കൗമാര പ്രായത്തിലെ കഞ്ചാവിന്റെ ഉപയോഗം തുടങ്ങിയാല്‍ ഇത് പിന്നീട് വിഷാദ രോഗത്തിലേക്കും ആത്മഹത്യയിലേക്കും നയിക്കുമെന്ന് പഠനങ്ങള്‍.

അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്റെ ജേര്‍ണലായ ജമ സൈക്യാട്രിയില്‍(JAMA) പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഈ വിവരമുള്ളത്. കഞ്ചാവ് ഉപയോഗിക്കുന്ന കൗമാരക്കാരിലെ വിഷാദ രോഗത്തിനുള്ള സാധ്യത 40 ശതമാനത്തില്‍ കൂടുതലും ആത്മഹത്യാ പ്രവണത 50 ശതമാനത്തില്‍ കൂടുതലുമാണെന്നാണ് പഠനത്തിലെ പ്രധാന കണ്ടെത്തല്‍. ഇവര്‍ കൗമാരത്തില്‍ നിന്ന് യവ്വൗനത്തിലേക്കെത്തുമ്പോഴാണ് ഈ മാനസികാവസ്ഥയിലേക്ക് എത്തുക.

കഞ്ചാവിന്റെ ഉപയോഗം വിഷാദ രോഗത്തിനുള്ള പ്രധാന കാരണങ്ങളിലൊന്നാണെന്നാണ് മക്ഗെയില്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ ഗബ്രിയേല്‍ ഗൊബ്ബിയുടെ അഭിപ്രായം. 

കേരളത്തിലടക്കം കൗമാരക്കാര്‍ക്കിടയില്‍ കഞ്ചാവിന്റെ ഉപയോഗം വര്‍ദ്ധിച്ചുവരുന്നതായാണ് വാര്‍ത്തകള്‍. ഇതുമായി ബന്ധപ്പെട്ട് മാതൃഭൂമി ന്യൂസ് മയങ്ങുന്ന കൗമാരം എന്ന പേരില്‍ പരമ്പര പ്രസിദ്ധീകരിച്ചിരുന്നു. ഞെട്ടിക്കുന്ന വിവരങ്ങളാണ് പരമ്പരയില്‍ ഉള്ളത്. സ്‌കൂള്‍ കാലഘട്ടം മുതലെ കഞ്ചാവ് ഉപയോഗം തുടങ്ങിയതായി പലരും മാതൃഭൂമി ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. 

Content Highlight: smoking risk of depression and suicide tendency in adulthood,