സിനിമയെന്നാല്‍ ജയിച്ചവരുടെ മാത്രമിടം, അവിടെയെത്തുകയെന്നതുപോലും വലിയൊരു  സാക്ഷാത്ക്കാരം -സാക് ഹാരിസ്


സുജിത സുഹാസിനി

സിനിമയെ കിനാവ് കണ്ട് ഷൂട്ടിങ് സെറ്റുകളിലേയ്ക്ക് ആരാധനയോടെ ഇടിച്ചുകേറിയ നാളുകളില്‍ നിന്നാണ് സാക് ഹാരിസ് തന്റെ സ്വപ്‌നത്തിലേയ്ക്ക് നടന്ന് കേറുന്നത്. അദ്ദേഹത്തിന് അദൃശ്യമൊരു സിനിമ മാത്രമല്ല തന്റെ ആഗ്രഹങ്ങളുടെ വലിയൊരു സാക്ഷാത്ക്കാരമാണ്.

INTERVIEW

അദൃശ്യം സിനിമയുടെ പോസ്റ്റർ, സാക് ഹാരിസ് | ഫോട്ടോ: www.instagram.com/zac_harriss/

പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുള്‍മുനയിലെത്തിക്കാന്‍ സസ്‌പെന്‍സ് ഡ്രാമ ത്രില്ലറായ അദൃശ്യം തീയേറ്ററിലേക്കെത്തുകയാണ്. ഒരേസമയം രണ്ടു ചിത്രങ്ങളുമായാണ് നവാഗത സംവിധായകന്‍ സാക് ഹാരിസെത്തുന്നത്.തമിഴില്‍ യുകിയെന്ന പേരിലും സിനിമ ഒരേ ദിവസം റിലീസിനെത്തുന്നു. സിനിമയെന്ന സ്വപ്‌നവുമായി നടന്ന സാക് ഹാരിസിന്റെ നീണ്ട പത്തുവര്‍ഷത്തെ സപര്യയാണ് ഇവിടെ സാക്ഷാത്കരിക്കപ്പെടുന്നത്. ദ്വിഭാഷ ചിത്രമായാണ് അദ്ദേഹം തന്റെ കഥയെ രൂപപ്പെടുത്തിയത്. കോവിഡ് രണ്ടാം ഘട്ടത്തില്‍ ചിത്രീകരണം തുടങ്ങിയ സിനിമയില്‍ വാടകഗര്‍ഭധാരണം ഉള്‍പ്പെടെയുള്ള സമകാലിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. കഥ, തിരക്കഥ,സംഭാഷണം എന്നിവയും അദ്ദേഹമാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. സാക് ഹാരിസ് തന്റെ സിനിമാവിശേഷങ്ങള്‍ മാതൃഭൂമി ഡോട്ട്‌കോമുമായി പങ്കുവെയ്ക്കുന്നു.

അദൃശ്യമാകാത്ത സ്വപ്‌നംസിനിമയെ കിനാവ് കണ്ട് ഷൂട്ടിങ് സെറ്റുകളിലേയ്ക്ക് ആരാധനയോടെ ഇടിച്ചുകേറിയ നാളുകളില്‍ നിന്നാണ് സാക് ഹാരിസ് തന്റെ സ്വപ്‌നത്തിലേയ്ക്ക് നടന്ന് കേറുന്നത്. അദ്ദേഹത്തിന് അദൃശ്യമൊരു സിനിമ മാത്രമല്ല തന്റെ ആഗ്രഹങ്ങളുടെ വലിയൊരു സാക്ഷാത്ക്കാരമാണ്. ഫിലിം സ്‌കൂളില്‍ നിന്ന് പഠിച്ചിറങ്ങിയതിന് ശേഷം കഴിഞ്ഞ 10 വര്‍ഷമായി സിനിമാമേഖലയില്‍ അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്. 'ആദ്യത്തെ ചിത്രമാണ് അതിന്റെ എല്ലാ ആശങ്കകളും മനസിലുണ്ട്. കോവിഡിന്റെ രണ്ടാം ഘട്ടത്തിലാണ് സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നത്.

