ട്വിസ്‌റ്റോട് ട്വിസ്റ്റ്; പ്രേക്ഷകനെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി അദൃശ്യം|Adrishyam Review


സുജിത സുഹാസിനി

തികച്ചും അസ്വാഭാവികമായ സന്ദര്‍ഭത്തില്‍ കാണാതാകുന്ന കാര്‍ത്തികയെന്ന പെണ്‍കുട്ടിയില്‍ നിന്നാണ് സിനിമയുടെ യാത്രതുടങ്ങുന്നത്. അവളെ തേടിയുള്ള കുറ്റാന്വേഷകന്റെ വ്യക്തവും കൃത്യതയുമുള്ള അന്വേഷണവഴികളിലേയ്ക്ക് എത്തിച്ചേരുന്നതാണ് ഓരോ കഥാപാത്രങ്ങളും. 

അദൃശ്യം പോസ്റ്റർ

"അന്വേഷിക്കുന്നവന്‍ അര്‍ഹിക്കുന്നതാണെങ്കില്‍ അവനത് കണ്ടെത്തും " ഒറ്റവരിയില്‍ അദൃശ്യത്തെ ഇങ്ങനെ ചുരുക്കാം. കഥയിലും കഥാപാത്രങ്ങള്‍ക്കുമിടയില്‍പ്പെട്ടുപോകുന്ന പ്രേക്ഷകര്‍. ആകാംക്ഷയ്ക്കും സംശയങ്ങള്‍ക്കുമിടയിലൂടെ ഒഴുകിപ്പോകുന്ന സിനിമ. കെട്ടുറപ്പുള്ള തിരക്കഥയില്‍ സാക് ഹാരിസൊരുക്കിയത് തകര്‍പ്പന്‍ സസ്‌പെന്‍സ് ഡ്രാമ ത്രില്ലര്‍. കേട്ടുപരിചയിച്ച കഥാസന്ദര്‍ഭങ്ങളെന്ന് തോന്നിപ്പിച്ച് പ്രേക്ഷകനെ തുടക്കം തന്നെ സിനിമയിലേയ്ക്ക് വലിച്ചിടുന്നതില്‍ സാക് ഹാരിസ് ബ്രില്ല്യന്‍സ് പൂര്‍ണമായി വിജയിച്ചു.

പുതിയതൊന്നുമില്ലെന്ന് തോന്നലുണ്ടാക്കുന്ന സിനിമ അടുത്ത സീനിനെക്കുറിച്ച് ഊഹിയ്ക്കാന്‍ പ്രേക്ഷകചിന്തയെ കയറൂരി വിടുന്നു. എന്നാല്‍ വിചാരങ്ങള്‍ക്കപ്പുറത്ത് നിന്ന് കഥ വികസിക്കുന്നതാകട്ടെ മറ്റൊരു തരത്തിലും. നായകനും വില്ലനും കഥ തന്നെയാണ്. തികച്ചും അസ്വാഭാവികമായ സന്ദര്‍ഭത്തില്‍ കാണാതാകുന്ന കാര്‍ത്തികയെന്ന പെണ്‍കുട്ടിയില്‍ നിന്നാണ് സിനിമയുടെ യാത്രതുടങ്ങുന്നത്. അവളെ തേടിയുള്ള കുറ്റാന്വേഷകന്റെ വ്യക്തവും കൃത്യതയുമുള്ള അന്വേഷണവഴികളിലേയ്ക്ക് എത്തിച്ചേരുന്നതാണ് ഓരോ കഥാപാത്രങ്ങളും.

എന്നാല്‍ കാഴ്ചപ്പുറത്ത് മാറി നിന്നാണ് സിനിമയിലെ ഒരോ ട്വിസ്റ്റും ഊഹങ്ങളെ പൊളിച്ചെഴുതുന്നത്. ക്രൈം ത്രില്ലര്‍ സിനിമയില്‍ നിന്നുള്ള പതിവ് ബഹളങ്ങള്‍ സിനിമയില്‍ കുറവാണ്. തല്ലുന്നവനും കൊള്ളുന്നവനും ഒരുപോലെ നായകനായിത്തീരുന്നൊരു സിനിമാനുഭവം മലയാളി പ്രേക്ഷകര്‍ കണ്ടു ശീലിച്ചതല്ല. കരഞ്ഞു കലങ്ങിയ കണ്ണുമായി നില്‍ക്കവേ കാണാതായിപ്പോകുന്ന കാര്‍ത്തികയെന്ന പെണ്‍കുട്ടി. അവളെ ചുറ്റിപ്പറ്റിയുള്ളതെല്ലാം നിഗൂഢവും സങ്കീര്‍ണവുമായ തെളിവുകള്‍. സിനിമയിലുടനീളം അത് തേടിയുള്ള അന്വേഷണങ്ങളാണ്.

സങ്കീര്‍ണതകളുടെ ചുരുളഴിച്ച് നന്ദ ഒരു ഗെയിമിലെന്ന പോലെ ഓരോ ലെവലുകളിലേയ്ക്ക് വളരുമ്പോള്‍ കഥ മറ്റൊരു വഴിയില്‍ സസ്‌പെന്‍സുകളുടെ പെരുമഴക്കാലം തീര്‍ക്കുന്നു. എസ്.ഐ.നന്ദകുമാര്‍ എന്ന ഷറഫുദ്ദീന്റെ കഥാപാത്രം എടുത്തുപറയേണ്ടതാണ്. വിഷാദിയായ എസ്.ഐ.നന്ദകുമാറിന്റെ ഓരോ ഷേയ്ഡുകളും പ്രേക്ഷകര്‍ ഉള്‍ക്കിടിലത്തോടെയാണ് കണ്ടിരുന്നത്.എസ്.ഐ.രാജ്കുമാറിന്റെ ഭാര്യയെയാണ് പവിത്രലക്ഷ്മി സിനിമയില്‍ അവതരിപ്പിച്ചത്.

പ്രണയവും പകയും അപരിചിതമായ നഗരത്തിന്റെ അരക്ഷിതാവസ്ഥകളും കഥയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. സാധാരണ മനുഷ്യരുടെ ചെറിയ സ്വപ്‌നങ്ങളെ വിലയ്‌ക്കെടുത്തുപോകുന്നതും പണവും അധികാരവും ബന്ധങ്ങളെ ശിഥിലമാക്കുന്നതും വളരെ സൂക്ഷ്മതയോടെ തിരക്കഥയില്‍ ഇഴച്ചേര്‍ത്തുവെച്ചിട്ടുണ്ട്.വാടകഗര്‍ഭധാരണവും ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങളും സിനിമയില്‍ ചര്‍ച്ചചെയ്യുന്നുണ്ട്.

കഥാസന്ദര്‍ഭങ്ങള്‍ അനുസൃതമായി ഉയരാന്‍ ഡോണ്‍ വിന്‍സെന്റിന്റെ പശ്ചാത്തല സംഗീതത്തിനും രഞ്ജിന്‍ രാജിന്റെ സംഗീതത്തിനുമായിട്ടുണ്ട്. വിശ്വാസിയായ ഗാങ്സ്റ്റര്‍ സേതുവെന്ന ജോജു ജോര്‍ജിന്റെ കഥാപാത്രം വ്യത്യസ്ത പുലര്‍ത്തി. തമിഴകത്തിന്റെ പ്രിയപ്പെട്ടനായി പ്രേക്ഷക ശ്രദ്ധനേടി നില്‍ക്കുമ്പോള്‍ പ്രൈവറ്റ് ഡിക്ടറ്റീവായ നന്ദയെന്ന കഥാപാത്രം മലയാളത്തിലേയ്ക്കുള്ള നരേന്റെ ഗംഭീരത്തിരിച്ചുവരവാണ്. ഒച്ചപ്പാടും ബഹളവും തട്ടുപൊളിപ്പന്‍ ആക്ഷന്‍രംഗങ്ങളുടെ അലോസരങ്ങളുമൊന്നുമില്ലാതെ കണ്ടിരിക്കാവുന്ന സിനിമയാണിതെന്ന് നിസംശയം പറയാം.

ഇടി,അടി,വെട്ട് എന്ന പതിവ് സമവാക്യങ്ങളില്‍ തെളിവ് തേടി നടക്കുന്ന നായകന്റെ പതിവ് രീതിയൊക്കെ സാക് തന്റെ സിനിമയില്‍ നിന്നും വലിയൊരു പരിധിവരെ ഒഴിവാക്കി നിര്‍ത്തിയിട്ടുണ്ട്. ഭീഷണിപ്പെടുത്തലിന്റെ പുത്തന്‍ കാഴ്ചകള്‍ സിനിമയില്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്. കഥയും കഥാപാത്രങ്ങളും ഗംഭീര പ്രകടനം കാഴ്ചവെക്കുമ്പോള്‍ മേമ്പൊടിയായി ചേര്‍ത്തുവെച്ച ഹാസ്യരംഗങ്ങള്‍ ശ്രദ്ധിക്കപ്പെടാതെപോയി.

കുറ്റാന്വേഷകന്റെ മനസുമായാണ് ഒരോ സീനിലും പ്രേക്ഷകന്‍ സ്‌ക്രീനില്‍ കഥയെ തിരയുന്നത്.എന്നാല്‍ ഒരേ നാണയത്തിന് രണ്ടുവശങ്ങളുണ്ടെന്ന പോലെ കഥയ്‌ക്കൊപ്പം മറ്റൊരു കഥയും സിനിമയ്ക്കുള്ളില്‍ വികസിക്കുന്നുണ്ട്. കാര്‍ത്തികയായി മലയാളത്തിലേയ്ക്ക് അരങ്ങേറ്റം കുറിച്ച കയല്‍ ആനന്ദിയും മികച്ച പ്രകടനം കാഴ്ചവെച്ചു.

കുറ്റാന്വേഷകയായി ശാലിനിയെന്ന് കഥാപാത്രം ആത്മീയ രാജന്‍ തന്റെ കരിയറിലെ വ്യത്യസ്തമായൊരു കഥാപാത്രമാണ്. പേരു പോലെ തന്നെ അദൃശ്യമായതിനെ കണ്ടെത്തലാണ് ഈ സിനിമ. സിനിമയും പ്രേക്ഷകനും തമ്മിലുള്ള ഗെയിം പോലെ കാണാവുന്ന ബോറടിപ്പിക്കാത്ത സിനിമയാണ് അദൃശ്യമെന്ന് ഉറപ്പിച്ചു പറയാം.

Content Highlights: adrishyam ,movie review ,sharafudheen, joju george ,kayal anandhi,Adrishyam Review


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented