ട്രാന്‍സ് മനുഷ്യര്‍ ഇപ്പോള്‍ കേരളത്തില്‍നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് പലായനംചെയുന്നില്ലെന്ന് ആക്ടിവിസ്റ്റും കവിയും നടിയും ചിത്രകാരിയുമായ കല്‍ക്കി സുബ്രഹ്‌മണ്യം. രുഭാഗത്ത് വളരെ കണ്‍സര്‍വേറ്റീവായ മതഗ്രൂപ്പുകള്‍ ഇവിടെ കേരളത്തിലുണ്ട്. കേരളത്തില്‍ പാട്രിയാര്‍ക്കി ആഴത്തില്‍ വേരൂന്നിത്തന്നെ നിലകൊള്ളുകയാണ്. പക്ഷേ, നേരത്തേതിനേക്കാള്‍ വിസിബലിറ്റി ഇന്നവര്‍ക്കുണ്ട്. അതിനാല്‍ കേരളത്തില്‍ നിന്ന് മറ്റുസംസ്ഥാനങ്ങളിലേക്കുള്ള ട്രാന്‍സ്‌ജെന്‍ഡറുകളുടെ പലായനം കുറഞ്ഞിട്ടുണ്ടെന്നും അവർ പറഞ്ഞു.

 സമൂഹത്തിന്റെ ട്രാന്‍സ്‌ജെന്‍ഡറുകളോടുള്ള സമീപനത്തില്‍ മാറ്റം വന്നെങ്കിലും അതിന്റെ അടിസ്ഥാനമായ കുടുംബം ഇപ്പോഴും കണ്‍സര്‍വേറ്റീവാണ്. ട്രാന്‍സ്‌മെന്നിന്റെ ഒരു അടിമയെപ്പോലെ പല ട്രാന്‍സ് വുമണുകളും ജീവിക്കുന്ന സാഹചര്യവുമുണ്ട്. അവരുടെ സ്ത്രീത്വം ഈട്ടിയുറപ്പിക്കാനും ഭാര്യയാണെന്ന് സ്ഥാപിക്കാനും അടിമപ്പണി ചെയ്യാൻ നിർബന്ധിതരാവുകയാണ് പലരുമെന്നും കല്‍ക്കി സുബ്രഹ്‌മണ്യം പങ്കുവെച്ചു. മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ. 

നിലീന : ട്രാാന്‍സ്‌ജെന്‍ഡറുകളോടുള്ള മനോഭാവങ്ങളില്‍ കേരളം എത്രമാത്രം മാറിയിട്ടുണ്ടെന്നും ഇനിയെത്രത്തോളം മുന്നോട്ടുപോവാനുണ്ടെന്നുമാണ് കല്‍ക്കി കരുതുന്നത്? 

കൽക്കി: രുഭാഗത്ത് വളരെ കണ്‍സര്‍വേറ്റീവായ മതഗ്രൂപ്പുകള്‍ ഇവിടെ കേരളത്തിലുണ്ട്. കേരളത്തില്‍ പാട്രിയാര്‍ക്കി ആഴത്തില്‍ വേരൂന്നിത്തന്നെ നിലകൊള്ളുകയാണ്. പക്ഷേ, ട്രാന്‍സ് മനുഷ്യര്‍ ഇപ്പോള്‍ കേരളത്തില്‍നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്ക് പലായനംചെയുന്നില്ലെന്നത് നല്ലകാര്യമാണ്.

2012ല്‍ നമ്മള്‍ സംസാരിച്ചപ്പോള്‍ ആയിരത്തിലധികം ട്രാന്‍സ്‌ജെന്‍ഡറുകള്‍ കേരളത്തില്‍നിന്ന് മറ്റു സംസ്ഥാന ങ്ങളിലേക്ക് പലായനംചെയ്തതായി കല്‍ക്കി പറഞ്ഞിരുന്നു? 

അതെ. അവര്‍ക്ക് വിസിബിലിറ്റി അന്നില്ലായിരുന്നു. വീട്ടുകാരും സമൂഹവും സ്വീകരിക്കാത്തതിനാല്‍ അവര്‍ക്ക് ഓടിപ്പോവേണ്ടിവന്നു. 2007-ല്‍ നന്ദുകൃഷ്ണ മാത്രമേ വിസിബിളായുണ്ടായിരുന്നുള്ളു. അവിടന്ന് 15 വര്‍ഷത്തിനിപ്പുറം എല്ലാം മാറി. കേരളത്തിലെ മാധ്യമങ്ങള്‍ അതില്‍ വലിയപങ്കുവഹി ച്ചിട്ടുണ്ട്. നിങ്ങളുടക്കമുള്ള മാധ്യമപ്രവര്‍ത്തകരുടെയും മാധ്യമങ്ങളുടെയും എന്നെപ്പോലുള്ളവരുടെയുമെല്ലാം പരിശ്രമത്തിന്റെ ഫലമായാണ് ഈ മാറ്റങ്ങളുണ്ടായത്. ഇന്ന് ഇവിടെ ട്രാന്‍സ് ജെന്‍ഡര്‍ പോളിസിയുണ്ട്. അധികമാരും കേരളത്തില്‍ നിന്നോടിപ്പോവുന്നുമില്ല.

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

എന്തെല്ലാം കാര്യങ്ങളാണ് സംസ്ഥാനം ഇനി അവര്‍ക്കായി ചെയ്യേണ്ടത്?

ഭയമില്ലാതെ ജീവിക്കാനുള്ള സാഹചര്യമാണുണ്ടാവേണ്ടത്. കുടുംബങ്ങള്‍ ഇപ്പോഴും അത്തരം കുട്ടികളെ സ്വന്തം വീടുകളില്‍നിന്നു പുറത്താക്കുകയാണ്. സമുഹം മാറുമ്പോഴും അതിന്റെ ബേസായ കുടുംബങ്ങള്‍ ഇപ്പോഴും കണ്‍സര്‍വേറ്റീവാണ്. പക്ഷേ, ട്രാന്‍സ്‌ജെന്‍ഡര്‍ കുട്ടികള്‍ക്ക് അവരുടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനാവണം; കുടുംബവുമൊത്ത് അവര്‍ക്ക് ചെലവഴിക്കാനാവണം. അവരുടെ സ്വത്തവകാശങ്ങള്‍ ഇപ്പോഴും നിഷേധിക്കപ്പെടുന്നുണ്ട്; സ്റ്റിഗ്മ ഇപ്പോഴുമുണ്ട്.

രണ്ടരവര്‍ഷം മാത്രമാണ് ട്രാന്‍സ്‌ജെന്‍ഡറുകളോടുള്ള അതിക്രമത്തിന് ലഭിക്കുന്ന പരമാവധി ശിക്ഷ. ട്രാന്‍സ്‌ജെന്‍ഡറുകളുമായി ബന്ധപ്പെട്ട ക്രിമിനല്‍ നിയമങ്ങൾ കുറച്ചുകൂടി ശക്തിപ്പെടുത്തേണ്ടതുണ്ട്.


സ്വത്തവകാശനിഷേധവും കൊലപാതകങ്ങളും ആത്മഹത്യകളും ഇപ്പോഴും ഇവര്‍ക്കിടയില്‍ കൂടുതലാണ്?

 ട്രാന്‍സ്്ഫോബിയ ഇപ്പോഴുമുണ്ട്. ട്രാന്‍സ്‌ജെന്‍ഡര്‍ മനുഷ്യര്‍ ഇപ്പോഴും വള്‍ണറബിളാണ്. വിദ്യാഭ്യാസ ഘട്ടത്തിലും തൊഴിലിലുമെല്ലാം സ്റ്റേറ്റിന്റെ പിന്തുണ കുറച്ചുകൂടി ഈ സമൂഹത്തിന് ലഭിക്കേണ്ടതുണ്ട്. കുടുംബങ്ങളില്‍നിന്നു പുറത്താക്കപ്പെട്ടവര്‍ക്ക് ട്രാന്‍സ്‌ജെന്‍ഡര്‍ പ്രൊട്ടക്ഷന്‍ ലോയില്‍ പരിമിതികളുണ്ട്. ട്രാന്‍സ് ജെന്‍ഡര്‍ പ്രൊട്ടക്ഷന്‍ ലോ അവരുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനേ ഉപകരിക്കുന്നുള്ളു, അവര്‍ക്കു നേരേയുള്ള ക്രൈമുകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നില്ല. രണ്ടരവര്‍ഷം മാത്രമാണ് ട്രാന്‍സ്‌ജെന്‍ഡറുകളോടു കാണിക്കുന്ന അതിക്രമത്തിന് ലഭിക്കുന്ന പരമാവധി ശിക്ഷ. ട്രാന്‍സ്‌ജെന്‍ഡറുകളുമായി ബന്ധപ്പെട്ട ക്രിമിനല്‍ നിയമങ്ങള്‍ കുറച്ചുകൂടി ശക്തിപ്പെടുത്തേണ്ടതുണ്ട്.

ക്ലാരിറ്റിക്കുവേണ്ടിയാണീ ചോദ്യം. പൊതുവെ സ്ത്രീകളുടെയും പുരുഷന്‍മാരുടെയും വസത്രധാരണമെല്ലാം യൂണി സെക്‌സ് രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണല്ലോ. പെണ്‍കുട്ടികള്‍ ടീഷര്‍ട്ടും ജീന്‍സുമിടുന്നു, പെണ്ണുങ്ങള്‍ മുടിമുറിക്കുന്നു, ആണുങ്ങള്‍ മുടിനീട്ടുന്നു, കമ്മലിടുന്നു. കുറച്ച് പ്രോഗ്രസീവായ സ്ത്രീകള്‍ പോലും അംഗചലനങ്ങളിലോ സംസാരരീതിയിലോ അത്ര ഫെമിനിന്‍ ആവാറില്ല. അതേസമയം ട്രാന്‍സ്വുമണുകള്‍, സ്ത്രീകളുപേക്ഷിച്ച പല ആടകളും അംഗചലനരീതികളും അനുകരിക്കാന്‍ ശ്രമിക്കുന്നെന്ന് തോന്നാറുണ്ട്. സിന്ദൂരം വരെ അണിഞ്ഞ് ഒരുപാട് ട്രാന്‍സ്‌ജെന്‍ഡറുകളെ കാണുന്നു. സ്ത്രീ കള്‍ പോലും ഉപേക്ഷിച്ച സാംസ്‌കാരികചിഹ്നങ്ങളും ഭാരങ്ങളും ട്രാന്‍സ്വുമണുകളില്‍ പ്രകടമാണ്?

kalki subramaniam
കൽക്കി | ഫോട്ടോ : സാജൻ വി. നമ്പ്യാർ

വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ചോദ്യമാണിത്. ഒരുപാട് സ്ത്രീകള്‍ ജെന്‍ഡര്‍ സ്റ്റീരിയോടൈപ്പിങ്ങില്‍ നിന്ന് കുതറിമാറുമ്പോള്‍ ട്രാന്‍സ്വുമണുകള്‍ വല്ലാതെ അതില്‍ ഒട്ടിപ്പിടിച്ചു നില്‍ക്കുകയാണ്. സാരിയും പൊട്ടും ആഭരണങ്ങളും ധാരാളമണിഞ്ഞുകൊണ്ട് വളരെ കണ്‍സര്‍വേറ്റീവായി, മേക്കപ്പിട്ട് ടാന്‍സ്വുമണുകള്‍ ജീവിക്കുന്നുവെന്നത് സത്യമാണ്. ഫെമിനിറ്റിയും സൌന്ദര്യവും ജനിക്കുമ്പോള്‍ത്തന്നെ സ്ത്രീകള്‍ക്കു ലഭിച്ച കാര്യങ്ങളാണ്. ട്രാന്‍സ്വുമണുകള്‍ അത് സ്വജീവിതത്തിലൂടെ ആര്‍ജിച്ചെടുക്കുന്നതാണ്; പോരാടി നേടുന്നതാണ്. ഞങ്ങള്‍ ഞങ്ങളുടെ സ്ത്രീഭാവം ആസ്വദിക്കുന്നുണ്ട്. സര്‍ജറിയിലൂടെ ഞങ്ങള്‍ ഞങ്ങാള്‍ക്കുള്ളിലെ പെണ്ണിനെ പുറത്തുകൊണ്ടുവന്ന് അതാസ്വദിക്കുകയാണ്. അതുകൊണ്ടാണ് ഞങ്ങള്‍ മേക്കപ്പിലൂടെയും മറ്റും അത് പുറത്തേക്കു കൊണ്ടുവരുന്നത്. ഞങ്ങളെല്ലാം ഫെമിനിസ്റ്റുകളാണ്. ഞങ്ങള്‍ ഞങ്ങളുടെ ആണ്‍ സ്വത്വം ഉപേക്ഷിക്കുന്നതുതന്നെ വിപ്പവകരമായ തീരുമാനമാണ്. ആ മാസ്‌കുലിനിറ്റിയെ ഉപേക്ഷിച്ചതുതന്നെ ഫെമിനിസമാണ്. മറ്റുള്ളവരെ കാണിക്കാനോ പ്രീതിപിടിക്കാനോ അല്ല ഞങ്ങള്‍ ഞങ്ങളുടെ ശരീരത്തെ ആഘോഷിക്കുന്നത്.
സമൂഹവും പാട്രിയാര്‍ക്കിയും നിഷേധിച്ച കാര്യങ്ങള്‍ ഞങ്ങള്‍ നേടിയെടുക്കുകയായിരുന്നു. ഇതിലും കാലക്രമേണ മാറ്റം വരും. ഇപ്പോള്‍ എന്റെ മുടി മൊട്ടയടിക്കാന്‍ 
ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്റെ മാറിടത്തെ ഞാന്‍ പണ്ടുള്ളതുപോലെ ഇഷ്ടപ്പെടുന്നില്ല. എനിക്ക് ഒരു ബ്രാ ഇടണമെന്നുമില്ല. ഇന്ന് ഞാനെന്റെ ബാഹ്യരൂപത്തിന് പ്രാധാന്യം നല്‍കുന്നില്ല. ഞാനും ഇവോള്‍വ് ചെയ്യുകയായിരുന്നു. എന്റെ വ്യക്തിത്വത്തിന്റെ പല ഷേഡുകളും കണ്ടെത്താന്‍ ശ്രമിക്കുകയാ ണ് ഞാനിപ്പോള്‍. 

അതോടൊപ്പം തന്നെട്രാന്‍സ്വുമണുകള്‍ തിരഞ്ഞെടുക്കുന്ന തൊഴില്‍ മേഖലയ്ക്കും സാമൃതകളുണ്ട്. ഒന്നുകില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ്, അല്ലെങ്കില്‍ നര്‍ത്തകർ?. 

കേരളത്തിലെ അറിയപ്പെടുന്ന പല ട്രാന്‍സ്വുമണുകളും ഈ മേഖലയില്‍നിന്നുള്ളവരാണ്. കുട്ടിക്കാലം മുതലേ അവര്‍ കടന്നുപോയ സ്റ്റീരിയോടൈപ്പ്ഡ് പ്രോഗ്രാമിങ്ങിന്റെ ഭാഗമാണത്. ഒരു ഭാഗത്ത് നമ്മള്‍ ഇത് സ്റ്റീരിയോടൈപ്പ്ഡ് ആണെന്ന് പറയുമ്പോഴും മറുഭാഗത്ത് പുരുഷന്മാരായ നര്‍ത്തകരും മേക്കപ്പാര്‍ ട്ടിസ്റ്റുകളുമുണ്ട്. എല്ലാം യുണിസെക്‌സ് ആയി മാറി ക്കൊണ്ടിരിക്കുകയാണ്. അവരവര്‍ക്കിഷ്ടമുള്ള മേഖലകളില്‍ വ്യാപരിക്കട്ടെ.

അഭിമുഖത്തിന്റെ ആദ്യഭാഗം : സൂം വഴിയുള്ള സമാന്തര ലൈംഗിക സേവന മേഖലയാണ് കോവിഡ് കാലത്ത് അവരെ പിടിച്ചു നിര്‍ത്തിയത്

തമിഴ്നാട്ടില്‍ നിങ്ങള്‍ക്ക് പോലീസുദ്യോഗസ്ഥയുണ്ട്. ഇവിടെ ഞങ്ങള്‍ക്ക് കവിയും മാധ്യമപ്രവര്‍ത്തകയും ഉണ്ടെന്നതും ഇതോടൊപ്പം പറയേണ്ടതുണ്ട്?

അതേ, ഞങ്ങാള്‍ക്ക് തമിഴ്നാട്ടില്‍ തിയേറ്റര്‍ ആര്‍ട്ടിസ്റ്റ് സ് മൈലിയുണ്ട്. പോലീസുദ്യോഗസ്ഥയുണ്ട്, അഭിഭാഷകയുണ്ട്, ടിവി അവതാരകയുണ്ട്, സര്‍ക്കാര്‍ ആശുപത്രിയില്‍ ചീഫ് നഴ്സുണ്ട്. ഇവിടെ കൂടുതല്‍ ട്രാന്‍സ് വുമണുകള്‍ക്കും മേക്കപ്പാര്‍ട്ടിസ്റ്റും മോഡലുമാവാനാണ് താത്പര്യം. ഒരു പക്ഷേ, അവരുടെ ഗ്രൂമിങ് അങ്ങനെയാവാം. ഒരു സ്ത്രീയുടെ ചുമതലയും റോളുകളും ഇതെല്ലാമാണെന്ന തരത്തിലാണ് അവര്‍ ഗ്രൂം ചെയ്യപ്പെട്ടത്. ഞാന്‍ സര്‍ക്കാര്‍ സിനിമയില്‍ മുഴുനീള റോളിലുണ്ടായിരുന്നെങ്കിലും ജീവിതകാലം മുഴുവന്‍ നടിയായി തുടരാനുള്ള ആഗ്രഹം എനിക്കില്ലായിരുന്നു. എനിക്ക് സംവിധാനത്തോടാണ് താത്പര്യം. അത്തരമൊരു ആലോചനയി
ല്ലാതില്ല.

"ട്രാന്‍സ്‌മെന്നിന്റെ ഒരു അടിമയെപ്പോലെ ട്രാന്‍സ് വുമണ്‍ ആസ്വദിച്ച് ജീവിക്കുന്നത് ഞാനും കണ്ടിട്ടുണ്ട്.

അവരുടെ സ്ത്രീത്വം ഈട്ടിയുറപ്പിക്കാനും ഭാര്യയാണെന്ന് സ്ഥാപിക്കാനും ഇതുപോലെ അടിമപ്പണി ചെയ്യുക എന്നത് എനിക്ക് മനസ്സിലാകാത്ത കാര്യമാണ്"

ആണ്‍ സ്വത്വത്തില്‍നിന്ന് പെണ്‍ സ്വത്വത്തിലേക്കെത്തി യ ട്രാന്‍സ്വുമണും തിരിച്ച് ആണ്‍ സ്വത്വത്തിലെത്തിയ ട്രാന്‍സ്‌മെന്നും പരസ്പരം വിവാഹിതരായാല്‍ പാട്രിയാര്‍ക്കല്‍ കുടുംബങ്ങളില്‍ സ്ത്രരീകള്‍ ചെയ്തിരുന്ന അടുക്കള, നനക്കല്‍, തുടയ്ക്കുല്‍ ജോലിയെല്ലാം ട്രാന്‍സ്വുമണ്‍ ചെയ്യുകയാണ്. ഒരുതരത്തിലുള്ള വീട്ടുപണിയും ചെയ്യാതെ കയ്യും കെട്ടിയിരിക്കുന്ന ട്രാന്‍സ്മാനെയും ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. ഒരു ഫെമിനിസ്റ്റ് മുന്നേറ്റം കമ്യൂണിറ്റിയില്‍ വേണമെന്ന് തോന്നുന്നില്ലേ?

kalkki mathrubhumi weekly cover pageസത്യമാണത്. ട്രാന്‍സ്‌മെന്നിന്റെ ഒരു അടിമയെപ്പോലെ ട്രാന്‍സ് വുമണ്‍ ആസ്വദിച്ച് ജീവിക്കുന്നത് ഞാനും കണ്ടിട്ടുണ്ട്. അവരുടെ സ്ത്രീത്വം ഈട്ടിയുറപ്പിക്കാനും ഭാര്യയാണെന്ന് സ്ഥാപിക്കാനും ഇതുപോലെ അടിമപ്പണി ചെയ്യുക എന്നത് എനിക്ക് മനസ്സിലാകാത്ത കാര്യമാണ്. ഉത്തരവാദിത്വങ്ങളും ജോലി കളും അവകാശങ്ങളുമെല്ലാം പരസ്പരം ഒരുപോലെ പങ്കുവെക്കുന്നതാണ് വീട്ടകങ്ങളിലെ ലിംഗതുല്യത. എന്നാല്‍, ട്രാന്‍സ് ദാമ്പത്യജീവിതം ഭയങ്കര സ്റ്റീരിയോടൈപ്പിങ് ആണ്.

ടിജി സമൂഹത്തില്‍ സര്‍ജറി കഴിഞ്ഞ വര്‍ക്ക് കൂടുതല്‍ ബഹുമാനം ലഭിക്കുന്നുണ്ട്. അത് വിവേചനമാണ്. പക്ഷേ, അതാണ് സത്യം.

പോലീസുകാര്‍ മാറിടമില്ലാത്തവരെ ട്രാന്‍ സ്വുമണായി പലപ്പോഴും പരിഗണിക്കുന്നില്ല. ട്രാന്‍സ് വുമണാണെന്ന് ഉറപ്പുവരുത്താന്‍ വസ്ത്രം അഴിപ്പിച്ച് വരെ അവര്‍ പരിശോധനകള്‍ നടത്തുകയാണ്

എസ്.ആര്‍.എസ്. (സെക്‌സ് reassignment surgery) ലക്ഷങ്ങളുടെ ചിലവ് വരുന്ന തിനാല്‍ ടിജികള്‍ക്ക് അത് സൗജന്യമായി നല്‍കണ്ടതില്ലേ? അതേസമയം ഒരുപാട് സൈഡ് എഫക്ടുകളും ആരോഗ്യപ്രശ്മങ്ങളും ടിജി കളിലതുണ്ടാക്കുന്നുമുണ്ട്. ഒരു സ്ത്രീ സ്വത്വം പേറാന്‍ സ്ത്രീകളുടെ അവയവങ്ങള്‍ വേണമെന്നത് നിര്‍ബന്ധമാണോ? കല്‍ക്കിയുടെ അഭിപ്രായമെന്താണ്?

സര്‍ജറിക്കുശേഷം ഹോര്‍ മോണുകഠം എടുക്കേണ്ടതുണ്ട്. അത് പലരും ചെയുന്നില്ല. അതവരില്‍ ഓസ്റ്റിയോപോറോസിസ് ഉണ്ടാക്കുന്നുണ്ട്. പിന്നെ ട്രാന്‍സ്വുമണാവാന്‍ എസ്.ആര്‍.എസ്. വേണമെന്ന അഭിപ്രായക്കാ രിയല്ല ഞാന്‍. നിങ്ങളുടെ ഉള്ളില്‍ സ്ത്രരീസ്വത്വമുെ ങ്കില്‍, ആണ്‍ശരീരത്തില്‍ നിങ്ങള്‍ കംഫര്‍ട്ടബിഠം ആണെങ്കില്‍ അത് നിര്‍ബന്ധമില്ല. പക്ഷേ, ടിജി സമൂഹത്തില്‍ സര്‍ജറി കഴിഞ്ഞ വര്‍ക്ക് കൂടുതല്‍ ബഹുമാനം ലഭിക്കുന്നുണ്ട്. അത് വിവേചനമാണ്. പക്ഷേ, അതാണ് സത്യം. പോലീസുകാര്‍ മാറിടമില്ലാത്തവരെ ട്രാന്‍ സ്വുമണായി പലപ്പോഴും പരിഗണിക്കുന്നില്ല. ട്രാന്‍സ് വുമണാണെന്ന് ഉറപ്പുവരു ത്താന്‍ വസ്ത്രം അഴിപ്പിച്ച് വരെ അവര്‍ പരിശോധനകള്‍ നടത്തുകയാണ്. സര്‍ജറി ചെയ്യാത്തവരാണെങ്കില്‍ പോലീസുകാരുടെ വിചാരം തന്നെ അവര്‍ ട്രാന്‍സ്വുമണായി അഭിനയിക്കുന്നവരാണെന്നാണ്. ട്രാന്‍സ് സമൂഹത്തിന് പല കാര്യങ്ങള്‍ക്കും ചോയ്സുകളില്ല. കേരളത്തി ലെ പോലീസുകാര്‍ക്ക് സെന്‍സിറ്റൈസേഷന്‍ അത്യാവശ്യമാണ്. തമിഴ്നാട്ടില്‍ 2003 മുതല്‍ പോലീസുകാര്‍ക്കിടയില്‍ സെന്‍സിറ്റൈസേഷന്‍ പ്രോഗ്രാമുകള്‍ നടക്കുന്നുണ്ട്. കേരളം ആ ഘട്ടത്തിലേക്കെത്തിയിട്ടില്ല. കേരളത്തിലെ അഭിഭാഷകരെ, അധ്യാപകരെ, ഡോക്ടര്‍മാരെ ജഡ്ജിമാരെ, പോലീസുകാരെയെല്ലാം സെന്‍സിറ്റ്‌റൈസ് ചെയ്യേണ്ടതുണ്ട്. ബി.എഡ് കോളേജുകളില്‍ പഠിക്കുന്നവര്‍ ഭാവിയിലെ അധ്യാപകരാണ്. അവരെ കേന്ദ്രീകരിച്ചും സര്‍ക്കാര്‍ ബോധവത്കരണ ക്ലാസ്സുകള്‍ നല്‍കേണ്ടതുണ്ട്.

ദളിത് ടിജികളെ സവര്‍ണ ടിജികള്‍ ചൂഷണം ചെയ്യുന്നത് ഉത്തരേന്ത്യയില്‍ വലിയ രീതിയില്‍ നടക്കുന്നുണ്ട്.

സമുഹത്തിന്റെ പ്രതിഫലനമാണല്ലോ ട്രാന്‍സ് കമ്യു ണിറ്റിയിലും പ്രകടമാകുന്നത്. ജാതീയതയും കമ്യൂണിറ്റിയിലേക്ക് കടന്നുവന്നിട്ടുണ്ടോ?

ദക്ഷിണേന്ത്യയില്‍ എന്താ യാലും അതില്ല. പക്ഷേ, ഉത്തരേന്ത്യയില്‍ പലയിടത്തും ഞാനത് അതിഭീകരമായ അളവില്‍ കണ്ടിട്ടുണ്ട്. ദളിത് ടിജികളെ സവര്‍ണ ടിജികള്‍ ചൂഷണം ചെയ്യുന്നത് അവിടെയെല്ലാം വലിയ രീതിയിലുണ്ട്. പ്രത്യേകിച്ച് മഹാരാഷ്ട്രയിലും ഡല്‍ഹിയിലും. കേരളത്തിലെയും തമിഴ്നാട്ടിലെയും ടിജികള്‍ക്കിടയില്‍ ജാതി വിഷയമായിട്ടില്ല. അത്തരമൊരു വേര്‍തിരിവും കണ്ടിട്ടില്ല