സമത്വമെന്നാല്‍ ആണാകാന്‍ ശ്രമിക്കലല്ല എന്നാണ് ഹരിത സംസ്ഥാന പ്രസിഡന്റ് ആയിശ ബാനു പറഞ്ഞിരിക്കുന്നത്. പെണ്‍കുട്ടികളുടെ സ്വതന്ത്രമായ ചലനത്തിന് സഹായിക്കുന്ന യൂണിഫോം നല്‍കുന്നത് വിദ്യാര്‍ഥികളുടെ വസ്ത്ര സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നു കയറ്റമെന്ന് ലീഗും അഭിപ്രായപ്പെട്ടിരിക്കുന്നു. സ്വന്തം ചലനങ്ങളെ പരിമിതപ്പെടുത്തുന്ന, അപർഷതാ ബോധം നിറയ്ക്കുന്ന വസ്ത്രത്തെ മാറ്റി നിർത്തി പാന്റ്സ് കലാലയ ജീവിതത്തിൽ കൊണ്ടുവരുന്നത് ആണാകലാണെന്നാണ് ഇത്തരക്കാരുടെ അഭിപ്രായം. എങ്ങനെയാണ് പാന്റ്സ് പെൺകുട്ടികളുടെ സ്വാതന്ത്ര്യമില്ലായ്മയ്ക്ക് പരിഹാരമാകുന്നത്. എത്രത്തോളമാണ് ജെൻഡർ ന്യൂട്രൽ യൂണിഫോം പെൺകുട്ടികളെ സഹായിക്കുന്നത്. എം സുൽഫത്ത് എഴുതിയ ലേഖനം വായിക്കാം. (2014ല്‍ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ എഴുതിയ ലേഖനത്തിന്റെ പുനഃ പ്രസിദ്ധീകരണം ചെറിയ മാറ്റങ്ങളോടെ)

സ്ത്രീകളുടെ വസ്ത്രം കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ നിരവധിതവണ ചര്‍ച്ചയായിട്ടുണ്ട്. നഗ്‌നത മറയ്ക്കാന്‍ ഉപയോഗിക്കുന്ന വസ്ത്രം ജാതി മത വര്‍ഗ ആഭിജാത്യത്തിന്റ ചിഹ്നമായി മാറിയ കാലം മുതല്‍ ആരംഭിച്ചതാണ് ഈ ചര്‍ച്ച. സ്‌കൂള്‍ യൂണിഫോമുകളില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് നടക്കുന്ന ചര്‍ച്ചകളിലും പെണ്‍കുട്ടികളുടെ യൂണിഫോം ഒരു വിഷയമാകുന്നത് ഈ പശ്ചാത്തലത്തിലാണ്. സ്‌കൂള്‍ യൂണിഫോമിന്റ നിറങ്ങളിലും ഷെയ്ഡുകളിലും വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള ആലോചന പെണ്‍കുട്ടികളുടെ യൂണിഫോം എന്തായിരിക്കണം അല്ലെങ്കില്‍ എന്തായിരിക്കരുത് എന്നതിലേക്കാണ് സൂള്‍ അധികൃതരെ എത്തിക്കുന്നത്. ആണ്‍കുട്ടിയും പെണ്‍കുട്ടിയും തുല്യതയുടെ അടിസ്ഥാനത്തില്‍ ഇടപഴകേണ്ട വിദ്യാലയത്തില്‍ വസ്ത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളും തുല്യതയുടെ അടിസ്ഥാനത്തിലാണ് നടക്കേണ്ടത്. എന്നാല്‍ വിവേചനങ്ങള്‍ വര്‍ധിപ്പിക്കാനുതകുന്ന തീരു മാനങ്ങളാണ് പലപ്പോഴും ഉണ്ടാകുന്നത്. സ്‌കൂളിന്റ ആഭിജാത്യം പ്രകടിപ്പിക്കാനുള്ള സൂള്‍ യൂണിഫോമുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ സദാ ചാരത്തിന്റെയും സ്വാതന്ത്ര്യ നിഷേധത്തിന്റയും മാനങ്ങളാണ് പെണ്‍കുട്ടികളുടെ കാര്യത്തിലുണ്ടാവുന്നത്.

  സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

വളരെ നേരത്തെ തന്നെ പുരുഷൻമാർ സൗകര്യപ്രദമായ വസ്ത്രമെന്ന നിലയിൽ മുണ്ടിൽ നിന്ന് പാന്റിലേക്ക് മാറി. സ്ത്രീകൾ പാന്റിലേക്ക് വരാൻ വൈകി എന്നു മാത്രമേയുള്ളൂ...അല്ലാതെ പാൻറ് ഒരു പുരുഷ വേഷമല്ല. പാന്റ് ഒരു യുണീ സെക്സ് വേഷമാണ്. സ്കൂട്ടറിന്റെ പുറകിൽ ഇരുവശത്തേക്കും കാലിട്ട് സ്ത്രീകൾ ഇരിക്കാൻ ശ്രമിച്ചപ്പോഴും സ്ത്രീകൾ പുരുഷനാകാൻ ശ്രമിക്കുന്നു എന്ന ആരോപണമാണ് കേൾക്കേണ്ടി വന്നത്.

കേരളത്തിലെവിടെയും ഏതുതരം സ്‌കൂളിലും ആണ്‍കുട്ടിയുടെ യൂണിഫോം ചെറിയ ക്ലാസ്സില്‍ ട്രൗസറും ഷര്‍ട്ടും പാന്റ്‌സും ഷര്‍ട്ടുമാണ്. ഓവര്‍ക്കോട്ടും ടൈയു മൊക്കെ അനുബന്ധമായി വരികയോ വരാതിരിക്കുകയോ ചെയ്യാം. എന്നാല്‍ പെണ്‍കുട്ടികള്‍ക്കാകട്ടെ വൈവിധ്യമാര്‍ന്ന നിരവധി വേഷങ്ങളുണ്ട്. സൂക്ഷ്മമായി പരിശോധിച്ചാല്‍ പെണ്‍കുട്ടികള്‍ക്കുള്ള ഓരോ വേഷവും സ്വന്തം ശരീരത്തക്കുറിച്ചുള്ള അപകര്‍ഷതയോ ഭയമോ ഉത്പാദിപ്പിക്കുന്നവ ആണന്ന് കാണാം. നഴ്‌സറി ക്ലാസ്സുമുതല്‍ ആണ്‍കുട്ടി അവന്റ യൂണിഫോം ധരിച്ച് ആത്മവിശ്വാസത്തോടെ തലകുത്തിമറിഞ്ഞോ, നിലത്ത് പടിഞ്ഞിരുന്നോ മരംകയറിയോ ഒക്കെ കളിക്കും. പെണ്‍കുട്ടിയാകട്ടെ ഷര്‍ട്ടും അതിനുമുകളില്‍ പെറ്റിക്കോട്ടു പോലുള്ള ഏപ്രണ്‍ഫ്രോക്കുമിട്ട് അടങ്ങിയൊതുങ്ങിയുള്ള കളികളില്‍ ഏര്‍പ്പെടും. സ്വതന്ത്രമായ കളികളില്‍ ഏര്‍പ്പെടുമ്പോള്‍ ഫ്രോക്കിനെ നിയന്ത്രിക്കണം. ഷഡ്ഡി കാണാതെ കാലുയര്‍ത്തുകയോ നിലത്തിരിക്കുകയോ വേണം. തലകുത്തി മറിയാനുള്ള ത്വരയെ അടക്കിക്കാന്‍ ഫ്രോക്കിട്ട് തുടങ്ങിയകാലം മുതല്‍ ശീലിച്ചിട്ടുള്ളതുകൊണ്ട് അങ്ങനൊരു ചിന്തപോലും ഉണ്ടാകില്ല. കാലുകളെ എപ്പോഴും നിയന്ത്രണത്തില്‍വെച്ച് ശ്രദ്ധിച്ചുകളിക്കേണ്ടതുകൊണ്ട് സംഘംചേര്‍ന്നുള്ള പലകളികളും വളരെ ചെറുപ്പം മുതല്‍ വേണ്ടെന്നുവെക്കാന്‍ അവള്‍ പരിശീലിക്കപ്പെടുന്നു. മാറിടത്തെക്കുറിച്ച് വളരെ ചെറുപ്പത്തിലേ അവബോധം വളര്‍ത്തുന്ന ഒരു ചിഹ്നം കൂടിയാണ് ഈ ഏപ്രണ്‍ഫോക്ക്.

banner

കളിസ്ഥലങ്ങളില്‍ അദൃശ്യരാവുന്ന പെണ്‍കുട്ടികള്‍ 

ട്രൗസറിന്റ കാലം കഴിഞ്ഞാല്‍ ആണ്‍കുട്ടിക്ക് എല്ലാക്കാലത്തെക്കും ഒരേതരം വസ്ത്രം മതി. സ്‌കൂള്‍ യൂണിഫോമായാലും പൊതുസ്ഥലങ്ങളിലായാലും പാന്റ്‌സും ഷര്‍ട്ടും അവനുവേണ്ടി നിശ്ചയിച്ചിട്ടുണ്ട്. അവള്‍ക്കാകട്ടെ സൂള്‍ അധികൃതരുടെ ഇച്ഛയ്ക്കനുസരിച്ച് മിഡിയും ഷര്‍ട്ടുമാവാം, ഹാഫ് സ്ലര്‍ട്ടും ഷര്‍ട്ടും ആവാം. ഡിവൈഡര്‍ സ്‌കേര്‍ട്ട് ആകാം. ഷാളുള്‍പ്പെടുന്നതോ ഓവര്‍ക്കോട്ടുള്ളതോ ആയ ചൂരിദാറാകാം. ഇവയിലേതാണെങ്കിലും സ്വന്തം ശരീരത്തെക്കുറിച്ച് ഭയമോ അപകര്‍ഷതയോ ആശങ്കയോ സൃഷ്ടിക്കുന്ന ഘടകങ്ങള്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ടാവണം എന്ന നിര്‍ബന്ധവും പാലിക്കപ്പെട്ടിരിക്കും. ഉയര്‍ന്ന സ്റ്റാറ്റ്സ് അവകാശപ്പെടുന്ന ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മിക്കതിലും മുട്ടിനുതാ ഴെയെത്താത്ത അടുക്കിവെച്ച ഞൊറിവുള്ള പാവാടയ്ക്കാണ് യൂണി ഫോം പദവിയുള്ളത്. കാലുയര്‍ത്തിവെച്ച് ബസ്സില്‍ കയറാനും സ്വതന്ത്രമായിട്ടൊന്ന് ഇരിക്കാന്‍പോലും അനുവദിക്കാത്ത ഈ യൂണിഫോം പെണ്‍കുട്ടികള്‍ക്കൊരു ബാധ്യതതന്നെയാണ്.

കുട്ടികളുടെ കായികക്ഷമതയുമായി ബന്ധപ്പെട്ട കളികള്‍ക്ക് വിദ്യാഭ്യാസത്തില്‍ വലിയ സ്ഥാനമാണുള്ളത്. കായികക്ഷമത വര്‍ധിപ്പിക്കുന്ന ഏത് കളിയാണ് ഈ വസ്ത്രവും ധരിച്ച് കളിക്കാന്‍ കഴിയുക? കളിസ്ഥലങ്ങളില്‍ പെണ്‍കുട്ടികള്‍ അദൃശ്യരാവുന്നതിന് വസ്ത്ര ത്തിനുള്ള പങ്ക് പ്രധാനമാണ്.

valayanchirangara lp school
വളയന്‍ചിറങ്ങര എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമില്‍
| ഫോട്ടോ:മാതൃഭൂമി

പാവാടയ്ക്കും പെറ്റിക്കോട്ടിനുമിടയില്‍ വീണ്ടുമൊരു വസ്ത്രം (ലെഗിന്‍സ്) ധരിപ്പിക്കലാണോ പരിഹാരം 

അധ്യാപകജോലിയില്‍ പ്രവേശിച്ച ആദ്യദിവസങ്ങളില്‍ ഹാഫ് സ്കര്‍ട്ട് ധരിച്ച പെണ്‍കുട്ടികളുള്ള ഹൈസ്‌കൂള്‍ ക്ലാസ്സില്‍ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളെക്കുറിച്ച് വര്‍ ഷങ്ങള്‍ക്കു മുന്‍പ് ഒരു സുഹൃത്ത് പറഞ്ഞത് ഇന്നും പ്രസക്തമാണ്. അതിനുള്ള പരിഹാരം പാവാടയ്ക്കും പെറ്റിക്കോട്ടിനുമിടയില്‍ വീണ്ടുമൊരു വസ്ത്രം (ലെഗിന്‍സ്) ധരിപ്പിക്കലാ ണോ? എന്തുസദാചാരത്തിന്റ പേരിലായാലും ലണ്ടനിലെ സൂളുകളില്‍ മിഡി നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് പെണ്‍കുട്ടികള്‍ക്ക് ആശ്വാസമാകാനാണ് സാധ്യത. ആണ്‍നോട്ടങ്ങളെ നിരോധിക്കാന്‍ കഴിയാത്തതുകൊണ്ട് നമുക്കും ഇത് മാതൃകയാക്കുന്നതല്ലേ.. അടിവസ്ത്രങ്ങളുടെ എണ്ണം കൂട്ടുന്നതിനേക്കാള്‍ നല്ലത്? -- ഹാഫ് സ്ലര്‍ട്ടിനിടയിലൂടെയുള്ള ആണ്‍നോട്ടങ്ങളെ ചെറുക്കാന്‍ ചില കേന്ദ്രീയ വിദ്യാലയമടക്കമുള്ള സ്‌കൂളുകള്‍ കണ്ടുപിടിച്ച പുതുമയുള്ള ഒരു വസ്ത്രമാണ് ഡിവൈഡര്‍ കേര്‍ട്ട്. പാവാടയുടെ നടുക്കുകൂടി തുന്നിച്ചേര്‍ത്ത് ഡിവൈഡര്‍ കേര്‍ട്ട് എന്ന പേരും ഇട്ടിട്ടുണ്ട്.

Image: Mathrubhumi archives
Image: Mathrubhumi archives

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ തുടര്‍ന്നു വരുന്ന ഒരനാചാരമാണ് പെണ്‍കുട്ടികളുടെ ചാരിത്ര്യം സംരക്ഷിക്കാന്‍ അവളുടെ യോനികുട്ടിത്തുന്നിവെക്കുക എന്നത്. വളരെ സ്ത്രീവിരുദ്ധവും പീഡനാത്മകവുമായ ഒരു അനാചാരത്തിന്റ ഹാസ്യാനുകരണത്തെ ഓര്‍മിപ്പിക്കുന്നു ഈ ഡിവൈഡര്‍ കേര്‍ട്ട്. ഡിവൈഡര്‍ സ്‌കേര്‍ട്ട് തുന്നിക്കാനെത്തിയ ഒരു അമ്മയോട് തുന്നല്‍ക്കാരന്‍ ഈ പുതിയ വസ്ത്രത്തിന്റെ ആവശ്യകതയെക്കുറിച്ച് ചോദിച്ചത്രെ. ആണ്‍നോട്ടങ്ങളെ ഭയന്ന് എന്ന് പറയാന്‍ മടിച്ച് ''സ്‌കൂളിലെ കാറ്റില്‍ പാവാട പൊങ്ങാതിരിക്കാന്‍ അധ്യാപകര്‍ തീരുമാനിച്ചതാണ്'' എന്നു പറ ഞഞ്ഞപ്പോള്‍ ''ഇത്ര കട്ടിയുള്ള പാവാട പൊങ്ങാന്‍ സൂളില്‍ സുനാമി കാറ്റാണോ വീശാറുള്ളത്?'' എന്ന തു ന്നല്‍ക്കാരന്‍ പ്രതികരണം ചിരിച്ചുതള്ളാനുള്ളതല്ല. വളര്‍ത്തുമൃഗങ്ങളെ മൂക്ക് കയറിട്ട് നിയന്ത്രിക്കുന്നതുപോലെ നടുക്കുതുന്നിച്ചേര്‍ത്ത ഈ പാവാട പെണ്‍കുട്ടികളുടെ ചലനങ്ങളെയും നിയന്ത്രിക്കുന്നു. ഈ തുന്നല്‍ ആണ്‍നോട്ടങ്ങളില്‍ നിന്ന് രക്ഷിക്കുന്നില്ല എന്ന തിരിച്ചറിവുകൊണ്ടാകാം മുട്ടോളമെത്തുന്ന ഒരു ടൈറ്റ് പാന്റ് (ലെഗിന്‍സ്) കൂടി ധരിച്ചാണ് കുട്ടികള്‍ എത്തുന്നത്. സാധാരണനിലയില്‍ ഒരു പാവാട ഉയര്‍ത്തി ടോയ്‌ലറ്റില്‍ പോവുക വലിയ അസൗകര്യങ്ങള്‍ ഉണ്ടാക്കുന്നില്ല. എന്നാല്‍ ഈ ഡിവൈഡര്‍ സ്‌കേര്‍ട്ട് അതിനുമുകളില്‍ ഉറപ്പിച്ചിട്ടുള്ള ബെല്‍റ്റ് വീഴാതെ രണ്ട് അടിവസ്ത്രങ്ങളുമൊന്നിച്ച് താഴ്ത്തി ഒതുക്കിപ്പിടിച്ച് മൂത്രമൊഴി ക്കാനിരിക്കല്‍ എത്ര ദുഷ്‌കരമാണെന്ന് അതനുഭവിക്കുന്ന കുട്ടിക്ളോട് ചോദിച്ചാല്‍ മാത്രമേ മനസ്സിലാവൂ. ഏറ്റവും പുതിയ പരിഷ്‌കാരമെന്ന നിലയില്‍ അടിച്ചേല്‍പ്പിച്ചവര്‍ അതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചവര്‍ അല്ലല്ലോ. കുട്ടികള്‍ക്ക് ഏറ്റവും സുരക്ഷിതമായ, ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ഒരുപോലെ ധരിക്കാവുന്ന ത്രീഫോര്‍ത്ത് പോലെയുള്ള പാന്റുകള്‍ കേരളത്തില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന കാലത്ത് പെണ്‍കുട്ടികളുടെ യൂണിഫോം ഹാഫര്‍ട്ടും ഡിവൈഡര്‍ സ്പര്‍ട്ടുമൊക്കെ ആയിരിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നതെന്തിനാണ്? കേരളത്തില്‍ വളരെ പെട്ടെന്ന് സ്വീകാര്യത നേടിയ ഒരു വസ്ത്രമാണ് ചൂരിദാര്‍. കേരളത്തില്‍ പ്രചരിച്ചുതുടങ്ങിയ ആദ്യനാളുകളില്‍ ചുരിദാറിന്റ ഭാഗമായി 'ഷാള്‍' എന്ന മേല്‍മുണ്ട് ഉണ്ടായിരുന്നില്ല. അല്‍പ്പം അയഞ്ഞ ചുരിദാറുകളെ ബോഡീഷെയ്പാക്കിത്തുടങ്ങിയതോടെ ഷാള്‍ ഒരു അവിഭാജ്യഘടകമായി മാറുകയാണുണ്ടായത്. ചലനസ്വാതന്ത്ര്യത്തെ നിയന്ത്രിക്കാത്ത സാരിയെക്കാള്‍ സുരക്ഷിതമായ ചൂരിദാറിനെ നീട്ടിയും ഒതുക്കിയും മുറുക്കിയും അസൗകര്യപ്രദമാക്കി മാറ്റുമ്പോള്‍ ഷാള്‍ ധരി ക്കാതിരിക്കുന്നത് ഒരു സദാചാരപ്രശ്‌നമായി വിലയിരുത്തപ്പെടുന്നുണ്ട്.

ധരിക്കുന്ന വസ്ത്രവും ചെരിപ്പും വാച്ചും ഉപയോഗിക്കുന്ന ബാഗു മൊക്കെ അവന്‍/ അവളുടെ ആത്മവിശ്വാസത്തെ എങ്ങനെ ബാധിക്കുന്നു എന്ന അന്വേഷണം നടത്തി ക്കൊണ്ടിരിക്കുന്ന വിനയയുടെ 'അലങ്കരിക്കപ്പെട്ട തടവറ' എന്ന ഫോട്ടോ പ്രദര്‍ശനം കേരളത്തിലെ ചില വിദ്യാലയങ്ങളില്‍ നടന്നിട്ടുണ്ട്. യാത്രകളില്‍ കണ്ട സാധാരണ ദൃശ്യങ്ങളുടെ ഫോട്ടോകളുമായി അവര്‍ നടത്തുന്ന പ്രദര്‍ശനവും ചര്‍ച്ചയും വിദ്യാര്‍ഥികളെ ചിന്തിപ്പിക്കുന്നവയാണ്. ''ഷാള്‍' എന്ന മാറാപ്പിന്റെ അസൗകര്യങ്ങള്‍ ചര്‍ച്ചയിൽ പങ്കെടുത്ത വിദ്യാര്‍ഥികള്‍ ഒറ്റക്കെട്ടായി രേഖപ്പെടുത്തിയിട്ടുണ്ട്.

ചുരിദാറുണ്ടാക്കുന്ന പ്രശ്നങ്ങൾ

salwarമലപ്പുറം ജില്ലയിലെ ഒരു ഗവണ്‍ മെന്റ് ഹൈപ്പൂളിലെ ഒരുകൂട്ടം വിദ്യാര്‍ഥിനികള്‍ അവരനുഭവിക്കുന്ന ഒരു മനുഷ്യാവകാശപ്രശ്‌നം എന്ന നിലയില്‍ സ്‌കൂള്‍ യൂണിഫോമിനോ ടൊപ്പം അവര്‍ ധരിക്കുന്ന ഷാള്‍ ഒരു ചര്‍ച്ചയാക്കിക്കൊണ്ടുവന്നത് അടുത്തകാലത്താണ്. ഒന്‍പതാം ക്ലാസ്സിലെ ഇംഗ്ലീഷ് പാഠപുസ്തകത്തിലെ breaking barriers എന്ന പാഠ ഭാഗത്തിന്റെ ഭാഗമായി അവരുടെ അധ്യാപിക നടത്തിയ  Are men and women treated equal in society എന്ന ഡിബേറ്റിലെ കളിസ്ഥലങ്ങളില്‍ നിന്ന് അന്യവത്കരിക്കപ്പെടുന്ന പെണ്‍കുട്ടി എന്ന വിഷയമാണ് ഷാള്‍ എന്ന അധികവസ്ത്രത്തെ പ്രശ്‌നവത്കരിച്ചത്. ധരിപ്പിക്കുന്നവരുടെ പരിഗണനയില്‍ സ്ഥാനം പിടിക്കാത്ത ഇരുപത്തിരണ്ടോളം പ്രശ്‌ന ങ്ങളാണ് ധരിക്കുന്നവര്‍ എന്ന നിലയില്‍ പെണ്‍കുട്ടികള്‍ കണ്ടെത്തിയത്. ബസ്സില്‍ യാത്രചെയ്യുന്ന സമയത്ത് ഷാള്‍ വലിയൊരു അസൗകര്യമാണ്. തിക്കിലും തിരക്കിലും ഷാള്‍ കുടുങ്ങി വലിഞ്ഞുകീറുന്നതും ബസ്സില്‍നിന്ന് ഇറങ്ങാന്‍ താമസം നേരിടുന്നതും അപമാനിക്കപ്പെടുന്നതിന് കാരണമാവുന്നു. സേഫ്റ്റിപിന്‍ ദേഹത്ത് തറച്ച് മുറിവാകുന്നു. സേിപിന്‍ തിരഞ്ഞും നേരാംവണ്ണം കുത്താന്‍ ശ്രമിച്ചും സമയം പാഴാവുന്നു. സ്‌പോര്‍ട്‌സില്‍ പങ്കെടു ക്കുന്നതിനും കളികളിലേര്‍പ്പെടുന്നതിനും തടസ്സമാവുന്നു. കാറ്റു വരുന്ന സമയത്ത് കൈ ഫ്രീയാക്കാന്‍ കഴിയുന്നില്ല. സ്വതന്ത്രമായി കുനിഞ്ഞുനിന്ന് എന്തെങ്കിലും ചെയ്യുന്നതിനും ഭക്ഷണം കഴിച്ച് പാത്രം കഴു കുന്നതിനും വരെ ഷാള്‍ തടസ്സമാണ്. പരസഹായമില്ലാതെ ഷാള്‍ മടക്കാനും കുത്താനും കഴിയാത്തതു കൊണ്ട് രാവിലെ സൂളിലെത്തുന്നതിനു മുന്‍പുള്ള തിരക്ക് കൂടുന്നു. വീട്ടിലെ സഹോദരനോടൊപ്പം ഇറങ്ങാന്‍ കഴിയാതെ ഈ തിരക്കുകള്‍ പ്രശ്‌നമുണ്ടാക്കുന്നു. സൈക്കിളില്‍ യാത്രചെയ്യുമ്പോള്‍ അസൗകര്യമുണ്ടാവുന്നു. തുടര്‍ച്ചയായ പിന്‍കുത്തലും പലയിടത്തും കുരുങ്ങി വലിയുന്നതും കാരണം പിന്നിപ്പോവുകയും കീറുകയും ചെയ്യുന്നത് സാമ്പത്തികമായി ബാധിക്കും. ടോയ്‌ലറ്റില്‍ പോവുന്ന സമയത്ത് ഷാള്‍ മുന്നില്‍ക്കെട്ടുകയോ ആരെയെങ്കി ലും ഏല്‍പ്പിക്കുകയോ വേണം. എ ല്ലാ കുട്ടികളും ഇതുപോലെ ചെയ്യു ന്നത് കാരണം ഇന്റര്‍വെല്‍ സമയ ങ്ങള്‍ തികയാതെ വരുന്നു. സമയം പാഴാവുന്നു. തലകറക്കം പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോ ഴും വീഴുമ്പോഴും ഷാള്‍ നീങ്ങിപ്പോ യാല്‍ മറ്റുകുട്ടികള്‍ അത് പിന്നീട് ശ്രദ്ധയില്‍പെടുത്തുമ്പോള്‍ മാന സികപ്രശ്‌നങ്ങള്‍ ഉണ്ടാവുന്നു. പെ ട്ടെന്ന് ബസ്സില്‍ കയറാനോ മറ്റ് ആ വശ്യങ്ങള്‍ക്കോ ഓടുന്ന സമയത്ത് ഷാളിനെയും ബാഗിനെയും ഒരു പോലെ ശ്രദ്ധിക്കേണ്ടിവരുന്നു. ഷാള്‍തുണി വാങ്ങുന്നതും ഷാളി ന്റ വക്ക് തയ്പ്പിക്കേണ്ടി വരുന്ന തും സാമ്പത്തികമായി അധിക ബാ ധ്യതയാണ്. ഓടുന്ന സമയത്ത് കഴു ത്തില്‍ കുരുങ്ങുന്നു. സ്‌കൂളില്‍ നട ക്കുന്ന പല കലാകായിക പരിപാടി കളിലും അഭിനയിക്കാനും നൃത്തം ചെയ്യാനും സ്‌പോര്‍ട്‌സില്‍ പരിശീ ലനം നേടാനുമൊക്കെ ഷാളിന്റ അസൗകര്യം സഹിക്കേണ്ടിവരുന്നു. പലപരിപാടികളിലും പങ്കെടുക്കാന്‍ മടിക്കുന്നതിന്റെ കാരണവും ഷാ ളാണ്. എല്ലാസമയത്തും ശ്രദ്ധവേ ണ്ട വസ്ത്രമായതുകൊണ്ട് സ്‌കൂളിലെ ഏതു പ്രവര്‍ത്തനങ്ങളിലും പൂര്‍ണ്ശ്രദ്ധകൊടുക്കാന്‍ കഴിയുന്നില്ല. തു ടങ്ങിയ വളരെ നിസ്സാരമെന്ന് മറ്റു ള്ളവര്‍ക്ക് തോന്നാവുന്ന പ്രശ്‌നങ്ങളാണ് ആ ഒന്‍പതാം ക്ലാസുകാരികള്‍ കണ്ടെത്തിയത്. ഈ പ്രശ്‌നങ്ങള്‍ ഒരു അനുഭവസ്ഥ എന്ന നിലയില്‍ ഗൗരവമായി എടുത്തുകൊണ്ട് പ്രശ്‌നപരിഹാരത്തിനുള്ള ആലോചന അധ്യാപിക നടത്തുകയും സമാനചിന്താഗതിക്കാരായ കുട്ടികളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് അഞ്ഞൂറോളം വിദ്യാര്‍ഥിനികള്‍ ഒപ്പിട്ടു കൊണ്ട് നിവേദനം തയ്യാറാക്കുകയും ചെയ്തു. മനുഷ്യാവകാശകമ്മീഷനും വിദ്യാഭ്യാസമന്ത്രിക്കുമൊക്കെ അയച്ചുകൊടുക്കാന്‍ കുട്ടികള്‍ തീരുമാനിച്ച ഈ നിവേദനം വി ദ്യാലയങ്ങളിലെ ആണ്‍-പെണ്‍ വിവേചനങ്ങള്‍ക്ക് വസ്ത്രത്തിനുള്ള പങ്ക് കേരളത്തില്‍ ചര്‍ച്ചചെയ്യപ്പെടാന്‍ ഇടയാക്കുമായിരുന്നു. ഷാളിനു ബദലായി ഓവര്‍കോട്ടിനെ പറയാത്തതുകൊണ്ടും സ്വതന്ത്രവും സൗകര്യപ്രദവുമായ വസ്ത്രധാരണരീതി എന്ന കുട്ടികളുടെ പ്രയോഗത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതു കൊണ്ടും ഈ നിവേദനത്തെ മു ളയിലേ നുള്ളിക്കളയാന്‍ സ്കൂളധികാരികള്‍ക്ക് കഴിഞ്ഞു. ആണ്‍കോയ്മയുടെ ഏറ്റവും വലിയ ആയുധം അതിന്റ ചിരസമ്മതിയും സാര്‍വത്രികതയുമാണ്. സര്‍വവ്യാപിയായി അലംഘനീയമായ നിയമമെന്നോണം നിലനില്‍ക്കുന്നിടത്തോളം അതിന് ന്യായീകരണങ്ങള്‍ വേണ്ടിവരുന്നില്ല. ഒരിക്കല്‍ ചോദ്യംചെയ്യപ്പെടുകയും അതിന്റ ഉള്ളുകള്ളികള്‍ തുറന്നുകാട്ടപ്പെടുകയും ചെയ്യുമ്പോള്‍ മാത്രം അത് ചര്‍ച്ചചെയ്യപ്പെടുകയും മാറ്റത്തിനുള്ള സമരം അനിവാര്യമാക്കപ്പെടുകയും ചെയ്യുന്നു. സ്വതന്ത്രവും സൗകര്യപ്രദവുമായ വസ്ത്രം ധരിക്കാനുള്ള അവകാശം ഏറ്റവും അടിസ്ഥാനപരമായ മനുഷ്യാവകാശമാണ് എന്ന തിരിച്ചറിവാണ് ഷാള്‍ നിര്‍ബന്ധമാക്കാന്‍ പാടില്ല എന്ന അപേക്ഷ അധികാരികള്‍ക്ക് സമര്‍പ്പിക്കാന്‍ വിദ്യാര്‍ഥിനികളെ പ്രേരിപ്പിച്ചത്.

ആരോഗ്യപരമായ ആണ്‍പെണ്‍ സൗഹൃദങ്ങള്‍ വികസിക്കാത്തതിന്, കളിസ്ഥലങ്ങളിലെ പെണ്‍കുട്ടികളുടെ അദൃശ്യതയ്ക്ക് ആ ത്മവിശ്വാസത്തോടെ സാമൂഹിക ഇടപെടലുകള്‍ നടത്തുന്നതിന് വസ്ത്ര ധാരണത്തിലെ പല പ്രത്യേകതകളും തടസ്സം നില്‍ക്കുന്നുണ്ട് എന്ന തിരിച്ചറിവിന് വിദ്യാര്‍ഥികളുടെ ഈ ഇടപെടല്‍ സഹായകമാവുമായിരുന്നു. അധ്യാപികമാര്‍ സാരിയില്‍നിന്ന് ചൂരിദാറിലേക്ക് മാറിയത് ചുരുക്കം ചില അധ്യാപികമാരുടെ ഇടപെടല്‍കൊണ്ടുമാത്രമായിരുന്നു. സാരിയുടെ ആധികാരികതയ്ക്ക് നിരവധി ന്യായങ്ങള്‍ നിരത്തപ്പെട്ടിട്ടും അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന എം.എ. ബേബിയുടെ ഒരു സര്‍ക്കുലര്‍ മാത്രം മതിയായിരുന്നു ഒറ്റദിവസംകൊണ്ട് ചുരിദാറിന് സ്വീകാര്യത കിട്ടാന്‍. അതുപോലെ ആണ്‍പെണ്‍ വിവേചനങ്ങള്‍ ഇല്ലാത്ത യുണിഫോം എന്ന ഒരു വലിയ മാറ്റ ത്തിന് നാന്ദികുറിക്കുമായിരുന്നു അഞഞ്ഞൂറോളം കുട്ടികളുടെ ഈ ഇടപെടല്‍. 'അലങ്കരിക്കപ്പെട്ട തടവറ' എന്ന ഫോട്ടോ പ്രദര്‍ശനത്തിന് അനുബന്ധമായി നടന്ന ചര്‍ച്ചകളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ യൂണിഫോമുകള്‍ വേ ണ്ട എന്ന് കുട്ടികള്‍ അഭിപ്രായപ്പെട്ടതും ഒരു തിരിച്ചറിവാണ്. ''സ്ത്രീകള്‍ സമൂഹത്തില്‍ പല വിവേചനങ്ങളും നേരിടുന്നു. അവരുടെ വസ്ത്രങ്ങള്‍ അവര്‍ക്കും അതുപോലെ മറ്റുള്ളവര്‍ക്കും ശല്യമായിത്തീരുന്നു. അതുപോലെ സ്ത്രീകളുടെ മുടിയും ഒരു ശല്യമാണ്. യൂണിഫോമിന്റ കാര്യത്തില്‍ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും വേറെ വേറെ യൂണിഫോമിന്റ ഒരാവശ്യവും ഇല്ല.'' കണ്ണൂര്‍ ജില്ലയിലെ പാല ഗവണ്‍മെന്റ് ഹൈസ്കൂളിലെ അനഘ ബാബുരാജ് ഫോട്ടോ പ്രദര്‍ശന ത്തിനുശേഷം എഴുതിയ കുറിപ്പില്‍ നിന്നാണിത്. ''അസ്വസ്ഥമായ വസ്ത്രധാരണം ഉണ്ടാക്കുന്ന ദുരിതങ്ങള്‍ ഒരു പെണ്‍കുട്ടി എന്ന നിലയില്‍ എനിക്കും അറിയാം. സൂളില്‍ വേറെ വേറെ യൂണിഫോം എന്തിനാണ്. ഞങ്ങളുടെ ചലനത്തിനും ആത്മവിശ്വാസത്തിനും വിജയത്തിനും തടസ്സം നില്‍ക്കുന്ന ദുഷ്‌കരമായ അവസ്ഥയുള്ള വസ്ത്രധാരണം മാണം. ആണ്‍കുട്ടിക്ക് സ്വതന്ത്രമായ വസ്ത്രവും പെണ്‍കുട്ടിക്ക് തടസ്സമുള്ള വസ്ത്രവും.'' ഇതേ സൂളിലെ വിസ്മയയും ആതിരയും അനശ്വരയു മൊക്കെ കുറിച്ചുവെച്ചത് ഇങ്ങനെയാണ്.

ആരോഗ്യകരമായ ആണ്‍പെണ്‍ സൗഹൃദങ്ങള്‍ക്ക് ഒന്നിച്ചുള്ള കായികവിനോദങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ ഉണര്‍വ് ക്ലബ്ബി ലെ അഭിനന്ദിന്റെ വരികള്‍: ''കളി സ്ഥലത്ത് പെണ്‍കുട്ടികളെ ഒറ്റപ്പെടുത്താന്‍ അവരുടെ വസ്ത്രവും കാരണമാണ്.''

നാം ഗൗരവത്തോടെ കാണേണ്ടതാണ് ഇത്തരം തിരിച്ചറി വുകള്‍. ഇതുപോലെയുള്ള നൂറുകണക്കിന് കുട്ടികളുടെ രേഖപ്പെടുത്തലുകള്‍ സൂള്‍ യൂണിഫോമിന്റെ കാര്യത്തില്‍ ഒരു പുനര്‍വിചിന്തനത്തിന് നമ്മെ പ്രേരിപ്പിക്കേണ്ടതാണ്. ആണ്‍കുട്ടിയും പെണ്‍കുട്ടിയും സ്വതന്ത്രവ്യക്തികളായി കൂടിക്കളിച്ച അവസ്ഥയ്ക്ക് അന്ത്യം കുറിക്കുന്ന ഇടമാണ് ഇന്ന് സ്‌കൂളുകള്‍. ഭയപ്പെടുത്തലുകളുടെയും വിലക്കുകളുടെയും സാമൂഹിക സമ്മര്‍ദങ്ങള്‍ക്കു കീഴിലാണ് പിന്നീട് പെണ്‍കുട്ടിയുടെ വളര്‍ച്ച. വെവ്വേറെ വസ്ത്രം ധരിപ്പിച്ച് വെവ്വേറെ ഇരുത്തി സൗഹൃദങ്ങള്‍ക്ക് മതിലുകള്‍ തീര്‍ത്ത് വിദ്യാര്‍ഥികളെ പരിഗണിക്കുന്നത് ആരോഗ്യകരമാണോ? സംഘം ചേര്‍ന്നുള്ള കളികള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ലേ? സമഭാവനയും പരസ്പര ബഹുമാനവും രൂപപ്പെടാന്‍ സൗഹൃദങ്ങളും സംഘവി നോദങ്ങളും ആവശ്യമല്ലേ? അതിനു തടസ്സം നില്‍ക്കുന്ന ഘടകങ്ങളെ ബോധപൂര്‍വം തിരിച്ചറിഞ്ഞ് ഇല്ലായ്മ ചെയ്യുകതന്നെവേണം. 

ലൈംഗികാതിക്രമങ്ങള്‍ക്ക് തടയിടാനെന്ന വ്യാജേന സ്കൂളുകളില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന രക്ഷാകവചമാണ് നെഞ്ചിനുമുകളിലെ ഓവര്‍ക്കോട്ട്. യോദ്ധാക്കളുടെ പടച്ചട്ടയെ ഓര്‍മിപ്പിക്കുന്ന ഈ ഓവര്‍കോട്ട് ഷാളിന്റ അസൗകര്യങ്ങളില്‍നിന്ന് മുക്തി നല്‍കുമെങ്കിലും പെണ്ണിന്റ ശരീരത്തിന്റെ ഭാഗമായ, മനുഷ്യകുലത്തിനുതന്നെ പ്രഥമോര്‍ജം നല്‍കാന്‍ വളര്‍ന്നുവരുന്ന മുലകളെ അശ്ലീലമാക്കി ഭയപ്പെടുത്തി പൊതിഞ്ഞുവെക്കുന്ന നാലാമത്തെ കവറിങ്ങാണ്. പെണ്‍ ശരീരം പാപത്തിന്റ കനിയാണ്. പാപത്തിന്റ കനി ഭക്ഷിച്ച് അവന്‍ പാപിയാകാതിരിക്കേണ്ട ഉത്തരവാദിത്വം അവനല്ല അവള്‍ക്കാണ്. അതുകൊണ്ട് അവന്‍ പാപചിന്തകള്‍ക്കുണ്ടാവുന്ന മാറ്റത്തിനനു സരിച്ച് അവളുടെ വസ്ത്രധാരണം മാറ്റിക്കൊണ്ടേയിരിക്കുക. ഇതല്ലേ പെണ്‍കുട്ടികളുടെ യൂണിഫോം നിരന്തരം മാറ്റിക്കൊണ്ടിരിക്കുന്നതിന്റ പിന്നിലെ മനശ്ശാസ്ത്രം? .

women police
പ്രതീകാത്മക ചിത്രം | ജയേഷ് പി

സ്‌കൂള്‍ യൂണിഫോമുകളില്‍മാത്രം ഒതുങ്ങുന്നതല്ല ആണ്‍ പെണ്‍ വിവേചനം. യൂണിഫോം നിര്‍ബന്ധമായ മിക്ക തൊഴില്‍മേഖലയും ഇത്തരം പ്രശ്‌നം അഭിമുഖീകരിക്കുന്നുണ്ട്. സമരമുഖത്തും ക്രമസമാധാന വേളകളിലുമെല്ലാം സ്വതന്ത്രമായ ചലനങ്ങള്‍ വേണ്ടിവരുന്ന പൊലീസിലെ വനിതകളെ സാരിയില്‍നിന്ന് മോചിപ്പിക്കാന്‍ ഒരു പൊലീസുകാരിക്ക് സമരക്കാരാല്‍ വസ്ത്രാക്ഷേപം ചെയ്യപ്പെടേണ്ടിവന്നില്ലേ? പൊലീസുകാര്‍ക്ക് സുരക്ഷിതമായ വേഷമല്ല സാരി എന്ന് തിരിച്ചറിഞ്ഞ് 2002-ല്‍ കേരളത്തിലെ ഡി.ജി.പി. സര്‍ക്കുലര്‍ ഇറക്കിയത് സി.കെ. ജാ നുവിന്റ നേതൃത്വത്തില്‍ തിരുവന ന്തപുരത്ത് നടന്ന ആദിവാസി സമ രത്തിനിടെ സമരക്കാരെ നേരിട്ട് വ നിതാപൊലീസിന്റ സാരി അഴി ഞഞ്ഞുവീണപ്പോഴായിരുന്നു. ''പാര മ്പര്യ'ത്തിന്റെ ചിഹ്നമായ സാരി യെ കൈയൊഴിയാതിരിക്കാനുള്ള സ്വാതന്ത്ര്യം ഇപ്പോഴും പൊലീസു കാരിക്കുണ്ട്. വര്‍ക്കിങ് ഡ്രസ്സ് എന്ന പേരില്‍ അവള്‍ക്ക് കാക്കിസാരി അ നുവദിക്കുമ്പോള്‍ കാക്കിമുണ്ട് ഉടുത്ത് പാരമ്പര്യം കാക്കാനുള്ള ബാധ്യത ഒരു പൊലീസുകാരനുമില്ല.

തിക്കിലും തിരക്കിലും പണിയെ ടുക്കേണ്ടിവരുന്ന കണ്ടക്ടര്‍ ഡ്യൂട്ടി സമയത്ത് സ്ത്രീ' എന്ന സ്വത്വം പേറേ ണ്ടതുണ്ടോ? ചുരിദാറിന്റയോ സാരിയുടെയോ മേലെയുള്ള കാ ക്കികോട്ടിനുപകരം കാക്കിപാന്റ് സും ഷര്‍ട്ടും ധരിച്ച് ആത്മവിശ്വാസത്തോടെ പണിയെടുക്കുന്നതല്ലേ നല്ലത്?

farmer women
മാക്സിക്കു മുകളിൽ ഷർട്ട് ധരിച്ച പണിയെടുക്കുന്ന കർഷക സ്ത്രീകൾ ഫോട്ടോ: രതീഷ് പി.പി 

നാട്ടുമ്പുറത്തെ കര്‍ഷക തൊഴിലാളി മുതല്‍ വിവിധ മേഖലകളിലെ തൊഴിലാളി സ്ത്രീകള്‍ വരെ എല്ലാവരും യൂണിഫോമായിട്ടും അല്ലാതെയും ഷര്‍ട്ട് ഓവര്‍കോട്ടായി ധരിക്കാ റുണ്ട്. സാരിത്തുമ്പിന്റയും ഷാളിന്റയും അസൗകര്യങ്ങള്‍ക്കുമേലെ വേണോ സൗകര്യപ്രദമായ ഷര്‍ട്ട്. ശരീരത്തില്‍നിന്ന് പുറത്തേക്ക് നീണ്ടു കിടക്കുന്നതും കവിഞ്ഞു കി ടക്കുന്നതുമായ വസ്ത്രങ്ങള്‍ എപ്പോ ഴും ധരിക്കുന്നവരുടെ അധികശ്രദ്ധ ആവശ്യപ്പെടുന്ന ഒന്നാണ്. സ്ത്രീയു ടെ എല്ലാ വ്യവസ്ഥാപിത വസ്ത്രങ്ങ ളും ഈ പ്രത്യേകതകളോട് കൂടിയ വയാണ്. ഒരു തൊഴിലുടമയോ സ്ഥാപന മോ ഭരണകൂടമോ ഏകീകൃതവസ്ത്രം (യുണിഫോം) നിര്‍ബന്ധപൂര്‍വം ധ രിപ്പിക്കുമ്പോള്‍ സമൂഹത്തിന്റ പൊതുബോധത്തിന്റെ തൃപ്തിപ്പെടു ത്തലിനായിരിക്കരുത് പരിഗണന. ആ തൊഴിലുമായി ബന്ധപ്പെട്ട ചലനാത്മകതയ്ക്കും ആത്മവിശ്വാസത്തിനുമായിരിക്കണം പരിഗണന. വിദ്യാര്‍ഥികള്‍ക്കാവുമ്പോള്‍ ശാസ്ത്രീയ
മായി രൂപകല്പന ചെയ്തതും ലിംഗവിവേചനം വളര്‍ത്താത്തതും അവര്‍ക്ക് ബാധ്യതയാകാത്തതും ആയിരി ക്കണം.

