പുകവലി കുട്ടികളുടെ ജീവന് ഭീഷണിയാകുന്നതായി പഠനം. പാസീവ് സ്മോക്കിങ് ആണ് വില്ലന്‍. 

യു.എസില്‍ മൊത്തം കുട്ടികളില്‍ പകുതിയും പാസീവ് സ്മോക്കിങിന് ഇരയാകുന്നതായി യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ നടത്തിയ പഠനത്തില്‍ പറയുന്നു. 

പൊതുസ്ഥലങ്ങളില്‍ നിയമം കര്‍ശനമാണെങ്കിലും വീട്, സ്വകാര്യ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിയമം ബാധകമല്ല. 

2013 നെ അപേക്ഷിച്ച് ഒന്‍പത് മടങ്ങ് കൂടുതലാണ് പാസീവ് സ്മോക്കിങിന് ഇരയാകുന്ന കുട്ടികള്‍ എണ്ണമെന്ന് പഠനത്തില്‍ പറയുന്നു.  കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായി വീടുകളില്‍ പുകവലി നിരോധിക്കുന്നത് അടക്കമുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ഗവേഷകര്‍ നിര്‍ദേശിക്കുന്നു. 

പുകവലിയുടെ ദോഷവശങ്ങള്‍ മനസിലാക്കി കുടുംബാംഗങ്ങള്‍ തന്നെ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നതാണ് പ്രധാന നിര്‍ദേശം.  

പുകവലിക്ക് കര്‍ശന നിയന്ത്രമുള്ള യുഎസില്‍ ഇതാണ് അവസ്ഥയെങ്കില്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ കുട്ടികളുടെ ജീവന്‍ അതിലേക്കാളേറെ അപകടത്തിലാണ്.

യുഎസിലെ 26 സംസ്ഥാനങ്ങളില്‍ ജോലിചെയ്യുന്ന സ്ഥലങ്ങളിലും പൊതു ഇടങ്ങളിലും പുകവലി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

കര്‍ശന നിയന്ത്രണം ഉണ്ടായിട്ടുകൂടിയാണ് യുഎസില്‍ ഈ സാഹചര്യം നിലവിലുള്ളത്. അങ്ങനെയെങ്കില്‍ ഇന്ത്യയിലെ സ്ഥിതി എന്താകും?  വീടുകളില്‍ നിന്നാണ് രാജ്യത്ത് കുട്ടികള്‍ കൂടുതലും പാസീവ് സ്മോക്കിങിന് ഇരയാകുന്നത്. 

32 ശതമാനം പുരുഷന്‍മാരും 19 ശതമാനം സ്ത്രീകളും ജോലി സ്ഥലങ്ങളില്‍ പാസീവ് സ്മോക്കിങിന് ഇരയാകുന്നതായാണ് ലോകാരോഗ്യ സംഘടന ഇന്ത്യയില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. 

പാസീവ് സ്മോക്കിങ് അപകടകരമാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍, പുകവലിക്കുന്നവര്‍ ഇതിനെ കുറിച്ച് ആലോചിക്കാറില്ല.

Content Highlight: Passive Smoking Risks to Children