കോഴിക്കോട്: പെണ്‍കുട്ടികള്‍ക്ക് പാന്റിടാന്‍ മാത്രമുള്ള സൗകര്യമല്ല ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രധാരണം; ആണ്‍കുട്ടിക്ക് സ്‌കേര്‍ട്ട് ഇടണമെന്ന ആഗ്രഹമുണ്ടെങ്കില്‍ അവനത് ഇട്ടു നടക്കാന്‍ പറ്റണമെന്ന് പ്രശസ്ത പോഡ്കാസ്റ്ററും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ വിനോദ് നാരായണന്‍. ബല്ലാത്ത പഹയന്‍ എന്ന പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ വലിയ രീതിയില്‍ സാമൂഹിക ഇടപെടല്‍ നടത്തുന്ന വ്യക്തിയാണ് വിനോദ് നാരായണന്‍. അണിയാം തുല്യതയുടെ യൂണിഫോം എന്ന പേരില്‍ ജെന്‍ട്രല്‍ ന്യൂട്രല്‍ സ്‌കൂള്‍ യൂണിഫോം എന്ന ആശയം മുന്‍നിര്‍ത്തി മാതൃഭൂമി ഡോട്ട് കോം നടത്തിയ കാമ്പയിന്‍ വലിയ രീതിയിലാണ് കേരളമേറ്റെടുത്തത്. 

കാമ്പയിനില്‍ പങ്കുചേര്‍ന്നു കൊണ്ട് വിനോദ് നാരായണന്‍ സംസാരിക്കുന്നു...

"പെണ്‍കുട്ടികള്‍ക്ക് പാന്റിടാന്‍ മാത്രമുള്ള സൗകര്യമല്ല ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രധാരണമെന്നത്. അത് പൂര്‍ണ്ണമായും ജെന്‍ഡര്‍ ന്യൂട്രലാവില്ല. ഒരു ആണ്‍കുട്ടിക്ക് സ്‌കേര്‍ട്ട് ഇടണമെന്ന ആഗ്രഹമുണ്ടെങ്കില്‍ അവനത് ഇട്ടു നടക്കാന്‍ പറ്റണം. എന്നാല്‍ മാത്രമേ ജെന്‍ഡര്‍ ന്യൂട്രലാവുകയുള്ളൂ. നമ്മുടെ മുണ്ട് എന്ന വേഷം ജെന്‍ഡര്‍ ന്യൂട്രല്‍ ആണ്. 

യൂണിഫോം ജെന്‍ഡര്‍ സ്‌പെസിഫിക് ആയത് ഒരു ആണ്‍കുട്ടിയോ പെണ്‍കുട്ടിയെയോ അവരുടെ സ്വാതന്ത്ര്യത്തെയോ പരിമിതപ്പെടുത്തുന്നുണ്ടെങ്കില്‍ യൂണിഫോം ജെന്‍ഡര്‍ ന്യൂട്രല്‍ ആയേ തീരൂ. കാരണം ജെന്‍ഡര്‍ ന്യൂട്രല്‍ ആയിത്തീര്‍ന്നാല്‍ പിന്നെ അത് ആരുടെയും സ്വാതന്ത്ര്യം ഹനിക്കുന്നതാവില്ല. പക്ഷെ പെണ്‍കുട്ടികള്‍ക്ക് പാന്റിടാനുള്ള സൗകര്യം മാത്രമല്ല ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രധാരണമെന്നത്. അങ്ങിനെയുള്ളത് കൊണ്ടു മാത്രം ജെന്‍ഡര്‍ ന്യൂട്രൽ എന്ന ലക്ഷ്യം കൈവരിക്കില്ല. ഒരു ആണ്‍കുട്ടിക്ക് പാവാട ഇടണമെന്ന ആഗ്രഹമുണ്ടെങ്കില്‍ അവനത് ഇട്ടു നടക്കാന്‍ പറ്റണം. എന്നാല്‍ മാത്രമേ ജെന്‍ഡര്‍ ന്യൂട്രലാവുകയുള്ളൂ. നമ്മുടെ മുണ്ട് എന്ന വേഷം ജെന്‍ഡര്‍ ന്യൂട്രല്‍ ആണ്. 

സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

പെണ്‍കുട്ടിക്ക് പാവാട എന്ന ബാധ്യതയില്‍ നിന്ന് പാന്റിലേക്കോ ട്രൗസറിലേക്കോ മാറല്‍ മാത്രമല്ല ആണ്‍കുട്ടികള്‍ക്ക് പാവാട ധരിക്കാനുള്ള അനുവാദമുണ്ടെങ്കില്‍ , അത് സമൂഹവും സ്‌കൂളും സ്വീകരിച്ചെങ്കിൽ മാത്രമേ ജെന്‍ഡര്‍ ന്യൂട്രല്‍ എന്ന ആശയം യാഥാര്‍ഥ്യമാവുകയുള്ളൂ..

ഇനി ആദ്യഘട്ടമെന്ന നിലയ്ക്ക് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും സൗകര്യപ്രദമായ വേഷമെന്നത് മാത്രമാണ് ഇപ്പോഴത്തെ ആലോചനയെങ്കില്‍ പാന്റും ഷര്‍ട്ടുമെന്നത് അനുയോജ്യമാവും. എന്നാല്‍ ആണ്‍കുട്ടികള്‍ക്ക് ജെന്‍ഡര്‍ വേലികെട്ടില്ലാതെ പാവാടയും പെണ്‍കുട്ടികള്‍ക്ക് ജെന്‍ഡര്‍ വേലികെട്ടില്ലാതെ ട്രൗസറോ പാന്റോ ധരിക്കാനും പറ്റണമെന്നതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം".

Read more :ആണിനും പെണ്ണിനും ത്രീഫോർത്ത് യൂണിഫോം, ജെൻഡർ ന്യൂട്രൽ വേഷത്തിലെ വളയൻചിറങ്ങര മാതൃക......

content highlights: Social media influencer Vinod Narayanan Speaks on Mathrubhumi Gender Neutral Campaign