എന്തിനാണ് വസ്ത്രം ? നഗ്‌നത മറ യ്ക്കാന്‍. വളരെ ലളിതമാണ് ചോദ്യവും ഉത്തരവും. എന്താണ് നഗ്‌നത്? അത്ര ലളിതമല്ല ഉത്തരം. നഗ്‌നതയ്ക്കും വസ്ത്രത്തിനും ജാതി, മത, വര്‍ഗ, ദേശ, ലിംഗവ്യത്യാസമുണ്ടെന്നും നഗ്‌നത - വസ്ത്ര ബോധം ആപേക്ഷികമാണെന്നും വസ്ത്രം ധരിക്കാന്‍ തുടങ്ങിയതുമുതലുള്ള ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാവും. മറ്റുള്ള വരുടെ മുന്‍പില്‍ മറച്ചു വെക്കേണ്ട ശരീരഭാഗമാണ് നഗ്‌നതയെങ്കില്‍ ഹിന്ദു സ്ത്രീയുടെയും പുരുഷന്റ യും അരയ്ക്കുമുകളിലുള്ള ഭാഗം പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം വരെ നഗ്‌നതയായിരുന്നില്ല. എന്നാല്‍ ക്രിസ്ത്യന്‍, മുസ്ലിം സ്ത്രീകള്‍ ക്ക് അരയ്ക്ക് മുകളിലുള്ള ഭാഗം നഗ്‌ന തന്നെയായിരുന്നു. നാണം അല്ലെങ്കില്‍ നഗ്‌നത എന്നത് മറക്കേണ്ട ഒന്നായി നമ്മുടെ പൂര്‍വികര്‍ക്ക് തോന്നിതുടങ്ങിയ കാലഘട്ടത്തില്‍ ശരീരത്തിന്റെ വളരെ കുറഞ്ഞ ഒരു ഭാഗം മാത്രമേ മറയ്ക്കപ്പെടേണ്ടതായി അവര്‍ക്ക് തോന്നിയുള്ളൂ. അതിനവര്‍ക്ക് ഇലകളും മൃഗത്തോലുമൊക്കെ മതിയായിരുന്നു. ആധുനിക സമൂഹത്തിന് വസ്ത്രം നഗ്‌നത മറയ്ക്കുവാന്‍ മാത്രമുള്ളതല്ല. ജാതിയുടെയും മതത്തിന്റയും പദവിയുടെയും ചിഹ്നം കൂടി യാണ്. മനുഷ്യ സമൂഹത്തിന്റെ വളര്‍ച്ചയ്‌ക്കൊപ്പം വസ്ത്രങ്ങളും പദവീ ചിഹ്നങ്ങളും മാറുന്നത് കാണാം. ഈ മാറ്റത്തിന്റെ വഴിയില്‍ ചിഹ്നങ്ങളെ നിലനിര്‍ത്താനുള്ള ബാധ്യത പുരുഷന്‍ കൈയൊഴിയുകയും സ്ത്രീകളില്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യപ്പെടുകയാണ്. അതോടൊപ്പം ഏറ്റവും സൗകര്യപ്രദമായ വേഷത്തെക്കുറിച്ചുള്ള അന്വേഷണങ്ങളും തിരഞ്ഞെടുക്കലുകളും അവന് സാധ്യമാവുകയും ചെയ്തു. വസ്ത്രം എന്ന പദത്തിന് ഇന്ന് നമ്മള്‍ ഉപയോഗിക്കുന്ന അര്‍ഥമല്ല മുന്‍പുണ്ടായിരുന്നത് എന്ന് പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം എന്ന കൃതിയില്‍ പി. ഭാസ്മരനുണ്ണി സൂചിപ്പിക്കുന്നു. പൂജാദികര്‍മങ്ങള്‍ ക്ക് നമ്പൂതിരിമാര്‍ ഉടുക്കുന്ന തുണി ക്കായിരുന്നു വസ്ത്രം എന്ന് പറഞ്ഞി രുന്നത്. സാധാരണയില്‍ കവിഞ്ഞ നീളവും വീതിയും ഉള്ള വസ്ത്രം അ ന്ന് ഒരു ചിഹ്നമായിരുന്നു. നമ്പൂതി രിമാര്‍ ഇല്ലത്തിരിക്കുമ്പോള്‍ ഒരു തോര്‍ത്ത് മുണ്ട് മാത്രമേ ഉടുത്തിരു ന്നുള്ളൂ. ഒരു ദേശത്ത് നിന്ന് മറ്റൊ രു ദേശത്തേക്ക് കടക്കേണ്ടിവ ന്നാല്‍ രണ്ടാം മുണ്ട് നിര്‍ബന്ധവു മായിരുന്നു. മറ്റ് ജാതി വിഭാഗങ്ങള്‍ക്ക് അകത്തായാലും പുറത്തായാ ലും ആണായാലും പെണ്ണായാലും ഒരു മുണ്ടു മാത്രം മതി നാണംമറ യ്ക്കാന്‍. ഈ മുണ്ട് ഉടുക്കലിനും ജാ തിഭേദവും പദവീഭേദവും ഉണ്ടായി രുന്നു. മുട്ടിനു മേല്‍ വരെ, മുട്ടുവ രെ, കണങ്കാലെത്തിച്ച്, നെരിയാ ണിവരെ. ചിലജാതി വിഭാഗങ്ങള്‍ ക്ക് രണ്ടാം മുണ്ട് ഉപയോഗിക്കാം. ത ന്നെക്കാള്‍ പദവികൂടിയവരുടെ മു ന്നില്‍ അരയില്‍ ചുറ്റിക്കെട്ടാനോ ചുരുട്ടിവെക്കാനോ ആയിരുന്നു അ ത്. ജാതിക്കും പുറത്തുള്ള പുലയ രും പറയരും മറ്റും അരയില്‍ ഒരു ച രടുകെട്ടി അതില്‍പുല്ല് കെട്ടിത്തൂ ക്കി നാണം മറച്ചിരുന്നു. അതില്‍ ത്തന്നെ കുറേക്കൂടി ഉയര്‍ന്നവര്‍ ഒ രുതുണ്ട് തുണി കോണകമാക്കി നാ ണം മറച്ചിരുന്നു. ജാതിക്കനുസരിച്ച് അലംഘനീയമായി പാലിക്കപ്പെടേണ്ട ഒരു കീഴ്‌നടപ്പായിരുന്നു ഇത്. മാറില്‍ ഒരു തുണ്ട് തുണിയിട്ടു നട ന്ന ചാന്നാര്‍ സ്ത്രീകളെ ബലമായി പി ടിച്ചു നിര്‍ത്തി ആ തുണി മാറ്റി മുല ഞെട്ടുകളില്‍ വെള്ളയെ മോട് പിടി പ്പിച്ചതും മുട്ടിനു താഴെ നില്‍ക്കുന്ന മുണ്ടുടുത്ത് നടന്നുപോയ ഈഴവ സ്ത്രീയെ പിടിച്ചുനിര്‍ത്തി നായന്മാര്‍ മുണ്ടഴിപ്പിച്ചു നടത്തിയതും ഈ സ ദാചാര ലംഘനത്തിന്റ പേരിലാ യിരുന്നല്ലോ. -- മുസ്ലിം സ്ത്രീകള്‍ക്ക് നല്ല കട്ടിയു
ള്ള കച്ച ചുറ്റിയുടുത്ത് കുപ്പായവുമി ടണമായിരുന്നു. ക്രിസ്ത്യന്‍ സ്ത്രീയാവ ട്ടെ മുണ്ട് ചുറ്റിയുടുത്ത് പിന്നില്‍ ഞൊറിയിടണം. റൗക്കയിട്ട് മാറു മറ യ്ക്കണം. നമ്പൂതിരി സ്ത്രീകള്‍ക്ക് വീടി നകത്ത് മാറു മറയ്‌ക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. എന്നാല്‍ പുറത്തേക്കിറങ്ങുമ്പോള്‍ കരയും കുറി യുമില്ലാത്ത നേര്‍മയായ മുണ്ട് കൊണ്ട് കഴുത്തു മുതല്‍ കാലടിവരെ പു തച്ച് (ചേലപുതപ്പ്) ഓലക്കുടകൊണ്ട് മുഖവും മറയ്ക്കണമായിരുന്നു. ന മ്പൂതിരി സ്ത്രീയല്ലാതെ ഹിന്ദുമതത്തി ലെ മറ്റൊരു ജാതിയിലുംപെട്ട സ്ത്രീ കള്‍ക്ക് അരയ്ക്കുമേല്‍ മറയ്ക്കാന്‍ എ ന്തെങ്കിലും ഉള്ളതായോ മുലകള്‍ മ റയ്ക്കാനുള്ളതാണെന്നോ തോന്നിയി രുന്നില്ല. ഇതായിരുന്നു പത്തൊമ്പ താം നൂറ്റാണ്ടിലെ കേരളീയവേഷം. എന്നിട്ടും കേരളത്തിന്റെ പാരമ്പ ര്യവേഷം എന്ന പദവി സാരിക്കു തന്ന്.

വസ്ത്രത്തിന്റെ മാന്യതയും അമാ ന്യതയും നിശ്ചയിക്കുന്നത് കാല വും ദേശവുമാണ്. കാണിപ്പയ്യൂര്‍ ശ ങ്കരന്‍ നമ്പൂതിരിപ്പാടിന്റ ''എ
ന്റ സ്മരണകള്‍' എന്ന കൃതി യില്‍ ഇങ്ങനെ രേഖപ്പെടുത്തിയിട്ടു ണ്ട്: ''അന്നൊക്കെ സ്ത്രീകള്‍ മാറുമറയ്ക്കുന്ന സമ്പ്രദായമേ ഉണ്ടായിരുന്നില്ല. എനിക്ക് ഓര്‍മ വെച്ചകാലത്ത് (1891 ഏപ്രില്‍ 20 നാണ് അദ്ദേഹത്തിന്റ ജനനം) റൗക്കയും ബ്ലൗ സും മറ്റും കേരളീയസ്ത്രീകള്‍ കണ്ടിട്ടേ ഉണ്ടായിരിക്കുകയില്ല.... അമ്പല ത്തിലേക്ക് തൊഴാന്‍ പോകു മ്പോള്‍ ഈറന്‍ തുണികൊണ്ട് മാറ് മറച്ചിരുന്നാലും നടയ്ക്കലെത്തു മ്പോള്‍ അത് എടുത്തുമാറ്റുക പതി വായിരുന്നു. മാറു മറയ്ക്കുന്ന സമ്പ്രദാ യം പ്രചരിച്ചു തുടങ്ങിയ ആദ്യ കാല ങ്ങളില്‍ സ്ത്രീകള്‍ ഇല്ലങ്ങളിലേക്ക് വ രുമ്പോള്‍ പടിക്കല്‍ എത്തിയാല്‍ മാറില്‍നിന്ന് തുണിയെടുത്ത് ചുരു ട്ടിപ്പിടിക്കുമായിരുന്നു. മാന്യന്മാരു ടെ സമീപത്ത് സ്ത്രീകള്‍ മാറുമറയ്ക്കു ന്നത് അഹങ്കാരമായിട്ടാണ് കണ് ക്കാക്കിയിരുന്നത്.'' - വി.ടി. ഭട്ടതിരിപ്പാട് കണ്ണീരും കി നാവും എന്ന കൃതിയില്‍ 1910- ല്‍ കുടല്ലൂര്‍ മുണ്ടമുകശാസ്താം കാവി ലെ ശാന്തിക്കാരനായി ചെന്ന അ നുഭവം വിവരിക്കുന്നിടത്ത് ബ്ലൗ സും ജാക്കറ്റും ധരിക്കുന്ന സ്ത്രീകളെ ധിക്കാരികളായി കണക്കാക്കിയിരുന്നതായി പറയുന്നുണ്ട്. പ്രസിദ്ധ ഗ ദ്യസാഹിത്യകാരനായ സി.വി.കു ഞഞ്ഞിരാമന്റ ഭാര്യ 1930കളില്‍ സൂ ര്യപടറൗക്കയുമിട്ട് 'തേവിടിശ്ശി'യെ പ്പോലെ പുറത്തിറങ്ങിയതിന് അവ രെ സി.വിയുടെ അമ്മ തല്ലിയതും ഉ മ്മാച്ചികളെപ്പോലെ എന്ന് വിളിച്ച് ആക്ഷേപിച്ചതും സി.കേശവന്‍ 'ജീ വിതസമരം' എന്ന കൃതിയില്‍ സൂചി പ്പിക്കുന്നുണ്ട്. 1930 കളിലെ അമാ ന്യമായ വസ്ത്രങ്ങള്‍ക്ക് കാലവും ദേ ശവുമാണ് മാന്യത നല്കുന്നത്. കാ ലവും ദേശവും ആവശ്യപ്പെടുന്ന വ സ്ത്രങ്ങളിലേക്ക് സ്ത്രീ എത്തണ്ടത് ചി രിത്രപരമായ ആവശ്യമാണ്.

