ന്ത്യയുടെ രാഷട്രപിതാവ് മഹാത്മാഗാന്ധിയുടെ ഒപ്പം നടക്കാനും അദ്ദേഹത്തിന്റെ അഹിംസാപാത പിന്തുടരാനും ആ്ഗ്രഹിച്ചവര്‍ ഏറെയാണ്. എന്നാല്‍, ഗാന്ധിയുടെ മനസ്സിന്റെ ഇഷ്ടം പറ്റിയവര്‍ വളരെ ചുരുക്കമാണ്. അങ്ങിനെയുള്ളവരെ അദ്ദേഹം തന്റെ ഹൃദയത്തോടു ചേര്‍ത്തുനിറുത്താന്‍ ശ്രമിച്ചിരുന്നു. അതില്‍ ഗാന്ധിയുടെ വിമര്‍ശകരും ഉള്‍പ്പെടുന്നു. 

1. ഗാന്ധിയും കസ്തൂര്‍ബയും

അഭിഭാഷകനായ മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയില്‍ നിന്നു ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ അഹിംസാ സമരമാര്‍ഗത്തിന്റെ മുഖമായ മഹാത്മായിലേക്കുള്ള രൂപമാറ്റത്തെക്കുറിച്ചു പറയുമ്പോള്‍ ഒരുപാട് പറയാനുണ്ടാകും. ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ ജീവിതയാത്രയില്‍ ഒഴിച്ചു കൂടാനാവാത്ത പങ്കാളിയാണ് അദ്ദേഹത്തിന്റെ ഭാര്യ കസ്തൂര്‍ബാ ഗാന്ധി. ഗാന്ധിജിയുടെ പ്രവര്‍ത്തനങ്ങള്‍ ജനശ്രദ്ധനേടിയപ്പോള്‍ കസ്തൂര്‍ബ അദ്ദേഹത്തിന്റെ നെടുംതൂണായി അവര്‍ പിന്തുണയേകി. 
കസതൂര്‍ബായുടെയും മോഹന്‍ദാസിന്റെയും കുടുംബങ്ങള്‍ അടുത്ത പരിചയക്കാരായിരുന്നു. ഏഴാം വയസ്സില്‍ കസ്തൂര്‍ബയുടെയും മോഹന്‍ദാസിന്റെയും വിവാഹം ഉറപ്പിക്കുകയും 13ാം വയസ്സില്‍ വിവാഹം കഴിപ്പിക്കുകയും ചെയ്തു. ഗാന്ധിയുമായി എതിര്‍അഭിപ്രായങ്ങളുള്ള കാര്യങ്ങളോട് അവര്‍ എന്നു വിയോജിച്ചുതന്നെ നിന്നു. 
ലളിതമായ ജീവിതശൈലിയുടെ ഉടമയായിരുന്നു കസ്തൂര്‍ബ. ഗാന്ധിയുടെ ഓരോ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പവും വര്‍ഷങ്ങളോടും കൂട്ടായി നിന്നു. ഇന്ത്യക്കാരുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ തുല്യതയ്ക്കുവേണ്ടിയുള്ള ഗാന്ധിയുടെ അതീവആഗ്രഹത്തിനു എല്ലാ പിന്തുണയും നല്‍കി അവര്‍ കൂടെ നിന്നു, ഇന്ത്യയിലും മുമ്പ് ദക്ഷിണാഫ്രിക്കയില്‍ ആയിരുന്നപ്പോഴും. 
സ്വാതന്ത്രസമരത്തിനു അവര്‍ നല്‍കിയ പ്രതിബദ്ധത ഗാന്ധിക്കു നല്‍കിയ പിന്തുണയുടെഭാഗം മാത്രം ആയിരുന്നില്ല, മറിച്ചു അവര്‍ അത് അതിയായി ആഗ്രഹിച്ചിരുന്നു. 
ഒരൂ ഭാര്യ എന്ന നിലയില്‍ കസ്തൂര്‍ബയുടെ സമര്‍പ്പണം വിവരണാതീതമാണ്. രാജ്യത്തിനും സ്വാതന്ത്രസമരത്തിനും വേണ്ടി അവര്‍ തന്റെ ഭവനം തുറന്നു കൊടുത്തു. തന്റെ ഭര്‍ത്താവിന്റെ എല്ലാ ശ്രമങ്ങള്‍ക്കും പിന്തുണ നല്‍കി. 
1944 ഫെബ്രുവരി 22ന് അഗാ ഖാന്‍ പാലസ് ഡിറ്റെന്‍ഷന്‍ ക്യാമ്പില്‍ ഗാന്ധിയുടെ മടിയില്‍ കിടന്നു അവര്‍ അന്ത്യശ്വാസം വലിച്ചു. 

'കസ്തൂര്‍ബാ ഗാന്ധി'പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

2. മാഹാദേവ് ദേശായിയും ഗാന്ധിയും

1947 ഓഗസ്റ്റു 15ന് ഇന്ത്യ സ്വാതന്ത്ര്യം നേടി. എന്നാല്‍, അഞ്ചു വര്‍ഷം മുമ്പ് ഇതേദിവസം ഒരു ദേശസ്‌നേഹി ജയിലില്‍ മരണമടഞ്ഞു. ഇന്ത്യന്‍ ചരിത്രത്തില്‍ ഗാന്ധിയുടെ സെക്രട്ടറിയെന്നറിയപ്പെടുന്ന മഹാദേവ് ദേശായി ആയിരുന്നു അത്. മഹാത്മായ്ക്കു അദ്ദേഹം നല്‍കിയ സംഭാവനകള്‍ക്കു ആ വിശേഷണം നീതീകരിക്കപ്പെടുന്നു.
1917 ഓഗസ്റ്റിലാണ് ദേശായി ഗാന്ധിക്കൊപ്പം ചേരുന്നത്. ഗാന്ധിജിയുടെ ഗുജറാത്തിലെ ആശ്രമത്തില്‍ അംഗമായിരുന്നു അദ്ദേഹം. ആശ്രമത്തില്‍ ചേരുന്നതിനു തൊട്ടു മുമ്പ് ഗാന്ധി ദേശായിയോടു പറഞ്ഞു, കഴിഞ്ഞ രണ്ടു വര്‍ഷമായി ഞാന്‍ തേടുന്ന ചെറുപ്പക്കാരാനാണ് നിങ്ങള്‍. 25 വര്‍ഷത്തോളം ദേശായി ഗാന്ധിയുടെ അടുത്ത സഹൃദയനായി വര്‍ത്തിച്ചു. 

ക്വിറ്റ് ഇന്ത്യ സമരത്തിനുശേഷം 1942 ഓഗസ്റ്റ് ഒമ്പതിന് ഇരുവരും ബോംബെയില്‍ അറസ്റ്റു ചെയ്യപ്പെട്ടു. അഗാ ഖാന്റെ വീട്ടിലാണ് അവര്‍ തടവിലാക്കപ്പെട്ടത്. ആറു ദിവസങ്ങള്‍ക്കുശേഷം 50ാം വയസ്സില്‍ ദേശായി ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചു.

3. നെഹ്‌റുവും ഗാന്ധിയും

ഗാന്ധിയുടെ ഏറ്റവും 'വലിയ വിമര്‍ശകന്‍' എന്നാണ് നെഹ്‌റു അറിയപ്പെടുന്നത്. നെഹ്‌റുവിന്റെ അച്ഛന്‍ മോത്തിലാല്‍ നെഹ്‌റുവിന്റെ അടുത്ത സുഹൃത്തായിരുന്നു മഹാത്മാഗാന്ധി. അതിനാല്‍ നെഹ്‌റുവിനു ഗാന്ധിയിലേക്കുള്ള ദൂരം എളുപ്പമായിരുന്നു. 1916ല്‍ ലഖ്‌നൗവില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ യോഗത്തിലാണ് നെഹ്‌റു ആദ്യമായി ഗാന്ധിയെ കാണുന്നത്. ഗാന്ധിയെ ബാപ്പുവെന്ന് ആദ്യമായി വിളിച്ചത് നെഹ്‌റുവാണ്. രാജ്യത്തെ മുഴുവന്‍ നയിക്കുന്നതിനുള്ള നേതാവിനെ നെഹ്‌റു ഗാന്ധിയില്‍ കണ്ടു. പിന്നീടങ്ങോട്ട് ഇരുവരും ചേര്‍ന്നാണ് ഇന്ത്യന്‍ സ്വാതന്ത്രസമരത്തിന്റെ ചുക്കാന്‍ പിടിച്ചത്. 
ഇന്ത്യയെ വിഭജിക്കണമെന്നുള്ള നെഹ്‌റുവിന്റെ നിലപാടിനോട് ഗാന്ധിക്കെതിരായിരുന്നു. ഹിന്ദുക്കളും മുസ്‌ലിങ്ങളും തമ്മിലുള്ള ആഭ്യന്തരയുദ്ധം ഇല്ലാതാക്കുന്നതിനു വിഭജനം ആവശ്യമാണെന്നായിരുന്നു നെഹ്‌റുവിനുണ്ടായിരുന്നത്. എന്നാല്‍, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നുമുള്ള സമ്മര്‍ദം മൂലം ഗാന്ധി ഇതിനു അനുമതി നല്‍കി. 
കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപവത്കരിച്ചത് ഇരുനേതാക്കള്‍ക്കുമിടയില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടാക്കി. സുഭാഷ് ചന്ദ്രബോസിനെപ്പോലുള്ള ആളുകളുടെ കാഴ്ചപ്പാടുകള്‍ പിന്തുടരാനാണ് നെഹ്‌റു ഇഷ്ടപ്പെട്ടത്. എന്നാല്‍, അവരുടെ തീവ്രസ്വഭാവമുള്ള രീതികള്‍ ഗാന്ധിക്കു അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല. ക്വിറ്റ് ഇന്ത്യ സമരത്തെച്ചൊല്ലിയും ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. 

4. സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍

സ്വാതന്ത്രസമരത്തില്‍ പങ്കെടുക്കുന്നതിനു തീരെ തത്പരനായിരുന്നില്ല സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ എന്ന ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍. എന്നാല്‍, ആദ്യമായി ഗാന്ധിജിയെ കണ്ടുമുട്ടിയതിനുശേഷം അദ്ദേഹത്തിന്റെ ജീവിതമേ മാറി. ഈ കൂടിക്കാഴ്ചയ്ക്കു ശേഷം ഇന്ത്യന്‍ സ്വാതന്ത്രസമരത്തില്‍ അദ്ദേഹം പങ്കാളിയായി. 1917 ഒക്ടോബറില്‍ ഗോധ്രയില്‍ വെച്ചു നടന്ന ഗുജറാത്ത് പൊളിറ്റിക്കല്‍ കോണ്‍ഫറന്‍സില്‍ വെച്ചാണ് അദ്ദേഹം ആദ്യമായി ഗാന്ധിയെ കണ്ടുമുട്ടിയത്. ഗാന്ധിയുടെ പ്രോത്സാഹനത്തില്‍ അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഗുജറാത്തു വിഭാഗമായ ഗുജറാത്തു സഭയുടെ സെക്രട്ടറിയായി. ഗാന്ധിയുടെ നിസ്സഹരണപ്രസ്ഥാനത്തിന് പട്ടേല്‍ പൂര്‍ണപിന്തുണ നല്‍കി. ചൗരി ചൗര സംഭവത്തിലും ഗാന്ധിക്കൊപ്പം തോളോടു തോള്‍ ചേര്‍ന്നു നിന്നു. 
ഗാന്ധി നേതൃത്വം നല്‍കിയ ദണ്ഡി മാര്‍ച്ചിനിടെ അറസ്റ്റു ചെയ്യപ്പെട്ടു. പട്ടേല്‍ ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രിയാകുമെന്ന് കരുതിയിരുന്നെങ്കിലും ഗാന്ധിയുടെ നിര്‍ദേശപ്രകാരം അദ്ദേഹത്തെ ഉപപ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുകയായിരുന്നു. 

5. ജെ.ബി. കൃപലാനി

ആചാര്യ കൃപലാനി എന്നറിയപ്പെടുന്ന ജീവത്രാം ഭഗവന്‍ദാസ് കൃപലാനി 1919ലാണ് ഗാന്ധിയെ കണ്ടുമുട്ടിയത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ഗാന്ധിജിക്കൊപ്പം അഹിംസാ സമരമാര്‍ഗത്തില്‍ പങ്കാളിയായി. ഗാന്ധിമാര്‍ഗം പിന്തുടര്‍ന്ന് ഇന്ത്യയിലുടനീളം സഞ്ചരിച്ച അദ്ദേഹം ആ യാത്രക്കിടയില്‍ 19 തവണ ജയിലില്‍ അടയ്ക്കപ്പെട്ടു. തന്റെ ആത്മകഥയില്‍ കൃപലാനിയെ ഗാന്ധി വിശേഷിപ്പിച്ചത് 'എന്റെ കാവല്‍ക്കാരുടെ മേധാവി' എന്നാണ്. ഗുജറാത്തിലുള്ള ഗാന്ധിയുടെ ആശ്രമത്തില്‍ അദ്ദേഹം ഏറെക്കാലം ജോലി ചെയ്തിരുന്നു. 

ഗാന്ധിമാര്‍ഗ്ഗം പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

6. ഹെന്‍ട്രി പൊള്ളോക്ക്

ദക്ഷിണാഫ്രിക്കയിലായിരുന്ന കാലത്ത് മഹാത്മാഗാന്ധിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു ബ്രിട്ടീഷുകാരായ ഹെന്‍ട്രി പൊള്ളോക്കും ഭാര്യ മിലി പൊള്ളോക്കും. ഗാന്ധിയുടെ ഏറ്റവും അടുത്ത രാഷ്ട്രീയ സഹായിയും അനുഭാവിയുമായിരുന്നു അദ്ദേഹം. 1916ല്‍ ഇംഗ്ലണ്ടിലേക്കു മടങ്ങിയിട്ടും ഇന്ത്യയുടെ ഭാവിയെക്കുറിച്ചു അദ്ദേഹം താത്പര്യത്തോടെ ഇടപെട്ടിരുന്നു. കൂടാതെ 1948ല്‍ മരിക്കുന്നതുവരെ ഗാന്ധിയുമായുണ്ടായിരുന്ന ബന്ധം അദ്ദേഹം നിലനിര്‍ത്തുകയും ചെയ്തു.
1903ല്‍ ദക്ഷിണാഫ്രിക്കയിലെത്തിയ പൊള്ളോക്ക് അതിനോടകം തന്നെ ജനശ്രദ്ധനേടിയ ഗാന്ധിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായിരുന്നു. ഗാന്ധിയെ ഒരുകാണണമെന്ന് അതിയായി ആഗ്രഹിച്ച അദ്ദേഹത്തിന് ഒരു വെജിറ്റേറിയന്‍ ഹോട്ടലിന്റെ നടത്തിപ്പുകാരനായ ഓസ്ട്രിയന്‍ സ്വദേശിയാണ് അതിനു അവസരമൊരുക്കിയത്. ഓസ്ട്രിയന്‍ സ്വദേശിയുടെ വീട്ടില്‍ വെച്ചാണ് പൊള്ളോക്ക് ആദ്യമായി ഗാന്ധിയെ കാണുന്നത്. ഗാന്ധിയുടെ വിദ്യാഭ്യാസം, തൊഴില്‍ മേഖല, സത്യനിഷ്ഠമായ പെരുമാറ്റവും എന്നിവ പൊള്ളോക്കിനെ വല്ലാതെ ആകര്‍ഷിച്ചു. ലളിതമായ ജീവിതം നയിച്ചിരുന്നു പൊള്ളോക്കും ഗാന്ധിയും വൈകാതെ സുഹൃത്തുക്കളാകുകയായിരുന്നു. 

