പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള ഗാഡ്കില്‍ കമ്മറ്റിയിലെ അംഗം, ജൈവ വൈവിധ്യബോര്‍ഡ് മുന്‍ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ പരിസ്ഥിതി വിഷയങ്ങളില്‍ നിരവധി ഇടപെടലുകള്‍ നടത്തിയ വ്യക്തിയാണ് ഡോ.വിഎസ് വിജയന്‍. തെറ്റിദ്ധരിപ്പിക്കപ്പെട്ട ഗാഡ്ഗിൽ നിർദേശങ്ങളെ കുറിച്ചും ഗാഡ്ഗിൽ വിരുദ്ധ പ്രചാരണങ്ങളെ കുറിച്ചും തുറന്നു സംസാരിക്കുകയാണ് അദ്ദേഹം. പ്രളയാനന്തര കേരളത്തിൽ മലയാളിയുടെ മനോഭാവത്തിലുണ്ടാവേണ്ട മാറ്റങ്ങളെ കുറിച്ചും സർക്കാരിന്റെ നയമാറ്റങ്ങളെ കുറിച്ചുമുള്ള നിർദേശങ്ങളും അദ്ദേഹം പങ്കുവെക്കുന്നു.
- തെറ്റിദ്ധരിപ്പിക്കപ്പെട്ട പ്രധാന ഗാഡ്കില്‍ നിര്‍ദേശങ്ങള്‍ എന്തെല്ലാമായിരുന്നു
രണ്ട് പശുവുള്ള വീടുകളില്‍ ബയോഗ്യാസ് നല്‍കണമെന്ന് പറഞ്ഞിരുന്നു. ഇനി പശ്ചിമ ഘട്ടത്തില്‍ രണ്ട് പശുവില്‍ കൂടുതല്‍ പാടില്ലെന്ന് ഗാഡ്കില്‍ വിരോധികള്‍ പ്രചരിപ്പിച്ചു. ആളുകള്‍ പേടിച്ചു. മലഞ്ചെരിവുകളില്‍ 20സെന്റി ഗ്രേഡില്‍ കൂടുതലാണെങ്കില്‍ കപ്പ പോലുള്ള വാര്‍ഷിക വിളകള്‍ പാടില്ലെന്ന് പറഞ്ഞിരുന്നു. ഗാഡ്കില്‍ നടപ്പാക്കിയാല്‍ കപ്പ പോലും നടാന്‍ പാടില്ലെന്ന് വിരോധികള്‍ പറഞ്ഞു പരത്തി. യൂക്കാലിപ്റ്റസ് പോലുള്ള തോട്ടങ്ങള്‍ പാടില്ലെന്നാണ് പറഞ്ഞത്. എന്നാല്‍ തോട്ടമേ പാടില്ല എന്ന തരത്തില്‍ തേയിലത്തോട്ടവും കാപ്പിത്തോട്ടവും പാടില്ലെന്ന് പ്രചരിപ്പിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പച്ചതിന് ശിക്ഷ അര്‍ഹിക്കുന്നത് നേതാക്കളാണ്. കാരണം റിപ്പോര്‍ട്ട് വായിക്കാത്തവരാണ് സാധാരണ ജനങ്ങളില്‍ ഭൂരിഭാഗവും.
പാറമടകളുടെ കാര്യത്തില്‍ പശ്ചിമഘട്ടത്തില്‍ മൊത്തം പാറമട വേണ്ടൈന്നല്ല പറഞ്ഞത്. പകരം ഉരുള്‍പൊട്ടാന്‍ സാധ്യതയുള്ള സ്ഥലങ്ങളുണ്ട്. ബയോളജിക്കല്‍ ഫീച്ചേഴ്‌സും ഉരുള്‍പപൊട്ടാനുള്ള സാധ്യതയും സ്ലോപ്പും എല്ലാം കണക്കാക്കി സോണ്‍ 1,2,3 എന്നിങ്ങനെ മൂന്നായി തരം തിരിച്ചിട്ടുണ്ട്്. സോണ്‍ വണ്ണില്‍ കൂടുതല്‍ ഉരുള്‍ പൊട്ടാനുള്ള സാധ്യതയുണ്ട്.ജൈവവൈവിധ്യ സമ്പത്തുള്ള മേഖലയാണ് സോണ്‍ വണ്‍. വളരെ യേറെ പ്രാധാന്യമുള്ള സ്ഥലമാണത്. അവിടെ പാറമട പാടില്ലെന്ന് പറഞ്ഞിരുന്നു.സോണ്‍ രണ്ട്് മോഡറേറ്റ്‌ലി സിഗ്നിഫിക്കന്റ് ആണ്. സോണ്‍ ത്രീ ലീസ്റ്റ് സിഗനിഫിക്കന്റും ആണ്. ഇതെല്ലാം സയന്റിഫിക്കായി ചെയ്തതാണ്.
- കേരളത്തില്‍ വിവിധയിടങ്ങളിലായി നിരവധി ഫ്‌ളാറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. ഫ്‌ളാറ്റ് നിര്‍മ്മാണത്തിനായി വിഭവങ്ങള്‍ കൊണ്ടുവരുന്നത് പശ്ചിമഘട്ടത്തില്‍ നിന്നാണ്. നിയന്ത്രണങ്ങള്‍ സാധ്യമാണോ.
പ്രായോഗികമാണോ സാധ്യമാണോ എന്ന് ചോദിച്ചാല്‍ പറയാന്‍ ബുദ്ധിമുട്ടാണ്. ഇത്രയും ജനങ്ങള്‍ കഷ്ടപ്പെടുന്നു എന്നത് യാഥാര്‍ഥ്യമാണ്. നമുക്കിപ്പോള്‍ 11 ലക്ഷം വീടുകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ട്. നമ്മുടെ നാട്ടില്‍ രണ്ട് ലക്ഷം പേര്‍ക്ക് വീടില്ല. ഇത് യാഥാര്‍ഥ്യമാണ്. മാര്‍ക്കറ്റില്‍ വില കൂട്ടാന്‍ ഫ്‌ളാറ്റുകള്‍ കെട്ടിപ്പൊക്കുന്ന സംസ്‌കാരമാണ് ഇപ്പോള്‍ കേരളത്തില്‍ തുടരുന്നത്. രണ്ട് വര്‍ഷം വീടുകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ടെങ്കില്‍ അത് വാടകയ്ക്ക് കൊടുക്കാനുള്ള അവകാശം സര്‍ക്കാരിനുണ്ടാവണം. ആളുകള്‍ താമസിക്കാന്‍ വരുമ്പോള്‍ തിരിച്ചു കൊടുത്തോട്ടേ. ജനങ്ങളുടെ പ്രൊപ്പര്‍ട്ടി എടുത്താണ് ഇത് ചെയ്തിരിക്കുന്നത്. അവരാണ് വീടില്ലാതെ അലയുന്നത്. അപ്പോള്‍ അവര്‍ക്ക് കൊടുത്താല്‍ എന്ത് തെറ്റാണുള്ളത്. എല്ലാറ്റിനും ഒരു സോഷ്യല്‍ ജസ്റ്റിഫിക്കേഷന്‍ ഉണ്ടാവണ്ടെ.
- അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ മതിലുകളില്ല. അവിടെ ഭൂമിയില്‍ എന്ത് ചെയ്യണമെങ്കിലും സര്‍ക്കാര്‍ അനുവാദം വേണം. നാട്ടിലെ മതിലുകളും ഇന്റര്‍ലോക്കുകളും ഭൂമിയില്‍ എന്ത് രീതിയിലുള്ള ഭവിഷ്യത്തുകളാണ് ഉണ്ടാക്കുന്നത്.
