വീണ്ടും രഞ്ജിൻ രാജ് മാജിക്; പ്രണയഗാനവുമായി ‌ഷറഫുദ്ദീൻ, അദൃശ്യത്തിലെ പുതിയ ​ഗാനം


എസ് ഐ രാജ്‍കുമാർ എന്ന കഥാപാത്രത്തെയാണ് ഷറഫുദ്ദീൻ അവതരിപ്പിക്കുന്നത്.  നന്ദ എന്ന കഥാപാത്രമായി നരേനും കാർത്തികയായി കയൽ ആനന്ദിയും ചിത്രത്തിലെത്തുന്നു.

അദൃശ്യത്തിൽ ഷറഫുദ്ദീനും പവിത്ര ലക്ഷ്മിയും | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

ജോജു ജോർജ്, നരേൻ, ഷറഫുദ്ദീൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന എത്തുന്ന അദൃശ്യം സിനിമയിലെ ‌ആദ്യ വീഡിയോ ​ഗാനം പുറത്തിറങ്ങി‌. രഞ്ജിൻ രാജിന്റെ സം​ഗീതത്തിൽ ബി കെ ഹരിനാരായണൻ എഴുതിയ വരികൾ ആലപിച്ചിരിക്കുന്നത് കെ എസ് ഹരിശങ്കറും നിത്യ മാമ്മനുമാണ്‌.

നവാഗതനായ സാക് ഹാരിസ് തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 18ന് പുറത്തിറങ്ങും. ജുവിസ് പ്രൊഡക്ഷനും യു.എ.എൻ ഫിലിം ഹൗസ്, എ.എ.എ. ആർ പ്രൊഡക്ഷൻസ് എന്നിവർ സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്.



എസ് ഐ രാജ്‍കുമാർ എന്ന കഥാപാത്രത്തെയാണ് ഷറഫുദ്ദീൻ അവതരിപ്പിക്കുന്നത്. നന്ദ എന്ന കഥാപാത്രമായി നരേനും കാർത്തികയായി കയൽ ആനന്ദിയും ചിത്രത്തിലെത്തുന്നു. പവിത്ര ലക്ഷ്മി, ആത്മീയ രാജൻ, പ്രതാപ് പോത്തൻ, ജോൺ വിജയ്, മുനിഷ്‌കാന്ത്, സിനിൽ സൈനുദീൻ, വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, എന്നിവർ ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നു.

മലയാളം , തമിഴ് ഭാഷകളിൽ ഒരേസമയം ചിത്രീകരണം നടത്തിയ അദൃശ്യത്തിൻ്റെ തമിഴ് പതിപ്പിന് യു​ഗി എന്നാണ് പേരിട്ടിരിക്കുന്നത്. പരിയേറും പെരുമാൾ ഫെയിം കതിർ, നരേയ്ൻ, നാട്ടി നടരാജൻ തുടങ്ങിയവരാണ് തമിഴിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചെന്നൈയിലും പോണ്ടിച്ചേരിയിലുമായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. പാക്ക്യരാജ് രാമലിംഗമാണ് കഥ എഴുതിയിരിക്കുന്നത്. ഛായാഗ്രഹണം പുഷ്പരാജ് സന്തോഷ് നിർവഹിച്ചിരിക്കുന്നു. രഞ്ജിൻ രാജ് സംഗീത സംവിധാനവും ഡോൺ വിൻസൻ്റ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു. പി.ആർ.ഒ - ആതിര ദിൽജിത്ത്.

Content Highlights: adrishyam first video song out, music done by ranjin raj

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022

Most Commented