വാലന്റെന്‍സ് ഡേയും ഫ്രണ്ട്ഷിപ്പ് ഡേയും മറ്റും ആഘോഷപൂര്‍വ്വം കൊണ്ടാടുന്ന മലയാളി അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കാത്ത ഒരു ദിനമാണ് ലോക പുകയിലവിരുദ്ധദിനം. ടിവിയിലും പത്രങ്ങളിലും മാത്രം കണ്ടിരുന്ന ക്യാന്‍സര്‍ രോഗം നമ്മുടെ വീടിന്റെ അകത്തളങ്ങളിലും എത്തിനോക്കാന്‍ തുടങ്ങിയപ്പോഴാണ് പുകയില എന്ന ശ്രതുവിനെ നമ്മളും തിരിച്ചറിഞ്ഞത്.
പുകയിലമൂലമുള്ള ക്യാന്‍സറും തന്മൂലമുള്ള മരണങ്ങളും ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ ലോക പുകയിലവിരുദ്ധദിനത്തിന്റെ പ്രാധാന്യം നാം മനസ്സിലാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. പുകയിലയുടെ ഉപയോഗം കുറയ്ക്കുന്നതിനും അതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കുന്നതിനും 1988 ലാണ് ലോകാരോഗ്യസംഘടന ലോക പുകയില വിരുദ്ധദിനം ആചരിച്ചുതുടങ്ങിയത്. പുകയിലയുടെ ഉപയോഗം കുറയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സംഘടനകള്‍ക്ക് അന്നേ ദിവസം ലോകാരോഗ്യസംഘടന അവാര്‍ഡുകളും നല്‍കിവരുന്നു. ഓരോ വര്‍ഷവും ഒരു പ്രത്യേക ചിന്താവിഷയം ആസ്പദമാക്കിയാണ് പുകയിലവിരുദ്ധദിനം ആചരിച്ചുവരുന്നത്. ''പുകയിലയും - ശ്വാസകോശസംബന്ധമായ രോഗങ്ങളും' എന്നുള്ളതാണ് ഇത്തവണത്തെ ആശയം.
ലോകവ്യാപകമായി ആറ് മില്ല്യണ്‍ ആളുകള്‍ ഒരു വര്‍ഷം പുകയില സംബന്ധമായ രോഗങ്ങള്‍ മൂലം മരണമടയുന്നു എന്നാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. പുകയില നമ്മുടെ ശരീരത്തെ ഏതൊക്കെ രീതിയില്‍ ബാധിക്കും എന്നുനോക്കാം.ഇന്ന് ലോകത്ത് റിപ്പോര്‍ട്ട് ചെയ്യു ന്ന 90 ശതമാനം ശ്വാസകോശ അര്‍ബുദത്തിനും കാരണം പുകയിലയുടെ ഉപയോഗമാണ്. ശ്വാസകോശ ക്യാന്‍സറിനോടൊപ്പം ഗര്‍ഭപാത്ര ക്യാന്‍സറിനും രക്താര്‍ബുദത്തിനും പുകയില കാരണമാകുന്നു എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
പുകയിലയുടെ ഉപയോഗം നമ്മുടെ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിപ്പിക്കുകയും അവ പിന്നീട് ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. ഇതുമൂലം ഉപയോഗം സ് തീപുരുഷഭേദമില്ലാതെ വന്ധ്യതക്കും പുരുഷനില്‍ ഉദ്ധാരണക്കുറവിനും കാരണമാകുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.
പാന്‍മസാലയുടെയോ പുകവലിയുടെയോ രൂപത്തിലുള്ള പുകയില യുടെ ഉപയോഗം പല്ലിന്റെയും മോണയുടെയും ആരോഗ്യത്തെ സാരമായ രീതിയില്‍ ബാധിക്കുകയും പിന്നീട് വായില്‍ ഉണ്ടാകുന്ന ക്യാന്‍സറിനു വരെ കാരണമാകുകയും ചെയ്യുന്നു.
പുകവലിക്കുന്നവരില്‍ അന്‍പതുശതമാനത്തിലധികം പേര്‍ക്ക് മോണരോഗമുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മോണ സാധാരണ തോതില്‍ നിന്ന് ഇറങ്ങുകയും പല്ലിന്റെ ബലം നഷ്ടപ്പെടുകയും പിന്നീട് ആ പല്ലുകള്‍ പറിച്ചുകളയേണ്ട അവസ്ഥ വരികയും ചെയ്യുന്നു. പുകവലിക്കുന്നവരില്‍ പല്ലുകള്‍ നഷ്ടപ്പെടാനുള്ള സാദ്ധ്യത പുകവലിക്കാത്ത വരെ അപേക്ഷിച്ച് രണ്ടിരട്ടിയില്‍ അധികമാണ്. ഇതോടൊപ്പം തന്നെ പുകയിലയുടെ ഉപയോഗം മോണരോഗത്തിന്റെ ചികിത്സയെയും സാരമായി ബാധിക്കുന്നു.
നാക്കിലും കവിളിലും ചുണ്ടിലും മോണയിലും ക്യാന്‍സറുണ്ടാകുന്നതിന് ഇത്തരക്കാര്‍ക്ക് സാധ്യതയേറെയാണ്. പുകയില ഉപയോഗിക്കുന്നവരില്‍ ക്യാന്‍സറുണ്ടാകുന്നതിനുള്ള സാദ്ധ്യത പുകയില ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് അമ്പതിരട്ടിയില്‍ അധികമാണ്.
പുകയിലയുടെ ഉപയോഗം ഉമിനീരിന്റെ ഉല്‍പാദനത്തെ സാരമായി ബാധിക്കുകയും അതിന്റെ അളവ് കുറയ്ക്കുകയും ചെയ്യു ന്നു. തത്ഫലമായി പല്ലുകള്‍ കേടുവരികയും അതോടൊപ്പം തന്നെ വായ്‌നാറ്റം ഉണ്ടാകുകയും ചെയ്യുന്നു. പുകയിലയിലും പാന്‍ മസാലകളിലും അടങ്ങിയിരിക്കുന്ന കെമിക്കലുകളും അവ കത്തുമ്പോഴുണ്ടാകുന്ന വകഭേദങ്ങളും അവ സൃഷ്ടിക്കുന്ന ചൂടുമാണ് വായ്ക്കകത്തും പുറത്തും രോഗങ്ങള്‍ ഉണ്ടാക്കുന്നത്.
പുകയിലയുടെ തുടര്‍ച്ചയായ ഉപയോഗം നമ്മുടെ ശരീരത്തി ന്റെ രോഗപ്രതിരോധശേഷിയെ വളരെയധികം കുറയ്ക്കുന്നു. ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ്, എംഫെസിമ, ക്രോണിക് ബാങ്കെറ്റിസ് തുടങ്ങിയ ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്കും കാരണമാകുന്നു. ഇത്തരത്തില്‍ നമ്മുടെ ശരീരത്തെ ഇഞ്ചിഞ്ചായി കൊല്ലുന്ന പുകയിലയെ അകറ്റിനിര്‍ത്തേണ്ടത് ഒരു വ്യക്തി എന്ന നിലയിലും ഒരു സാമൂഹ്യജീവി എന്ന നിലയി ലും നമ്മുടെ കടമയാണ്.
ലോകവ്യാപകമായി മെയ് 31 ന് പുകയിലവിരുദ്ധദിനം ആചരിക്കുമ്പോള്‍ സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു വ്യക്തി എന്ന നിലയില്‍ മറ്റുള്ളവര്‍ക്ക് പുകയിലയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് പറഞ്ഞുകൊടുത്തുകൊണ്ട് കൊച്ചുകുട്ടികള്‍ക്ക് പുകയില വര്‍ജ്ജിക്കേണ്ടിന്റെ ആവശ്യകതകളെക്കുറിച്ച് ക്ലാസ്സെടുത്തുകൊണ്ടോ പുകയിലവിരുദ്ധ ലഘുലേഖകള്‍ വിതരണം ചെയ്തുകൊണ്ടാ ഇതൊന്നുമല്ലെങ്കില്‍ സോഷ്യല്‍മീഡിയയില്‍ പുകയിലവിരുദ്ധ പോ സ്റ്റിട്ടുകൊണ്ടോ നിങ്ങള്‍ക്കും ലോകപുകയിലവിരുദ്ധദിനത്തിന്റെ ഭാഗമായി മാറാം. ''അണ്ണാന്‍ കുഞ്ഞിന് തന്നാലായത്'' എന്നുപറഞ്ഞതുപോലെ ലോകത്തെ കാര്‍ന്നുതിന്നുന്ന പുകയിലയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ നമുക്കും പങ്കാളികളാകാം. ജീവിതത്തിന് ലഹരിയാകേണ്ടത് പില്‍ക്കാല അനുഭവങ്ങളും വരുംകാലത്തെക്കു റിച്ചുള്ള പ്രതീക്ഷകളുമാണ്. അല്ലാതെ പുകച്ചുതള്ളുന്ന പുകയിലയോ നുരഞ്ഞുപൊങ്ങുന്ന മദ്യമോ ആകരുത്. നല്ലൊരു നാളേക്കുവേണ്ടി രാഹുല്‍ ദ്രാവിഡിനൊപ്പം നമുക്കും പുകയിലയ്‌ക്കെതിരെ ഒരു വന്‍മതില്‍ തീര്‍ക്കാം.
Content Highlight: Tobacco and dental health| World No-Tobacco Day 2020