അമേരിക്ക മാത്രമല്ല ജര്‍മ്മനിയിലും മറ്റ് പല വികസിത രാജ്യങ്ങളിലും മതിലുകളില്ല. മതിലുകള്‍ ഉണ്ടാക്കരുത്. ഉണ്ടാക്കുന്നുണ്ടെങ്കില്‍ ബയോ ഫെന്‍സിങ് ആവണം. കഴിഞ്ഞ പ്രളയാനന്തരം മുഖ്യമന്ത്രിക്ക് സലിം അലി ഫൗണ്ടേഷന്‍ എഴുതി കൊടുത്ത നിര്‍ദേശങ്ങളില്‍ പ്രധാനമായിരുന്നു ഇത്. ഈ പ്രാവശ്യം രണ്ടാമതും എഴുതും. പുസ്തകം ഇറങ്ങുന്നുണ്ട്. അതിലും എഴുതും. ഇത് ക്രിമിനല്‍ വേസ്റ്റ് ഓഫ് നാച്ചറല്‍ റിസോഴ്‌സസ് ആണ്. മതില്‍ ഇല്ലായിരുന്നുവെങ്കില്‍ പല സ്ഥലങ്ങളിലും ഇത്രവലിയ ബുദ്ധിമുട്ട് മലവെള്ളം ഉണ്ടാക്കില്ലായിരുന്നു. അതങ്ങനെ ഒഴുകി പോവുമായിരുന്നു. ഇത് കൊണ്ടുള്ള നേട്ടമെന്താണ്്. കള്ളന്‍ ചാടിയും കയറും. പട്ടി ശല്യം രൂക്ഷമാണെങ്കില്‍ വേലി പോരെ.
- മാര്‍ക്‌സ് ദാര്‍ശനികത പരിസ്ഥിതിയേക്കാള്‍ കൂടുതല്‍ തൊഴിലാളികള്‍ക്കും മനുഷ്യജീവനുമാണ് പ്രധാന്യം നല്‍കുന്നത്. അതാണ് ഇടതുപക്ഷം ഇതിനെ എതിര്‍ക്കാന്‍ കാരണമെന്ന വാദവുമുണ്ട്.
നിങ്ങള്‍ പരിസ്ഥിതിക്ക് മനുഷ്യരേക്കാള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നുവെന്നത് ഒരു മോശം കാര്യമല്ല. കാരണം കാടുണ്ടാണ്ടായാലേ മനുഷ്യരുണ്ടാവൂ. ജീവനോപാധി ഉണ്ടാവൂ. സാധാരണക്കാരന്‍ ജീവിക്കുന്നത് കാട്ടില്‍ നിന്ന് ലഭിക്കുന്ന റിസോര്‍സ് കൊണ്ടാണ്.
കഴിഞ്ഞ തവണ നമ്മള്‍ വെള്ളപ്പൊക്കത്തില്‍ ഒരുപാട് അനുഭവിച്ചു. പക്ഷെ സര്‍ക്കാര്‍ വികസനത്തെ കുറിച്ച് മാത്രമാണ് പറഞ്ഞത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത്തരം വെള്ളപ്പൊക്കങ്ങളെല്ലാം തടയാന്‍ കഴിയുന്ന പുതിയ നയങ്ങളോ നയമാറ്റങ്ങളോ ചര്‍ച്ചയായില്ല.അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശത്ത് മരം വെച്ച് പിടിപ്പിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പക്ഷെ ചെയ്തില്ല. പുഴയോരത്തും മരങ്ങള്‍ വെച്ചു പിടിപ്പിക്കണം. കാച്ച്‌മെന്റ് ഏരിയയില്‍ മരം വെച്ചു പിടിപ്പിച്ചില്ലെങ്കില്‍ ഡാമിലേക്ക് കുത്തിയൊലിച്ചു വരുന്ന വെള്ളത്തിന്റെയും മണ്ണിന്റെയും അളവ് കൂടും. ഡാം പെട്ടെന്ന് നിറയാനുള്ള കാരണം വൃഷ്ടിപ്രദേശത്ത് പെയ്യുന്ന മഴയുടെ അളവ് കൊണ്ടു കൂടിയാണ്.
- ഗാഡ്കില്‍ കമ്മറ്റി റിപ്പോര്‍ട്ടിനെ അനുകൂലിച്ച അപൂര്‍വ്വം പാര്‍ട്ടികളിലൊന്നാണ് ബിജെപി
അന്ന് കുമ്മനം രാജശേഖരന്‍ അടക്കം വന്നത് ഞങ്ങളുടെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഗാഡ്കില്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കുമെന്നാണ്. മോദി സര്‍ക്കാരിന്റെ മനോഭാവം വെച്ച് അവര്‍ ഒരിക്കലും നടപ്പാക്കില്ല. കണ്‍സര്‍വേഷന്‍ അദ്ദേഹത്തിന് വിഷയമല്ല. പല കാര്യങ്ങളിലും ജനവിരുദ്ധ നയമാണ് സര്‍ക്കാരിന്. ആദ്യ ബിജെപി മന്ത്രിസഭ വന്നപ്പോള്‍ അദ്ദേഹം പോയത് ഭൂട്ടാനിലാണ്. ഭൂട്ടാന്‍ വിമാനത്താവളത്തില്‍ എത്തിയാല്‍ ആദ്യം കാണുന്ന ബോര്‍ഡ് ഗ്രോസ്സ് ഡോമസ്റ്റിക് ഹാപ്പിനസ് ആണ് അവരുടെ ലക്ഷ്യം എന്നാണ്. അതായത് ഓരോ വീട്ടിലെയും സന്തോഷം ആണ് ലക്ഷ്യമെന്ന്. പക്ഷെ അതൊന്നും പഠിച്ചില്ല. ജര്‍മ്മനിയിലും മോദി പോയിട്ടുണ്ടല്ലോ. ജര്‍മ്മനിയുടെ ലക്ഷ്യം തന്നെ സുസ്ഥിര വികസനമാണ്. ജിഎം ക്രോപ് ജര്‍മ്മനി നിരോധിച്ചിട്ടുണ്ട്. മതില്‍ കെട്ടാന്‍ അവര്‍ സമ്മതിക്കില്ല. നമ്മള്‍ മാതൃകയാക്കുന്നതും പഠിക്കുന്നതും അമേരിക്കന്‍ ആണ്. അതാണ് ഇത്തോതിലാക്കുന്നത്. അമേരിക്കന്‍ മാതൃകയിലുള്ള വികസനം നമുക്ക് മാത്രമല്ല ഒരു രാജ്യത്തിനും സ്വീകരിക്കാന്‍ കഴിയില്ല. ഇപ്പോഴത്തെ അമേരിക്കന്‍ മാതൃകയില്‍ ലോകത്തിലുള്ള എല്ലാവര്‍ക്കും ജീവിക്കണമെങ്കില്‍ നമുക്ക് മൂന്ന് ഭൂമികള്‍ വേണ്ടി വരും.
- ഗാഡ്കിലിന്റെ കാര്യത്തില്‍ ബിജെപിയുടേത് കപട നാട്യമായിരുന്നോ.
കേരളത്തിന്റെ കാര്യത്തില്‍ ബിജെപിയുടേത് കപടനാട്യമല്ല. പ്രകാശ് ജാവദേക്കര്‍ പറഞ്ഞത് ഗാഡ്കില്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കും ചില കണ്‍സള്‍ട്ടേഷന്‍ വേണമെന്നായിരുന്നു. പക്ഷെ പിന്നീട് കാര്യങ്ങളെല്ലാം മാറി മറിഞ്ഞു.
- ബംഗളൂരുവിലെ വികസനം നോക്കൂ കേരളത്തിലതൊന്നും ഇല്ലല്ലോ എന്നത് ഏറെനാളായുള്ള മലയാളി മധ്യവര്‍ഗ്ഗത്തിന്റെ വിലാപമാണ്. എന്നാല്‍ 2022ഓടു കൂടി ഇന്ത്യയിലെ വാസയോഗ്യമാല്ലാത്ത ഇടമി ബംഗളൂരു മാറുമെന്നാണ് ചില പഠനങ്ങളെങ്കിലും പറയുന്നത്. വികസന കുതുകികളോട് എന്താണ് പറയാനുള്ളത്.
ചിലര്‍ക്ക് ജിഡിപി കൂട്ടലാണ് വികസനം. വികസനത്തിന്റെ അളവു കോല്‍ ഇതല്ല എന്ന് എപിജെ അബ്ദുള്‍ കലാം പറഞ്ഞിട്ടുണ്ട്. നമുക്ക് വേണ്ടത് ഓരോ വ്യക്തിക്കും ശുദ്ധ വായു, ശുദ്ധ ഭക്ഷണം, ശുദ്ധ വെള്ളം, ശുദ്ധ മണ്ണ്, താമസിക്കാന്‍ യോഗ്യമായ ഇടം, പ്രാഥമിക ചികിത്സാ സൗകര്യം, വരുമാനം, സാമൂഹിക ക്ഷേമം, വിദ്യാഭ്യാസ സൗകര്യങ്ങള്‍. ഇതാണ് മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍. ബാക്കിയുള്ളത് ആഢംബരമാണ്.
- ബെംഗളൂരുവില്‍ പുഴ കത്തുന്നു പതഞ്ഞു പൊങ്ങുന്നു. ഭൂഗര്‍ഭജലനിരപ്പ് താഴ്ന്നു. കേരളത്തിലെ നിലവിലെ പുഴകളുടെ അവസ്ഥ എന്താണ്.
ആലുവയിലൊരു കുഴിക്കണ്ടം തോടുണ്ട്്. അത് ഇതുപോലെ കത്തിയിട്ടുണ്ട്. നിറയെ കെമിക്കല്‍സ് വന്നടിയുന്ന സ്ഥലമാണ്. ലോകത്തെ നാലാമത്തെയോ അഞ്ചാമത്തെയോ ഹോട്ടസ്‌പോട്ട് ഓഫ് പൊലൂഷന്‍ ആണെന്നാണ് ഗ്രീന്‍ പീസ് ഈ സ്ഥലത്തെ വിശേഷിപ്പിച്ചത്. അത്രയും ഡാമേജ് അവിടെ ആയിക്കഴിഞ്ഞു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും സലിം അലി ഫൗണ്ടേഷനുമൊക്കെ ഈ മേഖലയില്‍ പഠനം നടത്തിയിട്ടുണ്ട് കേരളത്തിലെ എല്ലാ പുഴകളിലും മലിനീകരണമുണ്ടെന്നാണ് അവരുടെയെല്ലാം കണ്ടെത്തലുകള്‍. മലിനീകരണം വ്യക്തമായി അറിഞ്ഞത് മത്സ്യങ്ങളിലൂടെയാണ്. വിഷമില്ലാത്ത ഒരു മത്സ്യം പോലും പഠനത്തില്‍ കണ്ടെത്തിയിട്ടില്ല. ഞങ്ങള്‍ ഫാക്ടറികള്‍ വേണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ല. പക്ഷെ രണ്ട് കൊല്ലത്തിനുള്ളില്‍ പൊലൂഷന്‍ ഫ്രീ ആവണം എന്നാണ് പറയുന്നത്്. പ്രത്യേകിച്ച് ആശുപത്രികള്‍.
- ജനസംഖ്യയാണല്ലോ എല്ലാ പ്രശ്‌നത്തിന്റെയും ആധാരം.