തീയേറ്റര്‍ മൂവി എന്ന നിലയില്‍ തന്നെയാണ് സിനിമ തുടങ്ങിയത്. ഒടിടിയ്ക്ക് വേണ്ടി എല്ലാവരും കോവിഡ്കാലത്ത് ചിന്തിക്കുമ്പോഴും എനിക്ക് മനസില്‍ തീയേറ്റര്‍ മൂവി എന്ന ശുഭപ്രതീക്ഷയായിരുന്നു.-സാക് പറഞ്ഞുതുടങ്ങി. സസ്‌പെന്‍സ് ത്രില്ലറായ ഒരു സിനിമ തീര്‍ച്ചയായും ഒരു തീയേറ്ററില്‍ കാണുന്നതായിരിക്കും പ്രേക്ഷകരെ കൂടുതല്‍ ഇഷ്ടപ്പെടുത്തുക. വലിയ സ്‌ക്രീനിന്റെ മൂഡും എക്‌സ്പീരിയന്‍സും വേറെ തന്നെയാണെന്ന് നമുക്ക് എല്ലാവര്‍ക്കുമറിയാമല്ലോ?. സിനിമ കാണുന്ന സിനിമയെ ഇഷ്ടപ്പെടുന്ന ആളെന്ന നിലയിലാണ് എന്റെ സിനിമയേയും കണ്ടത്. പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്- അദ്ദേഹത്തിന്റെ വാക്കുകളില്‍ പ്രതീക്ഷയുടെ വെളിച്ചം നിറഞ്ഞു.

എന്തുകൊണ്ട് ദ്വിഭാഷ ചിത്രം

എല്ലാ കഥകളെയും ദ്വിഭാഷകളില്‍ ചെയ്യാന്‍ കഴിയില്ല, ചില സാംസ്‌ക്കാരിക ചുറ്റുപാടിലുള്ള കഥകളെ ദ്വിഭാഷയില്‍ അല്ലെങ്കില്‍ മറ്റൊരു ഭാഷയില്‍ അവതരിപ്പിക്കുന്നതില്‍ പരിമിതികളുണ്ടാകും. ഇതൊരു നഗരത്തില്‍ നടക്കുന്ന കഥയാണ്. കേരളത്തില്‍ നിന്നുള്ള ഫാമിലി ചെന്നൈയില്‍ താമസിക്കുന്നു. അവര്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങളും തുടര്‍ന്നുള്ള സംഭവങ്ങളും-അങ്ങനെയാണ് കഥ വികസിക്കുന്നത്. തമിഴില്‍ മാത്രമല്ല മറ്റേത് ഭാഷയിലേയ്ക്കും ചെയ്യാവുന്ന കഥയാണിത്. മലയാളിയായതിനാല്‍ മലയാളത്തില്‍ സിനിമ ചെയ്യണമെന്നത് സ്വപ്‌നമായിരുന്നു.

തമിഴിലും മലയാളത്തിലും ഒരേ പോലെ ചെയ്യാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് സിനിമയുമായി മുന്നോട്ടു പോയത്. ആദ്യം തമിഴില്‍ ചെയ്യാനായിരുന്നു തീരുമാനം. പിന്നീട് കൂടുതല്‍ സാധ്യതയുണ്ടെന്ന് തോന്നിയപ്പോള്‍ മലയാളത്തിന്റേതായ ഒരു തിരക്കഥയും തയ്യാറാക്കി. കഥയുടെ അടിസ്ഥാനതന്തു രണ്ടു ഭാഷയിലും ഒരേ പോലെ വര്‍ക്കാകുമെന്നും വിശ്വാസമുണ്ടായിരുന്നു. തിരക്കഥ തന്നെയാണ് ഇങ്ങനെയൊരു വെല്ലുവിളിയേറ്റെടുക്കുന്നതിന് എനിക്ക് ആത്മവിശ്വാസം നല്‍കിയത്. കഥാപാത്രങ്ങള്‍ക്കനുയോജ്യമായ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് തമിഴില്‍ തിരക്കഥയൊരുക്കിയത്. ഒരേ സമയം ചിത്രീകരണവും വിചാരിച്ച സമയത്ത് പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞു. ചില കഥാപാത്രങ്ങളും അതേ ആര്‍ട്ടിസ്റ്റുകളും രണ്ടു സിനിമയിലും ഒരേ പോലെ വരുന്നുണ്ട്.

ഇരട്ട ഉത്തരവാദിത്വമെന്ന സന്തോഷം

എല്ലാത്തരത്തിലും സഹായകരമായ സാഹചര്യങ്ങളും അതിനൊപ്പം വന്നതുകൊണ്ടായിരുന്നു ഈ സിനിമകള്‍ ഇങ്ങനെ സംഭവിച്ചത്. മലയാളത്തില്‍ നരേന്‍, ജോജു ജോര്‍ജ്, ഷറഫുദ്ദീന്‍ എന്നിങ്ങനെ മലയാളത്തിലെ പ്രമുഖതാരങ്ങളെയുള്‍പ്പെടുത്തിയുള്ള ചിത്രീകരണം. പരിയേറും പെരുമാള്‍ ഫെയിം കതിറും കര്‍ണനില്‍ മികച്ച പ്രകടനം കാഴ്ച വച്ച നാട്ടി നടരാജനുമായി തമിഴ്പ്പതിപ്പായ യുകിയുടെ ചിത്രീകരണം. തമിഴില്‍ കഥാപാത്രമൂല്യങ്ങളുള്ള സിനിമ ചെയ്ത ആനന്ദിയുടെ ആദ്യ മലയാള സിനിമ കൂടിയാണ്. പലതരത്തില്‍ സംവിധായകനെന്ന നിലയില്‍ വെല്ലുവിളി നേരിട്ട ഘട്ടം തന്നെയായിരുന്നു. നടിമാരായി പവിത്ര ലക്ഷ്മിയും ആത്മീയ രാജനും തമിഴിലുമെത്തുന്നുണ്ട്.


ജോജുചേട്ടനും നരേന്‍ചേട്ടനും ഷറഫുമെല്ലാം അവരുടെ മികച്ച പ്രകടനം കാഴ്ച വെച്ചതായി എനിക്കുറപ്പിച്ച് പറയാന്‍ കഴിയും. സറോഗസി ഇപ്പോള്‍ ചര്‍ച്ചചെയ്യുന്ന സമയമാണ്. എന്നാല്‍ മൂന്നു വര്‍ഷം മുന്‍പെഴുതിയ കഥയിലെ ഒരു പ്രധാന വിഷയവും സറോഗസിയാണ്. ജോജുചേട്ടനും നരേന്‍ ചേട്ടനും തമിഴ് പ്രേക്ഷകരുടെയും പ്രിയപ്പെട്ട താരങ്ങളാണ്. അത് സിനിമ ദ്വിഭാഷയാക്കുന്നതില്‍ എന്നെ വളറെയേറെ സഹായിച്ചിട്ടുണ്ട്. നരേനാണ് ആദ്യം സിനിമയ്ക്ക് യെസ് പറഞ്ഞത്. അങ്ങനെയാണ് സിനിമയുടെ തുടക്കം. ജോജുവിന്റെ കഥാപാത്രത്തിലും വലിയ ട്വിസ്റ്റുകളുണ്ട്. സിനിമ കണ്ടിട്ട് ഇനി പ്രേക്ഷകരുടെ അഭിപ്രായമറിയാനുള്ള കാത്തിരിപ്പാണ്.ആദ്യത്തെ സിനിമയുടെ ഉത്തരവാദിത്വവും ആശങ്കകളും ദ്വിഭാഷ ചിത്രം കൂടിയാകുമ്പോള്‍ കൂടില്ലേ? എന്നാല്‍ അതെല്ലാം ആസ്വദിച്ചു ചെയ്യുവാന്‍ കഴിഞ്ഞു.

ഞാന്‍ അനുഗ്രഹീതന്‍

ഇതിനും മുന്‍പും കഥകള്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ നടന്നത് ഈ സിനിമയാണ്. പുതിയ സംവിധായകനെന്ന നിലയില്‍ പ്രൊഡഷന്‍ സൈഡില്‍ നിന്നുള്ള സഹകരണമില്ലാതെ ഒരു തരത്തിലും സിനിമയില്‍ ഒന്നും ചെയ്യാനാവില്ല. അവിടെയും ഞാന്‍ അനുഗ്രഹീതനാണ് ഞാന്‍ കരുതുന്നത്. ആദ്യത്തെ ഒരു സിനിമയ്ക്ക് പകരം രണ്ടു സിനിമ ചെയ്യാനാണ് നിര്‍മ്മാതാക്കള്‍ എനിക്ക് അവസരം തന്നത്. ഈ സിനിമകളുടെ എല്ലാത്തലങ്ങളിലും ശക്തമായ എന്റെ ടീമിന്റെ സഹകരണവും വളരെ വലുതാണ്. അവരും കൂടെയാണ് എന്റെ സ്വപ്നത്തെ പൂര്‍ത്തീകരിച്ചത്.സിനിമകള്‍ സംഭവിക്കുന്നത് തന്നെ ഭാഗ്യമാണ്.

