ചെന്നൈ: മോദിയുടെ കഥ സിനിമയാക്കിയാല്‍ കാവല്‍ക്കാരനും കള്ളന്‍ എന്ന പേരിടുമെന്ന് ജിഗ്നേഷ് മേവാനി. ഇന്ത്യാടുഡേക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ജിഗ്നേഷ് മേവാനിയുടെ പ്രസ്താവന.

മന്‍മോഹന്‍സിങിന്റെ പ്രധാനമന്ത്രി പദവി ചര്‍ച്ച ചെയ്യുന്ന ദി ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ എന്ന സിനിമയുടെ ട്രെയിലര്‍ വലിയ വിവാദങ്ങള്‍ക്ക് വഴിമരുന്നിട്ടിരുന്നു. സിനിമയെ ബിജെപി സ്വാഗതം ചെയ്തപ്പോള്‍ കോണ്‍ഗ്രസ്സ് സിനിമയുടെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യുകയാണുണ്ടായത്.

ഈ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് നരേന്ദ്രമോദിയെ കുറിച്ചുള്ള സിനിമയെ കുറിച്ച് മേവാനി സംസാരിച്ചത്. അത്തരമൊരു സിനിമ ചെയ്യുകയാണെങ്കില്‍ ഷാരൂഖിന്റെയും സല്‍മാന്റെയും ചിത്രത്തേക്കാള്‍ കൂടുതല്‍ പണം വാരാന്‍ കഴിയുമെന്ന് ജിഗ്നേഷ് മേവാനി പറഞ്ഞു.

സുപ്രീം കോടതി വിധി അംഗീകരിക്കുകയാണ്. പകരം എതിര്‍ക്കുകയല്ല വേണ്ടതെന്ന് ജിഗ്നേഷ് മേവാനി ശബരിമല വിഷയം ചൂണ്ടികാണിച്ചു സംസാരിച്ചു.

നോട്ടു നിരോധനം, ജിഎസ്ടി, കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങള്‍ എന്നിവയോടു കൂടി പ്രധാനമന്ത്രിയിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു പരാജയമാണ്. വാചക കസര്‍ത്തു കൊണ്ടു മാത്രമാണ് അദ്ദേഹം നിലനിന്നു പോവുന്നതെന്നും മേവാനി ആരോപിച്ചു.

content highlights: Jignesh Mevani on Narendra modi