നിത്യലളിത പുസ്തക പ്രകാശന ചടങ്ങിൽ നിന്ന്
തിരുവനന്തപുരം: കെ.പി.എ.സി. ലളിതയുടെ അഭിനയജീവിതം ആസ്പദമാക്കി ചലച്ചിത്ര അക്കാദമി പുറത്തിറക്കിയ 'നിത്യലളിത' എന്ന പുസ്തകം പ്രകാശനം ചെയ്തു. 27-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലാണ് അന്തരിച്ച അഭിനയപ്രതിഭയോടുള്ള ആദരസൂചകമായി പുസ്തകം പ്രകാശനം ചെയ്തത്.
എസ്. ശാരദക്കുട്ടി രചിച്ച പുസ്തകം നടി ചിപ്പി ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗം കുക്കു പരമേശ്വരന് നൽകിയാണ് പ്രകാശിപ്പിച്ചത്. ലളിതയുടെ മകനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്, വൈസ് ചെയർമാൻ പ്രേം കുമാർ, സെക്രട്ടറി സി .അജോയ്, ഭാഗ്യലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.
Content Highlights: iffk pays homage to kpac lalitha by releasing book named nithyalalitha
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..