കോണകവും രണ്ടാം മുണ്ടും ഉറു മാലും (മുസ്ലിം പുരുഷന്മാരെപ്പോ ലെ നായര്‍ പ്രമാണിമാര്‍ക്കും ചില വിശേഷാവസരങ്ങളില്‍ തലയ്ക്കുകെട്ടാന്‍ ഉറുമാല്‍ നിര്‍ബന്ധമായി രുന്നു) കുടുമയും പുരുഷനെ സം ബന്ധിച്ചും ജാതിയുടെയും ആഭിജാ ത്യത്തിന്റെയും ചിഹ്നങ്ങളായിരു ന്നു. ഒരാള്‍ ഏതു മതത്തില്‍പ്പെട്ട് താണെന്നും അതില്‍ത്തന്നെ ഏത് വിഭാഗമാണെന്നും സ്ഥാനിയോ ദ രിദ്രനോ എന്നും ഓരോ വ്യക്തിയു ടെയും ഉടുപ്പിലും കുറിവരയ്ക്കലിലും മുടിക്കെട്ടിലും ആഭരണമണിയലി ലും നിന്ന് ആര്‍ക്കും നിശ്ചയിക്കാന്‍

students
പ്രതീകാത്മക ചിത്രം| ANI


കഴിഞ്ഞിരുന്ന ഒരു ഭൂതകാലത്തില്‍ നിന്ന് ആധുനികസമൂഹത്തിലേക്കു ള്ള മാറ്റ പ്രക്രിയയില്‍ ഇത്തരം ചി ഹ്നങ്ങളൊക്കെ ഉപേക്ഷിച്ച് പുരു ഷന്‍ ഏകീകൃത വേഷവിധാനത്തി ലേക്കെത്തിയെങ്കിലും ഈ ചിഹ്ന ങ്ങളെ പ്രത്യേകിച്ച് പുരുഷാധിപത്യ മൂല്യചിഹ്നങ്ങളെ പേറി നടക്കാനു ള്ള ബാധ്യത പൂര്‍ണമായി ഉപേക്ഷി ക്കാന്‍ സ്ത്രീക്ക് ആയിട്ടില്ല. ഏതു സമയത്തും ലൈംഗികമാ യി കീഴടക്കപ്പെടാവുന്നതുകൊണ്ട് ഭയപ്പാടോടെ കാത്തു സൂക്ഷിക്കേ ണ്ടതാണ് തന്റ ശരീരമെന്നും ശ രീരമാണ് തന്റ മാനമെന്നുള്ള ബോധവും മറ്റുള്ളവരുടെ കാഴ്ചയ്ക്കു വേണ്ടി അണിയിച്ചൊരുക്കി പ്രദര്‍ ശിപ്പിക്കേണ്ടതാണ് തന്റെ ശരീര മെന്നുള്ള ബോധവും ഒരേ സമയം ആന്തരവത്കരിച്ചിരിക്കുന്ന സ്ത്രീ ഈ വൈരുധ്യങ്ങളുടെ സംഘര്‍ഷ വും അനുഭവിക്കുന്നുണ്ട്. സ്ത്രീയുടെ വസ്ത്രധാരണത്തിലുണ്ടാവുന്ന ഏത് മാറ്റവും സംശയദൃഷ്ടിയോടെ നിരീ ക്ഷിക്കപ്പെടുകയും പാരമ്പര്യത്തില്‍ നിന്നുള്ള വഴിതെറ്റലായി വ്യാഖ്യാനി ക്കപ്പെടുകയും ചെയ്തപ്പോള്‍ സ്ത്രീയു ടേതിനു സമാനമായി മുണ്ടു മാത്രം ധരിച്ചിരുന്ന പുരുഷന്‍ വസ്ത്രം ഏറ്റവും സൗകര്യപ്രദമായതിലേക്ക് എത്തുന്നത് പൊതുസമൂഹത്തിന് സ്വീകാര്യമാവുകയും ചെയ്തു. പത്തൊന്‍പതാം നൂറ്റാണ്ടിലെ സമുദായപരിഷ്‌കരണ പ്രസ്ഥാന ങ്ങളും നവോത്ഥാനശ്രമങ്ങളും പു രുഷ കേന്ദ്രീകൃതങ്ങളായിരുന്നു. പു രുഷമേധാവിത്വത്തെ ശക്തിപ്പെടു ത്തുന്ന തരത്തില്‍ സ്ത്രീയുടെ ലൈം ഗികതയുടെ മേലുള്ള നിയന്ത്രണ് ങ്ങളും ഏക ദാമ്പത്യ കുടുംബത്തിന്റ രൂപവത്കരണവും ഏകീകൃത വസ്ത്ര സങ്കല്പങ്ങളുമൊക്കെ വികാ റിയന്‍ സദാചാരമൂല്യങ്ങളെ ആഗി രണം ചെയ്തുകൊണ്ട് വളര്‍ന്നുവിക സിച്ചവയാണ്. സ്ത്രീക്ക് പങ്കാളിത്തം കുറഞ്ഞ പരിഷ്‌കരണ ശ്രമങ്ങള്‍ പുരുഷ നിശ്ചയങ്ങളുമായിരുന്നു. അതുകൊണ്ട് തന്നെ പുരുഷന്റ കാഴ്ചയും കാഴ്ചപ്പാടുമാണ് സ്ത്രീയുടെ വസ്ത്ര സങ്കല്പങ്ങള്‍ക്ക് രൂപം കൊടു ത്തത് എന്ന് കരുതാം. ഈ കാഴ്ചയെ യും കാഴ്ചപ്പാടിനെയും മറികടക്കാനു ള്ള ശ്രമങ്ങളുടെ പാഠശാലകൂടിയാ വണം വിദ്യാലയങ്ങള്‍.

അവലംബം 1. പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം-കെ. ഭാസ്‌കരനുണ്ണി 2. എന്റ സ്മരണകള്‍ - കാണിപ്പ
യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട് 3. ജീവിതസമരം - സി. കേശവന്‍ 4. കണ്ണീരും കിനാവും-വി.ടി.ഭട്ടതിരി
പ്പാട് 5. കേരളത്തിന്റെ സാംസ്‌കാരിക ച രിത്രം - പി.കെ.ബാലകൃഷ്ണന്‍

content highlights Pant is a unisex dress, Gender neutral uniform