ബാധിച്ച അമ്മയിൽ നിന്നും ഗർഭകാലത്ത് കുഞ്ഞിലേയ്ക്ക്, രോഗമുള്ള ആളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക, പൂർണമായും അണുവിമുക്തമാക്കാത്ത സൂചികൾ കൊണ്ട് ഇഞ്ചക്ഷൻ എടുക്കുക എന്നിവയാണ് പ്രധാനമായും ഈ രോഗം ശരീരത്തിലേക്ക് കടന്നുകയറാനുള്ള മാർഗ്ഗങ്ങൾ. ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്ന മുറയ്ക്ക് അപൂർവങ്ങളായ പൂപ്പൽ ബാധകൾ, കാൻസറുകൾ, ക്ഷയരോഗം മുതലായവ പെട്ടെന്ന് രോഗിയെ ബാധിക്കുന്നു.ചികിത്സയില്ലാത്ത രോഗം എന്നാണ് പൊതുവെ ഈ അസുഖത്തെക്കുറിച്ചുള്ള ഒരു ധാരണ. എന്നാൽ കൃത്യമായ ചികിത്സ തക്കസമയത്ത് തുടങ്ങാൻ സാധിച്ചാൽ തീർച്ചയായും ഈ അസുഖം ബാധിച്ചവർക്ക് ആയുർദൈർഘ്യം നീട്ടിക്കിട്ടുന്നു. പണ്ടൊക്കെ നിരവധി ഗുളികകൾ രോഗി കഴിക്കേണ്ടിയിരുന്നു. എന്നാൽ ഇന്ന് അത് ദിവസത്തിൽ ഒരു ഗുളികയെന്ന കണക്കിലായി കുറയുകയും പാർശ്വഫലങ്ങൾ വളരെ കുറയുകയും ചെയ്തിട്ടുണ്ട്. രോഗം ബാധിച്ചയാളുടെ കൂടെ ഒരു മുറിയിൽ ഇരുന്നത് കൊണ്ടോ, രോഗിയെ സ്പർശിച്ചതു കൊണ്ടോ, ഒരുമിച്ച് ഒരു പാത്രത്തിൽ ഭക്ഷണം കഴിച്ചതുകൊണ്ടോ ഒന്നും ഈ രോഗം മറ്റൊരാൾക്ക് പകരുകയില്ല. ഇത്തരം അബദ്ധ ധാരണകൾ മൂലം ഈ രോഗം ബാധിച്ചവർ പാർശ്വവത്‌കരിക്കപ്പെടുന്നു എന്നത് ഒരു സത്യം തന്നെയാണ്. ഉമിനീരിലൂടെ ഈ രോഗം പകരുകയില്ലെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

നേരത്തെ കണ്ടുപിടിച്ചാൽ പൂർണമായും നിയന്ത്രണവിധേയമാക്കുവാൻ കഴിയുന്ന ഒരു അസുഖമാണ് എച്ച്.ഐ.വി. രക്തദാനം മൂലമുള്ള രോഗപകർച്ച നൂതനമായ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരു പരിധിവരെയെങ്കിലും തടയാൻ സാധിച്ചിട്ടുണ്ട്. സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് സൗജന്യ ചികിത്സ ലഭ്യവുമാണ്. ചികിത്സാരീതികൾ പുരോഗമിച്ചതോടെ അമ്മയിൽ നിന്ന് കുഞ്ഞിലേയ്ക്കുള്ള രോഗപകർച്ചയെ പൂർണ്ണമായും തടയാൻ സാധിക്കുന്നുണ്ട്.

അതിനാൽ തെറ്റിദ്ധാരണകൾ മാറ്റിയെടുത്ത് ഈ രോഗം ബാധിച്ചവരെ നമുക്ക് ഒപ്പം ചേർക്കാം. ശാസ്ത്ര- ആരോഗ്യബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ ഈ ദിനം നമുക്ക് പ്രചോദനമാകട്ടെ.

വിവരങ്ങൾക്ക് കടപ്പാട്
ഡോ. ഷരീഖ് പി.എസ്

Content Highlights: things to know about hiv aids


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented