: ഗാന്ധിയെക്കൊന്ന ഗോഡ്സെയെ ആർ.എസ്.എസ്. ദേശഭക്തനെന്ന് വിളിക്കുമ്പോൾ ഇന്ത്യ മഹാത്മജിയെ പിന്തുടരണമെന്ന് മോഹൻ ഭാഗവത് പറയുന്നതിൽ ഒരർഥവുമില്ല.
ദേശീയപ്രക്ഷോഭത്തിൽ മുൻനിരക്കാരായ ഗുജറാത്തുകാരുണ്ടെങ്കിൽ അവരെയെല്ലാം ആർ.എസ്.എസ്. ഹൈജാക്ക് ചെയ്യുകയാണ്. ഗോഡ്സെയെ ദേശഭക്തനായി ഉയർത്തിക്കാട്ടുന്നതിൽ ഭാഗവതിന്റെ നിലപാടെന്താണ്?
ഗാന്ധിജിയും സർദാർ വല്ലഭ് ഭായ് പട്ടേലും ആർ.എസ്.എസിനെതിരേ പൊരുതിയവരാണ്. ഗാന്ധിവധത്തിനുശേഷം ആർ.എസ്.എസിനെ നിരോധിച്ചത് പട്ടേലായിരുന്നു.
‘രാമന്റെ പേരുകൊണ്ടുനടക്കുന്നു, രാവണന്റെ പ്രവൃത്തി ചെയ്യുന്നു’ -എന്നാണ് അവരെക്കുറിച്ച് ഗാന്ധിതന്നെ പറഞ്ഞത്. അങ്ങനെയുള്ളപ്പോൾ മോഹൻ ഭാഗവതിന്റെ ഇപ്പോഴത്തെ അഭിപ്രായപ്രകടനത്തിൽ എന്താണ് പ്രസക്തി?