ഭോപ്പാല്‍ : തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവ് മമത ബാനര്‍ജിക്ക് ഭ്രാന്തായെന്ന് ബി.ജെ.പി. എം.പി. പ്രഗ്യ സിങ് ഠാക്കൂര്‍. ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ സഞ്ചരിച്ച വാഹനത്തിനു നേരയുണ്ടായ ആക്രമണത്തില്‍ മമത നടത്തിയ പ്രതികരണമാണ് പ്രഗ്യയെ പ്രകോപിപ്പിച്ചത്.

"ഇത് ഇന്ത്യയാണ് പാകിസ്താനല്ലെന്നാണ് അവര്‍( മമത ബാനര്‍ജി) മനസ്സിലാക്കേണ്ടത്. അവര്‍ക്ക് അതിനുള്ള തക്ക മറുപടി ലഭിക്കും. സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. വിജയിക്കും. പശ്ചിമ ബംഗാളില്‍ ഹിന്ദുരാജ് നിലവില്‍ വരും. സ്വന്തം ഭരണം അവസാനിക്കാന്‍ പോകുന്നുവെന്ന നിരാശയിലാണ് അവര്‍. അവര്‍ക്ക് ഭ്രാന്താണ്." പ്രഗ്യ സിങ്ങ് പറഞ്ഞു.

ശൂദ്രര്‍ക്കെതിരേ ജാത്യാധിക്ഷേപവും പ്രഗ്യയുടെ ഭാഗത്തു നിന്നുണ്ടായി. "ക്ഷത്രിയരെന്ന് വിളിച്ചാല്‍ ക്ഷത്രിയര്‍ക്ക് മോശമായി തോന്നാറില്ല. ബ്രാഹ്മണനെന്നു വിളിച്ചാല്‍ ബ്രാഹ്മണര്‍ക്ക് മോശം തോന്നാറില്ല. വൈശ്യരെന്നു വിളിച്ചാല്‍ വൈശ്യര്‍ക്കും മോശം തോന്നാറില്ല. എന്നാല്‍ ശൂദ്രരെന്നു ശൂദ്രരെ വിളിച്ചാല്‍ അവര്‍ക്ക് മോശമായി തോന്നുന്നു. എന്താണ് കാരണം? അവര്‍ക്ക് ഒന്നും അറിയില്ലെന്നതാണു കാരണം", പ്രഗ്യ പറഞ്ഞു.

മഹാത്മ ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സെയെ ദേശഭക്തനെന്ന് മുമ്പ്‌ പ്രഗ്യ വിശേഷിപ്പിച്ചിരുന്നു. 

content highlights: shudra feels bad if we call them shudra, because don't Understand, says Pragya Singh