എച്ച്.ഐ.വി എങ്ങനെയൊക്കെ പകരും? എങ്ങനെയൊക്കെ പകരില്ല ?


Representative Image

ഇപ്പോഴും ലോകത്തെ പേടിപ്പിച്ചുകൊണ്ടിരിക്കുന്ന വൈറസ് രോഗമാണ് എയ്ഡ്സ്. വൈദ്യശാസ്ത്രത്തിന് വലിയ വെല്ലുവിളിയുയര്‍ത്തിയ ഈ രോഗം വലിയ സാമൂഹിക പ്രത്യാഘാതമാണ് സൃഷ്ടിച്ചത്. എയ്ഡ്സ് എന്ന വാക്കിന്റെ പൂര്‍ണരൂപം Acquired Immuno Deficiency Syndrome എന്നാണ്. ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ തകര്‍ക്കുന്ന വൈറസാണ് എച്ച്.ഐ. വി. (HIV- Human Immunodeficiency Virus). ഈ വൈറസിന്റെ പ്രവര്‍ത്തനംമൂലം പ്രതിരോധശേഷി തകരാറിലാവുകയും വിവിധ രോഗാണുക്കള്‍ ശരീരത്തെ ആക്രമിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാകും.

ശരീരത്തില്‍ എച്ച്.ഐ.വി.യുടെ പ്രവര്‍ത്തനംമനുഷ്യശരീരത്തിലെ പ്രതിരോധ സംവിധാനത്തില്‍ സുപ്രധാനമായ പങ്കുവഹിക്കുന്നത് ശ്വേതരക്താണുക്കളാണ്. അതിലെ CD4 (T ലിംഫോസൈറ്റുകള്‍) കോശങ്ങളാണ് ശരീരത്തില്‍ പ്രവേശിക്കുന്ന ദോഷകാരികളായ ബാക്ടീരിയ, ഫംഗസ്, വൈറസ് തുടങ്ങിയ രോഗാണുക്കളോട് പൊരുതുന്നത്. എച്ച്.ഐ.വി. ശരീരത്തില്‍ കടന്നാല്‍ അവ CD4 കോശങ്ങളെ നശിപ്പിക്കുന്നു. ഇത് രോഗപ്രതിരോധ സംവിധാനം ദുര്‍ബലമാക്കുന്നു. CD4 കോശങ്ങളുടെ എണ്ണം 200-ല്‍ കുറവാകുമ്പോള്‍ രോഗി എയ്ഡ്സ് എന്ന അവസ്ഥയില്‍ എത്തിയതായി കണക്കാക്കുന്നു.

റെഡ് റിബണ്‍

എയ്ഡ്സ് ബോധവത്കരണത്തിന്റെയും എച്ച്.ഐ.വി. ബാധിതരോടുള്ള ഐക്യദാര്‍ഢ്യത്തിന്റെയും സാര്‍വദേശീയ സൂചകമാണ് റെഡ് റിബണ്‍. 1991-ലാണ് റെഡ് റിബണ്‍ രൂപപ്പെടുത്തിയത്.

എങ്ങനെയൊക്കെ പകരില്ല

• കണ്ണുനീര്‍, വിയര്‍പ്പ്, മലം, മൂത്രം, ഉമിനീര്‍ തുടങ്ങി രക്തസാന്നിധ്യമില്ലാത്ത ശരീരസ്രവങ്ങളില്‍നിന്ന് രോഗം പകരില്ല

• ചുംബനം, ആലിംഗനം എന്നിവയിലൂടെ പകരില്ല

• ഒരേ കുളത്തില്‍ കുളിക്കുന്നതിലൂടെയോ അണുബാധിതര്‍ പാകംചെയ്ത ഭക്ഷണം കഴിക്കുന്നതിലൂടെയോ എച്ച്.ഐ.വി. പകരില്ല.

• ഒരേ ശൗചാലയം ഉപയോഗിക്കുന്നതിലൂടെയും പകരില്ല

എങ്ങനെയൊക്കെ പകരും

• എച്ച്.ഐ.വി. ബാധിതരുമായുള്ള ലൈംഗികബന്ധത്തിലൂടെ

• എച്ച്.ഐ.വി. ബാധിതയായ അമ്മയില്‍നിന്ന് ഗര്‍ഭസ്ഥശിശുവിലേക്ക്

• എച്ച്.ഐ.വി. ഘടകങ്ങളുള്ള സൂചിയും സിറിഞ്ചും പങ്കുവെക്കുന്നതിലൂടെ

• എച്ച്.ഐ.വി. അടങ്ങിയ രക്തവും അവയവങ്ങളും സ്വീകരിക്കുന്നതിലൂടെ

Content highlights: World AIDS day 2021, how to prevent spread of aids

Content Highlights: hiv awareness, hiv aids causes and treatment


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented