'വൈറ്റില ജംഗ്ഷൻ വഴിയായതുകൊണ്ട് പുള്ളി വന്നില്ല, ഇനി വരികയുമില്ല'; ജോജുവിനെ ട്രോളി ഷറഫുദ്ദീനും നരേനും


ജുവിസ് പ്രൊഡക്ഷനും യു.എ.എൻ ഫിലിം ഹൗസ്, എ.എ.എ. ആർ പ്രൊഡക്ഷൻസ് എന്നിവർ സംയുക്തമായി നിർമിക്കുന്ന അദൃശ്യം നവംബർ 18ന് തിയറ്ററിലെത്തും.

നരേനും ഷറഫുദ്ദീനും | ഫോട്ടോ: സ്പെഷ്യൽ അറേഞ്ച്മെന്റ്

ജോജു ജോർജ്, നരേൻ, ഷറഫുദ്ദീൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സാക് ഹാരിസ് തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അദൃശ്യം. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് ജോജുവിനെ ട്രോളി ഷറഫുദ്ദീൻ രംഗത്തെത്തിയത്. ജോജു എവിടെ എന്ന ചോദ്യത്തിന് വൈറ്റില ജംഗ്ഷൻ വഴി ആയതു കൊണ്ട് വന്നില്ലെന്നായിരുന്നു ഷറഫുദ്ദീന്റെ മറുപടി. ഇനി വരികയുമില്ലെന്ന് അടുത്ത് നിന്ന നടൻ നരേൻ പറഞ്ഞതും ചിരി പടർത്തി. കൊച്ചിയിലെ യൂത്ത് കോൺഗ്രസ് സമരവും അതിനിടയിലേക്കെത്തിയ ജോജുവും വാർത്തകളിലെ തലക്കെട്ടായിരുന്നു.

ജുവിസ് പ്രൊഡക്ഷനും യു.എ.എൻ ഫിലിം ഹൗസ്, എ.എ.എ. ആർ പ്രൊഡക്ഷൻസ് എന്നിവർ സംയുക്തമായി നിർമിക്കുന്ന അദൃശ്യം നവംബർ 18ന് തിയറ്ററിലെത്തും. കയൽ ആനന്ദി, പവിത്ര ലക്ഷ്മി , ആത്മീയ രാജൻ, പ്രതാപ് പോത്തൻ, ജോൺ വിജയ്, മുനിഷ്‌കാന്ത്, സിനിൽ സൈനുദ്ദീൻ, വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, എന്നിവർ ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നു.മലയാളം, തമിഴ് ഭാഷകളിൽ ഒരേസമയം ചിത്രീകരണം നടത്തിയ അദൃശ്യത്തിന്റെ തമിഴ് പതിപ്പിന് യുകി എന്നാണ് പേരിട്ടിരിക്കുന്നത്. പരിയേറും പെരുമാൾ ഫെയിം കതിർ, നരേൻ, നാട്ടി നടരാജൻ തുടങ്ങിയവരാണ് തമിഴിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചെന്നൈയിലും പോണ്ടിച്ചേരിയിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. പാക്ക്യരാജ് രാമലിംഗത്തിന്റേതാണ് കഥ. ഛായാഗ്രഹണം പുഷ്പരാജ് സന്തോഷ് ആണ്. രഞ്ജിൻ രാജ് സംഗീത സംവിധാനവും ഡോൺ വിൻസന്റ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു. പി.ആർ.ഒ - ആതിര ദിൽജിത്ത്.

Content Highlights: adrishyam movie press meet, narain and sharafudheen, joju george, zac harris


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented