ഓരോ പ്രദേശത്തും കൃഷി-കൃഷി ഇതര ഭൂവിനിയോഗത്തിനു ശാസ്ത്രജ്ഞരുടെ സഹായത്തോടെ മാര്‍ഗരേഖയും ലൈസന്‍സിങ്ങും.  ഓരോ പ്രദേശത്തും പണിയാവുന്ന കെട്ടിടങ്ങളുടെ വലുപ്പവും ആകൃതിയും സംബന്ധിച്ച് നിയന്ത്രണം. ഒരാള്‍ക്ക് ഒന്നില്‍ക്കൂടുതല്‍ വീടുകള്‍ പണിയുന്നതിന് നിയന്ത്രണം. പൂട്ടിയിടാന്‍ വേണ്ടി പണിയുന്ന വീടുകള്‍ക്ക് ഇരട്ടി നികുതി.

ടൈലുകള്‍ പാകിയും തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി കത്തിച്ചു കളഞ്ഞും  ജൈവവൈവിധ്യം നശിപ്പിക്കുന്നതിനു കര്‍ശന ശിക്ഷ. ജലം- ജലസ്രോതസ്സുകള്‍ക്കു സംരക്ഷണം. ഭൂഗര്‍ഭ ജലത്തിന്റെ അളവു കൂട്ടാന്‍ കൂടുതല്‍ നീര്‍ത്തടങ്ങളും കുളങ്ങളും മഴക്കുഴികളും. പരിസ്ഥിതി സൗഹൃദ നിര്‍മാണവസ്തുക്കള്‍ ഉപയോഗിച്ചുള്ള വീടുകള്‍ക്കു മാത്രം അനുമതി. മതിലുകള്‍ക്കു നിരോധനം.
കുന്നുകള്‍ നിരത്തുന്നതിനും പാറകള്‍ തകര്‍ക്കുന്നതിനും നീര്‍ത്തടങ്ങള്‍ നികത്തുന്നതിനും കര്‍ശന നിയന്ത്രണം.

ഗതാഗതത്തിരക്കേറിയ റോഡുകളില്‍ സ്വകാര്യവാഹനങ്ങള്‍ക്ക് പ്രവേശന ഫീസ്. ഒന്നിലേറെ വണ്ടികളുടെ ഉടമകള്‍ക്ക് ഇരട്ടി നികുതി.

എല്‍.പി. സ്‌കൂള്‍ മുതല്‍ പൗരധര്‍മവും ഭരണഘടനാതത്ത്വങ്ങളും നിത്യജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട പ്രധാന നിയമങ്ങളും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം.  

ഭരണഘടനാതത്ത്വങ്ങള്‍ക്കും നിയമവ്യവസ്ഥകള്‍ക്കും വിരുദ്ധമായ സന്ദേശങ്ങളും ജീവിതശൈലിയും പ്രചരിപ്പിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന ടി.വി., സിനിമാ പരിപാടികള്‍ക്കും പത്രവാര്‍ത്തകള്‍ക്കും സോഷ്യല്‍മീഡിയ സന്ദേശങ്ങള്‍ക്കും കര്‍ശന ശിക്ഷ.

പൊതുസ്ഥലങ്ങളിലും വിദ്യാലയങ്ങളിലും ആരാധനാലയങ്ങളിലും ഭിന്നശേഷിക്കാര്‍ക്ക് സൗകര്യങ്ങള്‍.