ഉമ തോമസ് സിഇടി ബസ്സ്റ്റോപ്പിൽ കുട്ടികൾക്കൊപ്പം
തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനീയറിങ്ങിന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ബെഞ്ച് മുറിച്ച് മൂന്നാക്കിയ സംഭവം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് തൃക്കാക്കര എം.എല്‍.എ. ഉമാ തോമസ്. എല്ലാത്തിനെയും തെറ്റായ രീതിയില്‍ സമീപിക്കുന്ന കാഴ്ച്ചപ്പാടാണ് മാറ്റേണ്ടതെന്ന് ഉമ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കൊപ്പം സ്റ്റോപ്പില്‍ നേരം ചെലവഴിച്ചതിന്റെ ചിത്രങ്ങളും ഉമ തന്റെ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചു. ജെന്‍ഡര്‍ ന്യൂട്രാലിറ്റിയെകുറിച്ചും സംസാരിക്കുന്ന ഈ കാലഘട്ടത്തിലും സദാചാരചിന്തകള്‍ നിലനില്‍ക്കുന്നത് അപലപനീയമാണെന്ന് ഉമ പറഞ്ഞു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
കേരളത്തിലെ തന്നെ ഏറ്റവും മിടുക്കരായിട്ടുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ക്യാമ്പസാണ് CET എന്‍ജിനീയറിങ് കോളേജ്..
ഇവിടെ വരുന്ന എല്ലാവരും തന്നെ പ്രായപൂര്‍ത്തി ആയിട്ടുള്ള കുട്ടികളാണ്.. ഏതാണ് നല്ലത്, ഏതാണ് മോശം എന്ന് തിരിച്ചറിയാനുള്ള ധാരണയും അവഗാഹവും അവര്‍ക്കുണ്ട്..
സമൂഹമിന്ന് പുരോഗമനപരമായ ഒരു നിലയില്‍ മുന്നോട്ടുപോകുമ്പോള്‍, ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് യോജിക്കാന്‍ കഴിയുന്നതല്ല..
നമ്മള് ജെന്‍ഡര്‍ ഇക്വാളിറ്റിയെയും, ജെന്‍ഡര്‍ ന്യുട്രാലിറ്റിയെയും കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ്, ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഇവിടെ നടമാടുന്നത്..
ഞാന്‍ ഒരു മിക്സഡ് സ്കൂളില്‍ പഠിച്ചിട്ടുള്ള ഒരാളാണ്, പലപ്പോഴും
കൂട്ടുകാരിയോട് പറയുന്നതിനെക്കാള്‍ കൂട്ടുകാരനോട് പറയുന്നത് ഒരു സേഫ്റ്റി ഫീല്‍ ചെയ്തിട്ടുണ്ട്..
ആ നിലയില്‍ വളരെ തുറന്ന സമീപനത്തോടുകൂടെ,കുട്ടികള്‍ ഇവിടെ വന്നിരിക്കുന്നതിലും വര്‍ത്തമാനം പറയുന്നതിലും, തെറ്റായ രീതിയില്‍ അതിനെ കാണേണ്ടതില്ല..
പുരോഗമനപരമായ രീതിയില്‍ നമ്മുടെ കാഴ്ചപ്പാടുകളെ മാറ്റാന്‍ നമ്മള് തയ്യാറാവേണ്ടതുണ്ട് ..
CET കോളേജില്‍ നടന്ന സദാചാര ബെഞ്ച് മുറിക്കലിനെതിരെ എന്റെ പ്രതിഷേധം രേഖപ്പെടുത്തി..
അല്‍പ്പ സമയം കുട്ടികള്‍ക്കൊപ്പം ചിലവഴിച്ചു..
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..