ന്യൂഡല്‍ഹി: പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് നിയമത്തിലെ ഭേദഗതി നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ സന്തോഷം രേഖപ്പെടുത്തി പ്രമുഖ അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. നിയമഭേദഗതിക്കെതിരേ അതിശക്തമായ വിമര്‍ശനമുന്നയിച്ചയാളാണ് പ്രശാന്ത് ഭൂഷണ്. പ്രശാന്ത് ഭൂഷന്റെയും ചിദംബരത്തിന്റെയും പ്രതികരണത്തോടെയായിരുന്നു ഈ നിയമഭേദഗതി ദേശീയ തലത്തിലും വലിയ രീതിയില്‍ ചര്‍ച്ചയായത്.
സ്വതന്ത്രമായ പൊതുജന അഭിപ്രായങ്ങളെ മാനിക്കുന്ന മുഖ്യമന്ത്രിമാര്‍ ഇപ്പോഴുമുണ്ടെന്ന് അറിയുന്നതില്‍ ആശ്വാസമുണ്ടെന്ന് പ്രശാന്ത് ഭൂഷണ് ട്വിറ്ററില്‍ കുറിച്ചു. ഈ വാര്‍ത്തയറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പിണറായി വിജയനെ ടാഗ് ചെയ്തുകൊണ്ട് പ്രശാന്ത് ഭൂഷണ് ട്വീറ്റ് ചെയ്തു.
നിയമ ഭേദഗതി നിര്‍ദയമാണെന്നും എതിരഭിപ്രായത്തെ നിശ്ശബ്ദമാക്കാന്‍ ദുരുപയോഗം ചെയ്യപ്പെടുമെന്നും ഭൂഷണ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഐ.ടി. നിയമത്തിലെ സമാനമായ സെക്ഷന്‍ 66-എ റദ്ദ് ചെയ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Glad to hear this @vijayanpinarayi. It is gratifying to learn that there are still some CMs who are sensitive to Independent public opinion https://t.co/95teH5OoUK
— Prashant Bhushan (@pbhushan1) November 23, 2020
content highlights: there are still some CMs who are sensitive to public opinion, says Prashanth Bhushan