"അദൃശ്യ"മായതിങ്ങനെ

അദൃശ്യമെന്ന പേരിടാനും കാര്യമുണ്ടെന്ന് സാക് പറയുന്നു. സിനിമയില്‍ പ്രേക്ഷകന്‍ പ്രതീക്ഷിച്ചിരിക്കുന്നത് അപ്രത്യക്ഷമാകുകയും ഒരു സര്‍പ്രൈസ് വെളിവാകുകയും ചെയ്യുന്നുണ്ട്. ആളുകള്‍ക്ക് ഊഹിക്കാനുള്ള ഇടം നല്‍കുമ്പോഴും അതിനെ അദൃശ്യമാക്കിവെക്കുകയും ചെയ്യുന്ന ചിലതൊക്കെ സിനിമയിലുണ്ട്. തമിഴില്‍ യുകി എന്നതിന്റെ അര്‍ത്ഥം ഊഹമെന്നാണെന്നും അദ്ദേഹം പറയുന്നു. പ്രേക്ഷകരെ കൂടുതല്‍ സിനിമയിലേയ്ക്ക് ചേര്‍ത്തുനില്‍ക്കാനും ശ്രമിച്ചിട്ടുണ്ട്. പോസ്റ്ററില്‍ ഉള്‍പ്പെടെ ഒരു ആകാംക്ഷയൊളിപ്പിച്ചുവച്ചാണ് സിനിമ തുടങ്ങിയത്. സിനിമയെന്നാല്‍ ജയിച്ചവരുടെ മാത്രമിടമാണ്. അവിടെയെത്തുകയെന്നത് പോലും വലിയൊരു സാക്ഷാത്ക്കാരമാണ്. ഇനിയെല്ലാം പ്രേക്ഷകരുടെ കൈയ്യിലാണ്. അവര്‍ക്ക് ഇഷ്ടപ്പെടണം.കൂടുതല്‍ ആളുകള്‍ സിനിമ കാണണം അതൊക്കെയാണ് ഇപ്പോള്‍ മനസിലുള്ളത്.

സിനിമയുടെ വഴിയേ ജീവിതവും

സിനിമയെ കൂടുതല്‍ അറിയണമെന്ന ആഗ്രഹത്തിന്റെ പുറത്താണ് കോളേജ് പഠനത്തിന് ശേഷം ഫിലിം സ്‌കൂളില്‍ പഠിച്ചത്. തുടര്‍ന്നുള്ള ഏഴു വര്‍ഷത്തോളം സിനിമയില്‍ അസിസ്റ്റ് ചെയ്തും അസോസിയേറ്റായി ഒക്കെ പ്രവര്‍ത്തിച്ചു. എല്ലാ സിനിമകളും ഓരോ പാഠങ്ങളായിരുന്നു. ഒരുപാട് അനുഭവങ്ങളില്‍ നിന്നാണ് സ്വന്തം സിനിമയെന്ന തീരുമാനത്തിലേയ്‌ക്കെത്തുന്നത്. ചെന്നെയിലും നല്ലൊരു സമയം വര്‍ക്ക് ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് തമിഴില്‍ വര്‍ക്ക് ചെയ്യാനൊരു ആത്മവിശ്വാസമുണ്ടായത്.-സാക് പറഞ്ഞു.

ജനിച്ചതും പഠിച്ചതുമെല്ലാം പത്തനംതിട്ടയിലാണ്. പിന്നീട് സിനിമയ്ക്കായി കൊച്ചിയിലെത്തി. ഇപ്പോള്‍ ചൈന്നെയിലാണ് താമസം. സിനിമയുടെ വഴിയേ അദ്ദേഹത്തിന്റെ ജീവിതവും സഞ്ചരിക്കുകയാണ്.

Content Highlights: adrushyam, director Zac Harriss interview,Narain ,Joju George, Sharafudheen ,yuki


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented