പ്രമുഖഗായകന്‍ അദ്നന്‍ സമി 2017 ജനുവരിയില്‍ ഒരു തീരുമാനമെടുത്തു. ഇനി താന്‍ പുകവലിക്കില്ല. 20 വര്‍ഷമായി തുടര്‍ന്നുവന്ന ദുശീലം അന്ന് മാസങ്ങള്‍ക്ക് മുമ്പ് പിറന്ന മകള്‍ മെദീനയ്ക്കുവേണ്ടി സമി ഉപേക്ഷിക്കുകയായിരുന്നു. 

നേരത്തേ പലതവണ പുകവലി ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നതായി സമി അന്ന് വെളിപ്പെടുത്തിയിരുന്നു. ഒരു ദിവസം 40 സിഗരറ്റുകള്‍ വരെയായിരുന്നു സമി പുകച്ചുതള്ളിയിരുന്നത്.

എന്നാല്‍ മകള്‍ക്കുവേണ്ടി ഇനിയൊരിക്കലും പുകവലിക്കില്ലെന്ന് കര്‍ശന തീരുമാനമാണ് സമി എടുത്തത്. മകള്‍ ജനിക്കുന്നതിന് മുമ്പുതന്നെ തീരുമാനമെടുത്തിരുന്നുങ്കെലിലും 2017 ജനുവരി മുതല്‍ ആണ് സമി ഇത് നടപ്പാക്കാന്‍ തുടങ്ങിയത്.  എന്നാല്‍ ഒടുവില്‍ എല്ലാ പ്രലോഭനങ്ങളെയും തോല്‍പ്പിച്ച് മകള്‍ക്കുവേണ്ടി ഇനിയൊരിക്കലും പുകവലിക്കില്ലെന്ന് കര്‍ശന തീരുമാനം സമി എടുത്തു 

'ഞാന്‍ എന്റെ മകളെ മറ്റെന്തിനേക്കാളുമേറെ സ്നേഹിക്കുന്നു. അവള്‍ക്കുവേണ്ടി ഞാന്‍ എന്റെ ദുശീലം എന്നെന്നേക്കുമായി ഉപേക്ഷിക്കുന്നു'. പുകവലി ഉപേക്ഷിച്ചതിനെക്കുറിച്ചുള്ള സമിയുടെ പ്രതികരണമിതായിരുന്നു.

പുകവലി ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ശിശുക്കളെയാണെന്ന് പഠനങ്ങള്‍ പറയുന്നു. അടുത്തു നില്‍ക്കുന്നയാളിന്റെ ദുശീലം പിഞ്ചു കുഞ്ഞുങ്ങളെ മരണത്തിലേക്ക് വരെ എത്തിക്കാം. 

Content Highlight: Adnan Sami quit his 20-year-old smoking habit | World No Tobacco Day 2020