ലൈംഗിക രോഗങ്ങളുള്ള വ്യക്തിയ്ക്ക് എച്ച്.ഐ.വി. ബാധിക്കാനുള്ള സാധ്യത കൂടുതലാണോ?


Representative Image| Photo: Canva.com

ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളെയാണ് ലൈംഗിക രോഗം അഥവാ സെക്ഷ്വലി ട്രാൻസ്മിറ്റഡ് ഡിസീസസ് എന്നു പറയുന്നത്. എച്ച്.ഐ.വിയും ഒരു ലൈംഗിക രോഗമാണ്. മറ്റ് ചില ലൈംഗിക രോഗങ്ങളാണ് സിഫിലിസ്, ഹെർപിസ് തുടങ്ങിയവ.

ടി സെല്ലുകൾ എന്നറിയപ്പെടുന്ന CD4 കോശങ്ങളെയാണ് എച്ച്.ഐ.വി. വൈറസ് ബാധിക്കുക. ലൈംഗിക രോഗങ്ങൾ മൂലം ഉണ്ടാകുന്ന വ്രണങ്ങളിലൂടെ ഈ വൈറസുകൾ ശരീരത്തിലേക്ക് പ്രവേശിക്കുന്നു. ഇങ്ങനെ പ്രതിരോധ കോശങ്ങളായ CD4 കോശങ്ങളെ ഇവ നശിപ്പിക്കുന്നു. ഇതുവഴി അണുബാധയുണ്ടാകുന്നു. അതിനാൽ തന്നെ ലൈംഗിക രോഗങ്ങളുള്ള വ്യക്തിയ്ക്ക് എച്ച്.ഐ.വി. ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. എച്ച്.ഐ.വി. ബാധിച്ചവരിൽ പ്രതിരോധ ശേഷി കുറയുന്നത് ലൈംഗിക രോഗങ്ങൾ ഉൾപ്പടെ മറ്റ് രോഗങ്ങൾ കുറയാൻ വഴിയൊരുക്കും. അതിനാൽ എച്ച്.ഐ.വി. ബാധിച്ചവരെ ലൈംഗിക രോഗങ്ങൾ ബാധിച്ചിട്ടുണ്ടോ എന്നും ലൈംഗിക രോഗങ്ങൾ ബാധിച്ചവരെ എച്ച്.ഐ.വി. ബാധിച്ചിട്ടുണ്ടോയെന്നും പരിശോധിക്കാറുണ്ട്.

എച്ച്.ഐ.വി. ബാധിച്ചാൽ മറ്റ് ലൈംഗിക രോഗങ്ങളുള്ളവരുടെ ലക്ഷണങ്ങളിൽ മാറ്റങ്ങൾ വന്ന് രോഗനിർണയം ബുദ്ധിമുട്ടിലാകും. ഒപ്പം രോഗതീവ്രതയും രോഗം മറ്റ് സങ്കീർണതകളിലേക്ക് പോകാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു. അതിനാൽ തന്നെ രോഗം കുറയുന്നത് വൈകിയേക്കാം. സാധാരണ ചികിത്സാരീതികളോട് പ്രതികരിക്കാതിരിക്കാനും സാധ്യതയുണ്ട്. മറ്റൊന്ന് രോഗത്തിന്റെ രണ്ടാം വരവാണ്. ചികിത്സിച്ചു മാറിക്കഴിഞ്ഞാലും രോഗം വീണ്ടും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

ലൈംഗിക രോഗങ്ങളുടെ ലക്ഷണങ്ങൾ

ജനനേന്ദ്രിയങ്ങളിൽ വ്രണങ്ങൾ, ചെറിയ മുഴകൾ, ചുവന്ന പാടുകൾ, ചൊറിച്ചിൽ, മൂത്രനാളിയിലോ യോനിയിലോ മലദ്വാരത്തിലോ നിന്ന് ചില സ്രവങ്ങൾ പുറത്തുവരിക, മലമൂത്ര വിസർജ്ജന സമയത്ത് വേദന എന്നിവയാണ് ലക്ഷണങ്ങൾ.

ചികിത്സ

ലക്ഷണങ്ങൾക്കനുസരിച്ചാണ് ചികിത്സ. രക്തപരിശോധനകൾ, സ്രവപരിശോധന എന്നിവയും വേണ്ടി വരും. ലൈംഗികരോഗങ്ങൾ കൃത്യമായി ചികിത്സിക്കുന്നത് എച്ച്.ഐ.വി. ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. എന്നാൽ എച്ച്.ഐ.വി. യ്ക്കുള്ള ചികിത്സ വേറെ ചെയ്യേണ്ടതുണ്ട്. എച്ച്.ഐ.വി. ബാധിച്ചവരിൽ ആന്റി റിട്രോവൈറൽ തെറാപ്പി ആണ് വേണ്ടത്.

ലൈംഗികരോഗങ്ങളും എച്ച്.ഐ.വിയും ഉണ്ടാകാൻ സാധ്യത കൂട്ടുന്ന കാര്യങ്ങൾ

 • കോണ്ടം ഉപയോഗിക്കാതെ ആനൽ സെക്സ്, ഓറൽ സെക്സ് എന്നിവയിൽ ഏർപ്പെടുന്നത്.
 • ഒന്നിലധികം ലൈംഗിക പങ്കാളികൾ
 • അപരിചിതരായ ലൈംഗിക പങ്കാളികൾ
 • മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിച്ചുകൊണ്ട് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത്. ഇത് വരുംവരായ്കകളെക്കുറിച്ച് ചിന്തിക്കാതെ സുരക്ഷിതമല്ലാത്ത സെക്സിലേക്ക് എടുത്തുചാടാനും അങ്ങനെ ലൈംഗികരോഗങ്ങൾക്കും എച്ച്.ഐ.വിക്കുമുള്ള സാധ്യത വർധിക്കാനും ഇടയാക്കും.
രോഗത്തെ അകറ്റിനിർത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 • സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം ഒഴിവാക്കുക.
 • നിരവധി ആളുകളുമായുള്ള ലൈംഗികബന്ധം ഒഴിവാക്കുക.
 • കോണ്ടം ഉപയോഗിക്കുക.
 • കുത്തിവയ്ക്കാൻ ഉപയോഗിച്ച സൂചികൾ വീണ്ടും ഉപയോഗിക്കരുത്.
 • പരിശോധനകൾ എല്ലാം നടത്തിയ ശേഷം രോഗമില്ലെന്ന് ഉറപ്പാക്കി മാത്രമേ രക്തം സ്വീകരിക്കാവൂ.
 • ലൈംഗിക പങ്കാളിയ്ക്ക് ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ നൽകണം.
 • രോഗലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ഒട്ടും വൈകാതെ തന്നെ വിദഗ്ധ ചികിത്സ തേടുക. രോഗം നേരത്തെ കണ്ടെത്തി ചികിത്സ തേടുന്നത് രോഗത്തെ ഫലപ്രദമായി നിയന്ത്രിച്ച് ജീവിതം മുന്നോട്ടുനയിക്കാൻ സഹായിക്കും.
Content Highlights:Is there a link between HIV and sexually transmitted diseases, Health, STD, World AIDS Day 2020

Content Highlights: hiv aids and sexually transmitted diseases


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented