Tug of War
കൊളോണിയൽ കാലഘട്ടത്തിലെ ടാൻസാനിയയിലെ സാൻസിബാറിനെ പശ്ചാത്തലമാക്കി അമിൽ ശിവ്ജി ഒരുക്കിയിരിയ ചിത്രമാണ് ടഗ് ഓഫ് വാർ. സ്വതന്ത്ര സാൻസിബാറിനായി ബ്രിട്ടീഷുകാർക്കെതിരെ പോരാടുന്ന എംസ്വാഹിലി വിപ്ലവകാരിയായ ഡെംഗേയുടെയും പ്രണയിനി യാസ്മിന്റെയും കഥയാണ് ചിത്രം പറയുന്നത്. ചലച്ചിത്രമേളയിൽ അന്താരാഷ്ട്ര മത്സരാവിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്.
അടിച്ചമർത്തപ്പെട്ടവരുടെയും അതിനെ പ്രതിരോധിക്കുന്നവരുടെയും കഥ അവരുടെ ഭാഗത്ത് നിന്ന് നോക്കിക്കണ്ട് അവതരിപ്പിക്കുന്നതിൽ ചിത്രത്തിന്റെ സഹ തിരക്കഥാകൃത്ത് കൂടിയായ സംവിധായകൻ അമിൽ ശിവ്ജി വിജയിച്ചിട്ടുണ്ട്. അൻപതുകളിൽ വംശീയമായും സാംസ്‌കാരികമായും സാമ്പത്തികമായും ജനങ്ങളെ വിഭജിച്ചിരുന്ന കൊളോണിയൽ ഭരണകാലത്താണ് കഥ നടക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ പ്രണയത്തിനും വിപ്ലവത്തിനും ഇടയിലെ ഒരു വടംവലി അല്ലെങ്കിൽ ബാലൻസ് തന്നെയാണ് ചിത്രം വരച്ചുകാട്ടുന്നത്.
തന്നെക്കാൾ മൂന്ന് ഇരട്ടി പ്രായമുള്ള ഒരാളെ വിവാഹം കഴിക്കേണ്ടിവരുന്ന യാസ്മിൻ എന്ന യുവതി നിന്നുള്ള പീഡനം സഹിക്കാൻ വയ്യാതെ ഒളിച്ചോടി സുഹൃത്തിന്റെ വീട്ടിൽ അഭയം പ്രാപിക്കുന്നതിലാണ് സിനിമ ആരംഭിക്കുന്നത്. അവിടെ വെച്ച് ഡെംഗേ എന്ന യുവാവിനെ അവൾ പരിചയപ്പെടുന്നു. കൊളോണിയൽ ഭരണത്തിനെതിരെ പോരാടുന്ന വിപ്ലവകാരിയായ ധംഗേയോട് യാസ്മിന് പ്രണയം തോന്നുന്നു. പിന്നീട് സിനിമ പുരോഗമിക്കുന്നത്തോടെ ഡെംഗേയുടെ പോരാട്ടം അവളുടെയും പോരാട്ടമാകുന്നു.
മികച്ച സംവിധാനവും ചിത്രത്തിന്റെ പേരിനോട് മികവ് പുലർത്തുന്ന രീതിയിലുള്ള കഥ പറച്ചിലുമാണ് സിനിമയുടെ ഹൈലൈറ്റ്. മികച്ച ഫ്രയിമികളും അഭിനേതാക്കളുടെ പ്രകടനങ്ങളും ചിത്രത്തിന് മാറ്റ് കൂട്ടുന്നതാണ്. പ്രധാന കഥാപാത്രമായ യാസ്മിനെ അവതരിപ്പിച്ച ഇഖ്‌ലാസ് ഗഫൂർ വോറയുടെ പ്രകടനം എടുത്ത് പറയേണ്ടതാണ്. അതിഭാവുകത്വം ഇല്ലാതെ നോട്ടത്തിലൂടെയും ചിരിയിലൂടെയും കഥാപാത്രത്തിന്റെ മാനസികാവസ്ഥ പ്രേക്ഷകനിലേക്ക് എത്തിക്കാൻ ഇഖ്ലാസിന് സാധിച്ചിട്ടുണ്ട്. ഡെംഗേ എന്ന കഥാപാത്രം അവതരിപ്പിച്ച ഗുദ്രുൻ കൊളംബസ് മ്വാനിക്കയും തന്റെ റോൾ ഗംഭീരമാക്കി.
ക്ലൈമാക്സ് രംഗങ്ങളിലെ പിരിമുറുക്കം സൃഷ്ടിക്കുന്ന രംഗങ്ങളൊക്കെ വളരെ മികച്ച രീതിയിലാണ് ഇരുവരും കൈകാര്യം ചെയ്തിരിക്കുന്നത്. ഈ രംഗങ്ങളിലെ സംവിധാനമികവും എടുത്തപറയേണ്ടതാണ്.
Content Highlights: Tug of War Review IFFK International Film Festival Of Kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..