കോഴിക്കോട്: സ്‌കൂളുകളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിന്റെ ആവശ്യകത മുന്‍നിര്‍ത്തി മാതൃഭൂമി.കോം നടത്തിയ അണിയാം തുല്യതയുടെ യൂണിഫോം കാമ്പയിനിന്റെ തുടര്‍ച്ചയായി സീഡുമായി ചേര്‍ന്ന് വെബിനാര്‍ സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ 11 മണിക്കാണ് വെബിനാര്‍. 

സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള പ്രമുഖരെയും അധ്യാപകരെയും രക്ഷാകര്‍തൃ സംഘടനാ ഭാരവാഹികളേയും വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തിയാണ് വെബിനാര്‍ സംഘടിപ്പിക്കുക. 

നടി റിമ കല്ലിങ്കല്‍, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേ വസ്ത്രം എന്ന ആശയം നേരത്തെ തന്നെ നടപ്പിലാക്കിയ വളയന്‍ ചിറങ്ങര സ്‌കൂളിലെ മുന്‍ പ്രധാനാധ്യാപിക രാജി.സി., മുന്‍ അധ്യാപികയും സാമൂഹ്യപ്രവര്‍ത്തകയുമായ എം.സുല്‍ഫത്ത് ഉള്‍പ്പടെയുള്ളവര്‍ വെബിനാറിന്റെ ഭാഗമാവും.  facebook.com/mathrubhumi.com സൈറ്റുകള്‍ വഴി വെബിനാറില്‍ പങ്കെടുക്കാം.

Content Highlights: webinar on gender neutral uniform in kerala, webinar by mathrubhumi