പ്രതീക്ഷകളോടെ സാക് ഹാരിസ് ; ഡ്രാമ ത്രില്ലറായി 'അദൃശ്യ'വും 'യുകി'യും റിലീസിനെത്തുമ്പോള്‍


സാക് ഹാരിസ്, അദൃശ്യത്തിന്റെയും യുകിയുടെയും പോസ്റ്റർ

നവാഗതനായ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന ദ്വിഭാഷ ചിത്രമാണ് അദൃശ്യം. തമിഴില്‍ യുകി എന്ന പേരില്‍ പുറത്തിറങ്ങുന്ന ചിത്രം താരനിര കൊണ്ടും പോസ്റ്ററിലെ വ്യത്യസ്തത കൊണ്ടും ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. ജോജു ജോര്‍ജ്, നരേന്‍, ഷറഫുദ്ധീന്‍, കതിര്‍ തുടങ്ങി നിരവധി താരങ്ങള്‍ വേഷമിടുന്ന ചിത്രം സസ്‌പെന്‍സും നിഗൂഢതയും നിറഞ്ഞൊരു ഡ്രാമ ത്രില്ലറാണെന്ന് പറയുന്നു സംവിധായകന്‍. ചിത്രത്തിന്റെ വിശേഷങ്ങള്‍ സാക് മാതൃഭൂമി ഡോട് കോമിനോട് പങ്കുവയ്ക്കുന്നു.

'മലയാളത്തിലും തമിഴിലും ഒരേ സമയം ചിത്രീകരിക്കുന്ന ദ്വിഭാഷാ ചിത്രമാണ് അദൃശ്യം. ദ്വിഭാഷ ചിത്രമെന്ന് കരുതി തന്നെയാണ് അണിയറപ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയത്. ചിത്രത്തിന്റെ പ്രമേയം അത് ആവശ്യപ്പെടുന്നുണ്ട്. ഒരു നവാഗത സംവിധായകനാണെങ്കില്‍ കൂടിയും നിര്‍മാതാക്കള്‍ നമ്മളില്‍ വിശ്വസിക്കുമ്പോള്‍ കിട്ടുന്ന ആത്മവിശ്വാസത്തോടെ പ്രോജക്ടുമായി മുന്നോട്ട് പോവുകയായിരുന്നു. ദ്വിഭാഷാ ചിത്രമാണെന്ന് പറഞ്ഞു തന്നെയാണ് അഭിനേതാക്കളെ സമീപിച്ചതും. അവരും നല്ല ആത്മവിശ്വാസത്തിലായിരുന്നു. നല്ല പിന്തുണയാണ് നമ്മള്‍ക്ക് തന്നത്.ഒരേ ചിത്രമാണെങ്കിലും രണ്ട് ഭാഷകളിലേയും പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ച് രണ്ട് ചിത്രമെന്ന നിലയില്‍ തന്നെയാണ് ഞങ്ങള്‍ ഇതിനെ സമീപിച്ചത്. പകുതിയിലേറെ അഭിനേതാക്കളും വ്യത്യസ്തമാണ്.

ജഗമേ തന്തിരത്തിന്റെ റിലീസ് അടുത്ത് നില്‍ക്കുന്ന സമയത്താണ് ജോജു ചേട്ടനോട് കഥ പറയുന്നത്. തമിഴ്‌നാട്ടിലും ജോജു ചേട്ടന് സ്വീകാര്യത ലഭിച്ച സമയമാണ്. അതുപോലെ നരേന്‍ ചേട്ടനും തമിഴിലും മലയാളത്തിലും സുപരിചിതനാണ്. ചേട്ടനാണ് ഏറ്റവും ആദ്യം ഈ കഥയ്ക്ക് താത്പര്യം അറിയിച്ചത്. ഷറഫുദ്ദീനാണ് മലയാളത്തിലെ മറ്റൊരു താരം. കൂടാതെ മൂന്ന് നായികമാരുമുണ്ട്. തമിഴ് താരം ആനന്ദി ആദ്യമായി മലയാളത്തില്‍ വേഷമിടുന്നുവെന്ന പ്രത്യേകതയുണ്ട്. പവിത്ര ലക്ഷ്മിയും ആത്മീയ രാജനുമാണ് മറ്റ് താരങ്ങള്‍. ഇവര്‍ തന്നെയാണ് തമിഴിലും നായികമാരായെത്തുന്നത്. പരിയേരും പെരുമാള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കതിരും നട്ടി നടരാജനുമാണ് തമിഴില്‍ പ്രധാന വേഷത്തിലെത്തുന്നത്. വലിയ താരനിരയുള്ള ഒരു ബിഗ് ബഡ്ജറ്റ് ചിത്രമെന്നത് ഒരു നവാഗത സംവിധായകനെന്ന നിലയില്‍ എനിക്ക് വലിയ അവസരമാണ്. ഈ അനുഭവം ഒരു സംവിധായകനെന്ന നിലയില്‍ എന്റെ യാത്രയില്‍ തീര്‍ച്ചയായും എനിക്ക് മുതല്‍ക്കൂട്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഫോറന്‍സിക്, കള എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ ബാനര്‍ ആയ ജുവിസ് പ്രൊഡക്ഷന്‌സിനോട് ചേര്‍ന്ന്, യു എ എന്‍ ഫിലിം ഫിലിം ഹൗസ് , എ എ എ ആര്‍ പ്രൊഡക്ഷന്‍സ് എന്നിവര്‍ സംയുക്തമായി ചേര്‍ന്നാണ് നിര്‍മാണം. പാക്ക്യരാജ് രാമലിംഗമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പുഷ്പരാജ് സന്തോഷാണ്. രഞ്ജിന്‍ രാജ് സംഗീത സംവിധാനവും ഡോണ്‍ വിന്‍സന്റ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു. ചെന്നൈ, പോണ്ടിച്ചേരി എന്നിവടങ്ങളിലായി മൂന്ന് ഷെഡ്യൂളായിട്ടായിരുന്നു ചിത്രീകരണം.

Content Highlights: zac harriss director about Yuki Adrishyam joju George adrishyam


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented