പാറിപറന്നു നടക്കേണ്ട സ്‌കൂള്‍ കാലത്ത് കുട്ടികള്‍ക്ക് തുല്യതയുടെ പാഠങ്ങള്‍ പകര്‍ന്ന് നല്‍കുന്നത് വിപ്ലവകരമായ കാര്യമാണ്. ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രധാരണ രീതി തുല്യതയിലേക്കുള്ള ആദ്യ ചവിട്ടുപടിയാണ്. മാതൃഭൂമി ഡോട്ട് കോം തുടങ്ങിവെച്ച അണിയാം തുല്യതയുടെ യൂണിഫോം എന്ന ക്യാമ്പയിന്‍ വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കം കുറിച്ചത്. ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രധാരണരീതി  സ്‌കൂളുകളില്‍ അവലംബിക്കേണ്ട ആവശ്യകതയെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് സ്‌പോര്‍ട്‌സ് പ്രമുഖര്‍.

Sreeshanthപുരോഗമനപരമായ ആശയം

''പുരോഗമനപരമായ ആശയമാണ് ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രധാരണരീതി. കുട്ടികള്‍ക്ക് ചലനസ്വാതന്ത്ര്യം നല്‍കുന്ന മികച്ച വസ്ത്രങ്ങള്‍ അവരുടെ ആത്മവിശ്വാസം കൂട്ടാനായി സഹായിക്കും. സ്‌പോര്‍ട്‌സ് പീരിയഡിനും സ്‌പോര്‍ട്‌സ് ഡേയ്ക്കും പ്രത്യേകം വസ്ത്രങ്ങള്‍ ധരിക്കാനുള്ള സൗകര്യങ്ങളും സകൂളുകളില്‍ ഒരുക്കണം.
ചില സ്‌കൂളുകളില്‍ ഇത്തരം സൗകര്യങ്ങള്‍ ലഭ്യമാണ്‌  ലിംഗ സമത്വത്തെ കുറിച്ച് ചര്‍ച്ചകള്‍ അത്യാവശ്യമായ കാലമാണിത്. ഇത്തരം പുതിയ ചുവട് വെയ്പ്പ് വലിയൊരു കാര്യം തന്നെയാണ്.

മാതൃഭൂമിയുടെ ഈ ക്യാമ്പയിന് എല്ലാവിധ ആശംസകളും നേരുന്നു'' - ശ്രീശാന്ത്  ( ക്രിക്കറ്റ് താരം)


കുടുംബത്തില്‍ നിന്ന് തുടങ്ങണം

Jincy philip''തുല്യതയുടെ പാഠങ്ങള്‍ തുടങ്ങേണ്ടത് കുടുംബത്തില്‍ നിന്നാണ്. മാതാപിതാക്കള്‍  സമത്വബോധത്തോടെ കുട്ടികളെ വളര്‍ത്തണം. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരേ പോലൊയാണെന്നും അവര്‍ക്ക് ഒരേ അവകാശങ്ങള്‍ തന്നെയാണെന്നും ചെറുപ്പത്തിലേ മനസിലാക്കി കൊടുക്കണം. ജെന്‍ഡര്‍ ന്യൂട്രല്‍ വസ്ത്രധാരണം കുട്ടികളുടെ മനസ്സില്‍ ഇത്തരം ആശയം വളര്‍ത്താന്‍ നല്ലതാണ്. കുട്ടികള്‍ക്ക് സൗകര്യപ്രദമായ വസ്ത്രധാരണ രീതി തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം''- ജിന്‍സി ഫിലിപ്പ് ( ഒളിമ്പ്യന്‍)

വിലക്കുകള്‍ പാടില്ല

Shiny wilson

''പണ്ടത്തെ കാലമല്ല ഇത്. ഇഷ്ടമുള്ള വസ്ത്രം യുണിഫോമായി തിരഞ്ഞെടുക്കുന്നതില്‍ നിന്ന് കുട്ടികളെ വിലക്കാന്‍ പാടില്ല. തുല്യതയുടെ മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുന്ന ഏതൊരു പ്രവര്‍ത്തനത്തേയും ഇരു കൈയും നീട്ടി സ്വീകരിക്കേണ്ടതാണ്. ഈ വിഷയത്തില്‍ വിദ്യാര്‍ത്ഥികളുടെ ഇഷ്ടങ്ങളും പരിഗണിക്കേണ്ടതുണ്ട്‌'' - ഷൈനി വിത്സന്‍ ( ഒളിമ്പ്യന്‍)

 

 

 

Content Highlights: Prominent sports personalities talk about gender neutral uniforms