ഓപ്പൺ ഫോറത്തിൽ നിന്ന്
തിരുവനന്തപുരം: തന്റെ രാജ്യത്തെ രാഷ്ട്രീയ സാഹചര്യം സിനിമയ്ക്ക് അനുകൂലമല്ലെന്ന് തുർക്കിഷ് സംവിധായകൻ തായ്ഫുൻ പെഴ്സിമോളു. രാജ്യാന്തര മേളയിൽ വ്യാഴാഴ്ച നടന്ന മീറ്റ് ദി ഡയറക്ടേഴ്സ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തായ്ഫുനിന്റെ പുതിയ ചിത്രം 'കെർ' ചലച്ചിത്രമേളയിൽ അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കുന്നുണ്ട്.
വലതുപക്ഷ ഭരണകൂടത്തിനു കീഴിൽ തുർക്കിയിലെ സാമൂഹ്യ-രാഷ്ട്രീയ പശ്ചാത്തലം സിനിമ ഉൾപ്പടെയുള്ള മേഖലകൾക്ക് അനുകൂലമല്ല. പ്രത്യാശയോടെയാണ് മനുഷ്യർ ജീവിക്കേണ്ടത്. ജീവിതം അവസാനിച്ചുവെന്ന് കരുതുമ്പോഴാവും ചിലപ്പോൾ അത്ഭുതങ്ങൾ സംഭവിക്കുന്നതെന്നും തായ്ഫുൻ പെഴ്സിമോളു പറഞ്ഞു.
ഡിജിറ്റലൈസേഷൻ മൂലം ഇന്ത്യയിലെ സിനിമകളുടെ എണ്ണത്തിൽ വർധച്ചെങ്കിലും നിലവാരത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കിയെന്നും ബംഗാളി സംവിധായകൻ അതനു ഘോഷ് പറഞ്ഞു. സംവിധായകരായ സിദ്ധാർഥ് ചൗഹാൻ, അരവിന്ദ് എച്ച്. തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. മീരാസാഹേബ് മോഡറേറ്ററായിരുന്നു.
Content Highlights: Tayfun Pirselimoğlu on political scenario in turkey iffk 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..