2050 ഓടുകൂടി പോപ്പുലേഷന്‍ സ്റ്റബിലൈസ് ആവും എന്നാണ് ഡാറ്റ കാണിക്കുന്നത്. കുട്ടികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ തീര്‍ച്ചയായും നിയന്ത്രണം വേണം. ഒരാള്‍ക്ക് രണ്ട് കുട്ടികള്‍ മാക്‌സിമം. കാരണം ജനസംഖ്യ ഇനിയും കൂടിയാല്‍ പ്രകൃതി ചൂഷണം കൂടും. ആ നില ഉണ്ടായാല്‍ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത് ആ ജനത തന്നെയാണ്.
- നിലവിലെ പോക്ക് കണ്ടിട്ട് പ്രളയം ഇനിയു ആവര്‍ത്തിക്കുമോ
പ്രളയം യൂണിവേഴ്സല്‍ ഫിനോമിനന്‍ ആണ്. അത് നമ്മള്‍ എപ്പോഴും പ്രതീക്ഷിക്കണം. കാലാവസ്ഥാ വ്യതിയാനം പെട്ടെന്ന് മാറ്റാന്‍ കഴിയില്ല. അത് ലോക രാജ്യങ്ങളെടുക്കേണ്ട തീരുമാനമാണ്. അവര്‍ അവരുടെ ഡിമാന്റ് കുറച്ചേ പറ്റൂ. “വി വില്‍നോട്ട് കോംപ്രമൈസ് അവര്‍ ലൈഫ് സ്‌റ്റൈല്‍” എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞത്. അമേരിക്കക്കാരന്‍ ദിവസവും കഴിക്കുന്ന ഭക്ഷണം ഒരു ഇന്ത്യക്കാരന്‍ ദിവസവും കഴിക്കുന്നതിന്റെ മുപ്പതിരട്ടിയാണ്. ലോകത്ത് ആകെ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യപദാര്‍ഥങ്ങളുടെ 80% പോകുന്നത് ഈ 20% വികസിത രാഷ്ട്രങ്ങളിലേക്കാണ്. ആ സിസ്റ്റം മാറണ്ടെ. കാലാവസ്ഥാ വ്യതിയാനത്തിന്റെ കാരണമായ വാതകങ്ങളുടെ 85% പുറപ്പെടുവിക്കുന്നത് 20% വരുന്നവരാണ്. അതിന്റെ ആഘാതം എങ്ങനെ കുറയ്ക്കാം എന്നതാണ് നമുക്കാകെ ചെയ്യാന്‍ കഴിയുന്നത്. അത് നാം ചെയ്തിരിക്കണം.
- പരിസ്ഥിതി സംരക്ഷണത്തില്‍ കേരളത്തിന് മാതൃകയാക്കാവുന്ന വല്ലതും മറ്റ് സംസ്ഥാനങ്ങളില്‍ ഉണ്ടോ.
സിക്കിം കംപ്ലീറ്റ് ഓര്‍ഗാനിക് ആണ്. സിക്കിം മുഖ്യമന്ത്രി കൃഷിക്കാരനാണ്. പ്ലാനിങ്ങ് ബോര്‍ഡിലും ധാരാളം കൃഷിക്കാരുണ്ട്. കൃഷിക്കാരന്‍ മുഖ്യമന്ത്രിയാവണമെന്നല്ല. ആയാല്‍ നല്ലതെന്നാണ്് ഞാന്‍ പറഞ്ഞത്. നാം ഏറ്റവും കൂടുതല്‍ തെറ്റ് ചെയ്തത് കൃഷിക്കാരോടാണ്.
- ഗാഡ്കിലിനെ പേടിക്കുന്നവരോട് എന്താണ് പറയാനുള്ളത്.
