ഗാന്ധിജിയുടെ 150-ാം ജന്മ വാര്‍ഷിക ദിനത്തില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ചിത്ര- പത്ര പ്രദര്‍ശനം നടത്തുന്നു. മാതൃഭൂമിയും ദക്ഷിണ റെയില്‍വേ പാലക്കാട് ഡിവിഷനുമായി ചേര്‍ന്നാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
റെയില്‍വേ ഒന്നാം പ്ലാറ്റ്ഫോമില്‍ ഇന്‍ഫര്‍മേഷന്‍ സെന്റെറിന് പുറകില്‍ ആയാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. ഗാന്ധിജിയുമായി ബന്ധപ്പെട്ട അപൂര്‍വ ചിത്രങ്ങളും പത്രക്കുറിപ്പുകളും പ്രദര്‍ശനത്തില്‍ ഉണ്ടാവും. ചൊവ്വാഴ്ച രാവിലെ 8 ന് ജില്ലാ കളക്ടര്‍ യു.വി.ജോസ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.