ണിയാം തുല്യതയുടെ യൂണിഫോം' എന്ന മാതൃഭൂമി കാമ്പയിൻ, ജെൻഡർ ന്യൂട്രൽ യൂണിഫോമിന്റെ ആവശ്യകതയെക്കുറിച്ച് വലിയ ചർച്ചയാണ് സമൂഹത്തിൽ ഉയർത്തി വിട്ടത്. ഇതേത്തുടർന്ന് ചില സ്കൂളുകൾ പെൺകുട്ടികളുടെ സൗകര്യാർഥമുള്ള യൂണിഫോം എന്ന ആശയം നടപ്പിലാക്കുകയും ചെയ്തു. സർക്കാരും വിഷയത്തിൽ അനുകൂല നിലപാടാണെടുത്തത്. എന്നാൽ വിഷയത്തിൽ വിപരീത നിലപാടെടുത്തു കൊണ്ട് വീണ്ടുമൊരു ചർച്ചക്ക് തുടക്കമിട്ടിരിക്കുകയാണ് മുസ്ലിം ലീഗ് സംഘടനകൾ.

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വിദ്യാര്‍ത്ഥികളുടെ വസ്ത്രസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നാണ് മുസ്ലീം യൂത്ത് ലീഗിന്റെ ചില പ്രതിനിധികളുടെ വിമര്‍ശനം. ഈ സന്ദർഭത്തിൽ വിഷയത്തോട് പ്രതികരിക്കുകയാണ് രാഷ്ട്രീയ സാമൂഹിക മേഖലകളിലെ ചില പ്രമുഖർ.

ജ്യോതി രാധിക വിജയകുമാർ 

jyothi radhika vijayakumar
ജ്യോതി രാധികാ വിജയകുമാര്‍

 ജെന്‍ഡര്‍ ഇക്വാളിറ്റിയില്‍ ഏറെ പിന്നിലുള്ള കേരളം പോലെയൊരു സംസ്ഥാനത്തിന് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അനിവാര്യതയാണെന്ന് സിവില്‍ സര്‍വീസ് ട്രെയിനര്‍ ജ്യോതി രാധികാവിജയകുമാര്‍  പ്രതികരിച്ചു. 

'പെണ്‍കുട്ടികളുടെ ഫിസിക്കല്‍ മൊബിലിറ്റിക്ക് ഉതകുന്ന അണിയാം തുല്യതയുടെ യൂണിപോം എന്ന കാമ്പയിൻ തികച്ചും പ്രോത്സാഹനം അര്‍ഹിക്കുന്നതാണെന്ന് ജ്യോതി രാധികാ വിജയകുമാർ പറഞ്ഞു.

"മനോഭാവങ്ങള്‍ മാറേണ്ടതുണ്ട്. പുറത്ത് ഇത്തരം വിസിബളായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനൊപ്പം നമ്മുടെ പാട്രിയാര്‍ക്കല്‍ ബോധ്യങ്ങളും മാറണം. ഇതിനായി മുന്നിട്ടിറങ്ങണം. ആഴത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കൂടി ചേര്‍ന്നാലെ പ്രതീക്ഷിച്ച ഫലം ഇതിന് ലഭിക്കുകയുള്ളൂ. പോസിറ്റീവായുള്ള ഈ ചവിട്ടുപടിക്കൊപ്പം കുട്ടികളില്‍ ഇത്തരം ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമിന്റെ ആവശ്യകതയെ കുറിച്ച് അവബോധം സൃഷ്ടിക്കണം. യൂണിഫോം മാറ്റിയതെന്തിനാണെന്ന് അവര്‍ അറിഞ്ഞിരിക്കണം. ഇതിന്റെ പിന്നിലെ കാരണങ്ങളും ആശയങ്ങളും കുട്ടികളുടെ മനസ്സില്‍ രൂപപ്പെടുത്തുകയും വേണം. ഇപ്പോഴും ആണ്‍കുട്ടികള്‍ സംസാരിക്കുമ്പോള്‍ പെണ്‍കുട്ടികളുടെ ഇടയില്‍ കൊണ്ടുപോയി ഇരുത്തുന്ന തരത്തിലുള്ള ശിക്ഷാ രീതികളുണ്ട്. യൂണിഫോമില്‍ മാത്രമല്ല അതുമായി ബന്ധപ്പെട്ട് വേര്‍തിരിവുള്ള എല്ലാ മേഖലകളിലും മാറ്റങ്ങളുണ്ടാകണം. യൂണിഫോമില്‍ എല്ലാവര്‍ക്കും ഒരു ചോയ്‌സ് കൂടി ഉള്‍പ്പെടുത്തുന്ന സംവിധാനം കൊണ്ടുവരുന്നത് നന്നായിരിക്കും.

പെണ്‍കുട്ടികളെ പ്രകീര്‍ത്തിച്ച് വുമന്‍സ് ഡേയിലും മറ്റും ധാരാളം പോസ്റ്ററുകളും മറ്റും ഉണ്ടാക്കുന്നത് കൊണ്ടു മാത്രം കാര്യമില്ല. പുരോഗമന ചിന്താഗതി സംസാരത്തില്‍ മാത്രം ഒതുങ്ങി നിന്നാല്‍ അത് കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടാകില്ല. കുട്ടികളെ സോഷ്യലൈസ് ചെയ്യുന്ന കാര്യത്തിലും പുരോഗമനചിന്താഗതിയുണ്ടാകണം. ക്യാമ്പയിനുകള്‍ ഉപകരിക്കുമെങ്കിലും അതിന് പിന്നിലെ യുക്തിയെ കുറിച്ച് പൊതുബോധമുണ്ടാകണം", ജ്യോതി രാധികാ വിജയകുമാർ പറഞ്ഞു.

kk rama
കെ.കെ രമ

കെ.കെ രമ, വടകര എം.എല്‍.എ

" ഇത്തരത്തിലൊരു കാമ്പയിന് തുടക്കം കുറിച്ച മാതൃഭൂമിയുടെ തീരുമാനത്തെ ആദ്യം സ്വാഗതം ചെയ്യുന്നു. നമ്മള്‍ വളരെക്കാലമായി ചര്‍ച്ച ചെയ്യുന്നതാണ് ഈ കാര്യം. പ്രൈമറി തലത്തില്‍ നിന്നുമേ ജെന്‍ഡര്‍ ഇക്വാളിറ്റി തുടങ്ങണം. ഇത്തരത്തിലൊരു യൂണിഫോം കൊണ്ടുവരുമ്പോള്‍ ചില രക്ഷിതാക്കള്‍ക്ക് എതിരഭിപ്രായങ്ങളുണ്ടാകാം. ഇങ്ങനെയൊരു മാറ്റം പെട്ടെന്ന് അവര്‍ക്ക് സ്വീകാര്യമാകില്ല.  അധ്യാപകരുടെ ബോധവ്തകരണം അടക്കമുള്ള സംവിധാനങ്ങളിലൂടെ മാറ്റിയെടുക്കാം. പ്രൈമറി തലത്തില്‍ ഇങ്ങനെയൊരു മാറ്റം കുട്ടികളില്‍ സമത്വബോധം വളര്‍ത്താന്‍ ഉതകും. പെണ്‍കുട്ടികളായിരിക്കും ഈ വിഷയത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുക. കാരണം അവര്‍ക്ക് യൂണിഫോമില്‍ മാറ്റമുണ്ടായാല്‍ ചാടാം, ഓടാം. അവര്‍ പൂര്‍ണമായി കംഫര്‍ട്ട് സോണിലെത്തും. ഇപ്പോള്‍ നിരവധി സ്‌കൂളുകള്‍ ഇത്തരം യൂണിഫോം പാറ്റേണ്‍ സ്വീകരിച്ചു കഴിഞ്ഞു. മതസംഘടനകളുടെ ഭാഗത്ത് നിന്നു മാത്രമാണ് ഈ വിഷയത്തിലൊരു എതിര്‍പ്പ് ഉണ്ടാകാനുള്ള സാധ്യതയുള്ളൂ. "

ആതിര പി.എം ,അഭിഭാഷക 

പി.എം.ആതിര
പി. എം ആതിര

"കംഫര്‍ട്ടബിളായ വസ്ത്രരീതിയിലേക്ക് മാറുകയെന്നതാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമെന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. മതപരമായ ചിഹ്നങ്ങള്‍, തട്ടം പോലെയുള്ളവ ഒഴിവാക്കിയൊരു മാറ്റമുണ്ടാകുമോ എന്നത് സംശയമാണ്. അപ്പോള്‍ ഇടുന്നവരുടെ കംഫര്‍ട്ട് തന്നെയാണ് പ്രധാനം. കംഫര്‍ട്ടബിള്‍ അല്ലാത്ത വസ്ത്രരീതി അനുഭവിക്കേണ്ടി വരുന്നത് പെണ്‍കുട്ടികള്‍ തന്നെയാണ്.  മതങ്ങള്‍ അനുശാസിക്കുന്ന ഡ്രസ്സുകളും മറ്റും എപ്പോഴാണുണ്ടായത്. മതങ്ങളുണ്ടായതിനും എത്രയോ കഴിഞ്ഞാണ് വസ്ത്രങ്ങളുണ്ടായത്. അതിനും എത്രയോ ശേഷമാണ് മതപരമായ വസ്ത്രങ്ങളുണ്ടായത്. മത വികാരങ്ങളെ തകര്‍ക്കുന്നതാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമെന്നത് വിശ്വസിക്കുന്നില്ല. കംഫര്‍ട്ടബിളായ വസ്ത്രമെന്നതിലേക്ക് മതങ്ങളെ കൊണ്ട് തളച്ചിടരുത്. മോശം വസ്ത്രമെന്നത് ഒന്നില്ല. ഏത് രീതിയിലുള്ള വസ്ത്രമാണ് ശരിക്കും അശ്ലീലമാണെന്ന് പറയാന്‍ പറ്റുക. അങ്ങനെ ഒന്നില്ല "

Content Highlights: the discrimination that should be avoided between boys and girls