പശ്ചിമ ഘട്ടത്തിലെ പലതരത്തിലുള്ള മാഫിയകളാണ് ഇതിനെ എതിര്‍ക്കുന്നത്. അന്നത്തെ മുഖ്യമന്ത്രിയോട് ഞാന്‍ പറഞ്ഞതാണ് ഇത്. അപ്പോള്‍ എന്നോട് ചോദിച്ചു, ഏതൊക്കെയാണ് ഈ മാഫിയ എന്ന്. ഭൂമാഫിയ, കെട്ടിട മാഫിയ പാറമട ടിമ്പര്‍ മാഫിയ, മണല്‍ വാരുന്ന മാഫിയ എന്നിവര്‍ പുറകില്‍ നിന്ന് കൃഷിക്കാരെ മുമ്പിലിട്ടു അതാണ് സംഭവിച്ചത്.
- മതമേലധ്യക്ഷന്‍മാര്‍ ഇതിനെതിരേ വന്നതിനെ എങ്ങനെ കാണുന്നു
ഔട്ട് ഓഫ് കമ്പല്‍ഷന്‍ വന്നതാണ് അത്. ഇടുക്കിയിലെ പള്ളിയില്‍ വായിച്ച ഇടയലേഖനം ഒരാള്‍ എനിക്ക് അയച്ചു തന്നു ഗാഡ്കില്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞ ഒരു കാര്യവും അതിലില്ല. അതില്‍ കൃഷിക്കാരെ ഇളക്കിവിടാനുള്ള കാര്യം മാത്രമാണുണ്ടായിരുന്നത്. നിങ്ങള്‍ക്ക് കൃഷി ചൈയ്യാനാവില്ല, കൃഷി ഭൂമിയില്‍ നിന്ന് ഇറങ്ങേണ്ടി വരും, വീടുവെക്കാനാവില്ല, അഥവാ വീടുവെക്കുന്നെങ്കില്‍ പുല്ലും മണ്ണും ഉപയോഗിച്ച് മാത്രം എന്നിങ്ങനെ പോകുന്നു. വീടുനിര്മ്മാണവുമായി ബന്ധപ്പെട്ട് ഗാഡ്കിലില്‍ ആകെ പറഞ്ഞത് ഇപ്പോഴുള്ള വീടുകളില്‍ അംഗസംഖ്യ കൂടുമ്പോള്‍ എക്‌സ്പാന്റ് ചെയ്യേണ്ടി വരും. അതാകാം. പക്ഷെ പുറത്ത് നിന്ന് പുതിയ ആളുകള്‍ വരരുതെന്ന് പറഞ്ഞിട്ടുണ്ട്. അത് സോണ്‍ വണ്‍ പരിധിയില്‍ മാത്രം. ഗാഡ്കില്‍ കുടിയേറ്റക്കാരെ കുറിച്ച് പറഞ്ഞിട്ടില്ല.സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തികള്‍ക്കോ ഏജന്‍സികള്‍ക്കോ കൊടുക്കരുതെന്ന് പറഞ്ഞിട്ടുണ്ട്.
read more: വ്യക്തിസ്വാതന്ത്ര്യത്താൽ അംബാനി 28 നിലയുള്ള വീടെടുക്കുന്നു; കൊള്ളയടിക്കപ്പെടുന്നത് പൊതു സ്വത്തും'......
Read more at: വ്യക്തിസ്വാതന്ത്ര്യത്താൽ അംബാനി 28 നിലയുള്ള വീടെടുക്കുന്നു; കൊള്ളയടിക്കപ്പെടുന്നത് പൊതു സ്വത്തും......
Read more at: വ്യക്തിസ്വാതന്ത്ര്യത്താൽ അംബാനി 28 നിലയുള്ള വീടെടുക്കുന്നു; കൊള്ളയടിക്കപ്പെടുന്നത് പൊതു സ്വത്തും......
content highlights: DR VS Vijayan On Gadgil committee report and BJP stand