തൊരു വിഷയത്തിലും കേരളത്തിലെ ആളുകള്‍ക്ക് വ്യക്തമായ അഭിപ്രായമുണ്ടെങ്കിലും അറിവില്ല എന്നതാണ് പ്രശ്‌നമെന്ന് മുരളി തുമ്മാരുകുടി. കേരളത്തില്‍ സര്‍ക്കാര്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യേണ്ട രണ്ട് വിഷയങ്ങളുണ്ട്. തോറ്റ എന്‍ജിനിയര്‍മാരുടെ കാര്യവും ജയിച്ച ഡോക്ടര്‍മാരുടെ കാര്യവും ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടതാണ്. രണ്ടും ആവശ്യമായ കണക്കുകള്‍ ശേഖരിച്ച് വേണ്ട രീതിയില്‍ നയങ്ങള്‍ ഉണ്ടാക്കേണ്ടവയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വിശദീകരിക്കുന്നത്. 

ഒരു വര്‍ഷം കേരളത്തില്‍ പതിനായിരത്തിലധികം തോറ്റ എന്‍ജിനിയര്‍മാരുണ്ടാകുന്നുവെന്ന് പറയുന്ന ഇദ്ദേഹം ഇവരെ ഒന്നുമല്ലാതാക്കി പുറത്തു നിര്‍ത്തുന്നത് സമൂഹത്തിന് ഗുണകരമാണോയെന്ന ചോദ്യവും ഉന്നയിക്കുന്നു. വിദേശരാജ്യങ്ങളില്‍ മെഡിക്കല്‍ ബിരുദം കരസ്ഥമാക്കുന്നുണ്ടെങ്കിലും ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ പരീക്ഷയെഴുതിയാല്‍ ഇരുപത് ശതമാനത്തോളം പേര്‍ മാത്രമേ വിജയിക്കാറുള്ളുവെന്നും മുരളി തുമ്മാരുകുടി പോസ്റ്റില്‍ സൂചിപ്പിക്കുന്നു. മെഡിസിന്‍ പഠിച്ചിട്ടും പ്രാക്ടീസ് ചെയ്യാന്‍ പറ്റാതിരിക്കുന്ന സ്ഥിതി വിശേഷത്തില്‍ നിന്ന് നമ്മുടെ കുട്ടികളെ എങ്ങനെ രക്ഷിക്കാനാവുമെന്ന് ഇദ്ദേഹം ചോദിക്കുന്നു. 

മുരളി തുമ്മാരുകുടിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം

Content Highlights: Unemployed engineering and medical students of kerala, Muralee Thummarukudy fb post