7. സി. രാജഗോപാലാചാരി

ചക്രവര്‍ത്തി രാജഗോപാലാചാരി എന്ന രാജാജി ഒട്ടേറെ ശ്രേഷ്ഠകൃതികളുടെ കര്‍ത്താവും ശ്രദ്ധാലുവായ വായനക്കാരനുമാണ്. ഇന്ത്യയുടെ അവസാന ഗവര്‍ണര്‍ ജനറല്‍ കൂടിയായിരുന്നു അദ്ദേഹം. 

ഗാന്ധിജിയുമായി 30 വര്‍ഷക്കാലത്തെ അടുപ്പം രാജാജിക്കുണ്ടായിരുന്നു. ഗാന്ധിയുടെ 'വിശ്വസ്തനായ വിമര്‍ശകന്‍' എന്ന വിശേഷണവും അദ്ദേഹത്തിനു സ്വന്തം. കത്തുകളിലൂടെയായിരുന്നു ഇരുവരുടെയും ആശയവിനിമയം ഏറെയും.
 ദക്ഷിണേന്ത്യയായിരുന്നു രാജാജിയുടെ പ്രവര്‍ത്തനമേഖല. 1919 മുതല്‍ 1948-ല്‍ ഗാന്ധിയുടെ മരണം വരെ ഇരുവരും കത്തുകളിലൂടെ ബന്ധപ്പെട്ടു കൊണ്ടിരുന്നു.  

8. ഖാന്‍ അബ്ദുള്‍ ഖാഫര്‍ ഖാന്‍

ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരേ മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ പോരാടുമ്പോള്‍ രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍, ഇപ്പോഴത്തെ അഫ്ഗാനിസ്താന്റെ ഭാഗമായ വടക്ക്-പടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യ മറ്റൊരു മഹാത്മായുടെ-ഖാന്‍ അബ്ദുള്‍ ഖാഫര്‍ ഖാന്‍ ഉയിര്‍പ്പിനു സാക്ഷ്യം വഹിക്കുകയായിരുന്നു.  
1919-ലാണ് അതിര്‍ത്തി ഗാന്ധി എന്നറിയപ്പെട്ടിരുന്ന ഗാഫര്‍ ഖാന്‍ മഹാത്മാഗാന്ധിയെ കണ്ടുമുട്ടിയത്. അടുത്ത ഒരു പതിറ്റാണ്ടോളം അദ്ദേഹം ഗാന്ധിയുമായി അടുത്ത ബന്ധം സൂക്ഷിച്ചു. 
     
ഗാന്ധിയുടെ അഹിംസാ മന്ത്രത്തില്‍ ആകൃഷ്ടനായ ഗാഫര്‍ ഖാന്‍ തന്റെ പ്രവിശ്യയില്‍ ലോകത്തിലെ ആദ്യത്തെ അക്രമവിമുക്ത സേനയെ നിരത്തി അതിശയിപ്പിച്ചു. തോക്കുകള്‍ താഴെവെച്ച് അഹിംസാമാര്‍ഗത്തിലൂടെ ബ്രിട്ടീഷുകാര്‍ക്കെതിരേ പോരാടാന്‍ തന്റെ രാജ്യത്തെ 10,0000 പൗരന്മാരോട് അദ്ദേഹം ആഹ്വാനം ചെയ്തു. തന്റെ പ്രവിശ്യയില്‍ അദ്ദേഹം സ്‌കൂളുകള്‍ തുറന്നു. സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവന്നു. കൂടാതെ ഒരു ദിവസത്തിന്റെ കുറഞ്ഞത് രണ്ടു മണിക്കൂറെങ്കിലും സാമൂഹിക സേവനം നടത്താന്‍ തന്റെ അണികളോട് അദ്ദേഹം ആഹ്വാനം ചെയ്തു.      

9. മനുഗാന്ധി

ഇന്ത്യന്‍ ചരിത്രത്തിന്റെ ഏറ്റവും അധികം അംഗീകരിക്കപ്പെട്ട അനേകം മുഖങ്ങളില്‍ ഒന്നാണ് മനുഗാന്ധിയുടേത്. മഹാത്മാഗാന്ധിയുടെ സന്തതസഹചാരിയായി പ്രവര്‍ത്തിച്ച മനുബെന്‍ അവസാനനാളുകളില്‍ ഗാന്ധിയുടെ ഊന്നുവടിയായിരുന്നുവെന്നു പറയാം. അനന്തിരവള്‍ കൂടിയായ അവര്‍ 1946-ല്‍ തന്റെ പതിനേഴാമത്തെ വയസ്സില്‍ ഗാന്ധിക്കൊപ്പം ചേര്‍ന്നു. 1948-ല്‍ അദ്ദേഹം കൊല്ലപ്പെടുന്നതുവരെ അവര്‍ അദ്ദേഹത്തിന്റെ സന്തതസഹചാരിയായിരുന്നു. ക്വിറ്റ് ഇന്ത്യ സമരത്തെ തുടര്‍ന്ന് ഗാന്ധിയുടെ ഭാര്യ കസതൂര്‍ബയും വീട്ടുതടങ്കലിലായതിനുശേഷം അവരെ ശുശ്രൂഷിക്കുന്നനുവേണ്ടിയാണ് മനുബെന്‍ ഗാന്ധി പുണെയിലുള്ള അഗാ ഖാന്‍ കൊട്ടാരത്തില്‍ എത്തുന്നത്. ഗാന്ധി തനിക്ക് അമ്മയെപോലെയാണെന്ന് അവര്‍ തന്റെ ഡയറിയില്‍ കുറിച്ചു. 

 1948 ജനുവരി 30-ന് ഡല്‍ഹിയിലെ ബിര്‍ള ഹൗസില്‍ ഗോഡ്‌സെ ഉതിര്‍ത്ത വെടിയേറ്റു വീഴുമ്പോള്‍ ഗാന്ധിയുടെ ഒപ്പമുണ്ടായിരുന്ന രണ്ടുപേരില്‍ ഒരാള്‍ മനുബെന്‍ ആയിരുന്നു. മറ്റൊരാള്‍ ഗാന്ധിയുടെ അനന്തരവന്‍ കനുഗാന്ധിയുടെ ഭാര്യ അബാബെന്‍ ഗാന്ധിയായിരുന്നു. 

10. അബാഗാന്ധി

മരണനേരത്ത് ഗാന്ധിജിയ്ക്ക് ഒപ്പമുണ്ടായിരുന്നയാള്‍. തന്റെ സേവാഗ്രാമത്തില്‍ താമസിക്കുന്നതിനു എത്തിയ അബരാണി ചാറ്റര്‍ജി എന്ന അബാഗാന്ധിയെ ബന്ധുവിന്റെ കൊച്ചുമകനായ കനുഗാന്ധിയെക്കൊണ്ടു ഗാന്ധിയുടെ നേതൃത്വത്തില്‍ വിവാഹം കഴിപ്പിക്കുകയായിരുന്നു. ഫോട്ടോഗ്രഫറായ കനുഗാന്ധി ഗാന്ധിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒട്ടേറെ നിമിഷങ്ങള്‍ തന്റെ കാമറയില്‍ പകര്‍ത്തിയിട്ടുണ്ട്.  
 

മഹാത്മാഗാന്ധി രചിച്ച 'വിദ്യാഭ്യാസം' എന്ന പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

Content Highlight: the peoples with Gandhi |Gandhi @ 150