ആണിന്റെ ദുശ്ശീലങ്ങള്‍ മാറാനുള്ള മരുന്നല്ല കല്യാണം, കുരുക്കു മുറുകുന്ന ഈ സിസ്റ്റമാണ് മാറണ്ടത്


വിസ്മയ

സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് കിരണ്‍കുമാറിന് ഇന്ന് കോടതി ശിക്ഷ വിധിച്ചു. പത്തുവര്‍ഷം തടവും 12.55 ലക്ഷം രൂപ പിഴയടയ്ക്കാനുമാണ് കോടതി വിധിച്ചത്. 24ാം വയസില്‍, ജീവിതം പാതിവഴിയിലുപേക്ഷിച്ച വിസ്മയയ്ക്ക് നീതി ലഭിച്ചോയെന്ന് ചോദ്യം ഉയര്‍ന്ന് വരികയാണ്. എന്നാല്‍ മാറ്റം വണ്ടേത് ഇവിടെത്തെ സിസ്റ്റത്തിനാണെന്ന് പറയുകയാണ് അധ്യാപിക അനു പാപ്പച്ചന്‍. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് അനു ഇക്കാര്യം വ്യക്തമാക്കിയത്. വിസ്മയ ഒരു പേര് മാത്രമല്ല, ആ ലിസ്റ്റ് നീളുമെന്നും അനു കുറിപ്പില്‍ പറയുന്നു.

''വിസ്മയയെ രക്ഷപ്പെടാനാവാത്ത വിധം ഇല്ലാതാക്കിയ കിരണ്‍ കുമാറിനെ ഉണ്ടാക്കിയെടുക്കുന്ന സിസ്റ്റമുണ്ടല്ലോ, അതിനെ അഡ്രസ് ചെയ്യാത്തിടത്തോളം നാളെയും സ്ത്രീധന വിവാഹം നടക്കും.
കോടതി ഈ കേസിന് ശിക്ഷ വിധിക്കുമ്പോഴുണ്ടല്ലോ, അപ്പോഴും എവിടെയെങ്കിലും പവനും കാശും കാറും, ഭൂമിയും കൈമാറ്റം ചെയ്യപ്പെടുന്നുണ്ടാവും.
ഉറപ്പ്!.തൂങ്ങിയോ, കത്തിയോ, ഒടുങ്ങുന്നതുകൊണ്ടു മാത്രം പുറത്തു വരുന്ന പീഡനങ്ങളേ ഹൊ! കഷ്ടമായി, ഭയങ്കരം എന്ന് മൂക്കത്തു വിരല്‍ വക്കൂ.അതും രണ്ടു ദിവസം കഴിഞ്ഞാല്‍ മറക്കും.. വാക്കും നാക്കും കൊണ്ടുള്ള അധിക്ഷേപവും കൈ വക്കലും ഒക്കെ വെറും നോര്‍മലായി നമ്മുടെ അപ്പുറം ഇപ്പുറം തുടരുന്നു.ഗാര്‍ഹിക പീഡനം ചോറും കറിയും തിന്നും പോലെ സ്വാഭാവികമാണ് കേരളത്തില്‍.അതിന് വിവരമോ വിദ്യാദ്യാസമോ പദവിയോ മാനദണ്ഡമേയല്ല.

ആ പെണ്ണിന് രക്ഷപ്പെടാമായിരുന്നു, ഇത്രേം വിദ്യാഭ്യാസമുള്ളതല്ലേ... എന്ന പോംവഴികള്‍ നിരത്തുന്നവരുണ്ടല്ലാ,തൊട്ടപ്പുറത്ത്, അവര്‍ക്കത്രേം കിട്ടാന്‍ വകയുണ്ടെന്നേ എന്ന ന്യായം വക്കുന്നവരാണ്. പെണ്ണിന് പഠിപ്പും ജോലിയുമുണ്ടല്ലോ എന്ന് ബോധ്യപ്പെട്ടവര്‍ തന്നെ ഹേ, അപ്പോള്‍ അന്തസിനനുസരിച്ച് കാറില്ലേ, എന്ന് ചൊറിയുന്നവരാണ്. എന്തു കൊടുത്തു / കിട്ടി... എന്ന കണക്കെടുപ്പ് വര്‍ത്തമാനങ്ങള്‍ നിരന്തരം കേട്ടുപഴകി, ഇത്രേം കൊണ്ടു ചെന്നില്ലെങ്കില്‍ വിലയില്ലാത്ത ഒരു മുതലാണ് താന്‍ എന്ന അവമതി സ്വയം ഏറ്റെടുപ്പിക്കയാണ് ഈ നാറിയ സിസ്റ്റം.
സകലജാതിമത സംഘടനാ കൂട്ടങ്ങളും ഈ വൃത്തികേടിന് അനുകൂലമാണ്. സകലമാന തുണി / സ്വര്‍ണ്ണ / നിക്ഷേപ പരസ്യങ്ങളും ഈ സിസ്റ്റത്തിനെ താലോലിക്കുന്നു. വിവാഹമാണ് പെണ്ണിന്റെ ഏറ്റവും അള്‍ട്ടിമേറ്റ് ലക്ഷ്യമെന്ന് സ്ഥാപിക്കുന്നു.

പള്ളിയിലും അമ്പലത്തിലും മണ്ഡപങ്ങളിലും സകല ആണ്‍/പുരോഹിതവര്‍ഗത്തിന്റെയും മധ്യസ്ഥത്തില്‍ പെണ്ണുങ്ങളേ,, ഡാഷ്, ഡാഷ്, ഡാഷ് ..... എന്നു ഉളുപ്പില്ലാതെ ഉദ്‌ബോധിപ്പിക്കുന്നല്ലോ.
ക്ഷമ, സഹനം, വിധേയത്വം എന്തെന്തെല്ലാമാണ് പഠിപ്പിക്കുന്നത്. ആത്മാഭിമാനത്തേക്കാള്‍ അന്തസ്, അടിമത്തമാണ് എന്നാണ് ഉദ്‌ബോധനം.ചെക്കന്റെ ഏതു പ്രശ്‌നവും പരിഹരിക്കാവുന്നതേയുള്ളൂ...
അല്ലെങ്കിലും അവന്റെ ദുശീലങ്ങളൊക്കെ മാറ്റാനുള്ള മരുന്നാണല്ലോ കല്യാണം!പെണ്ണിന് ചത്തതിനൊക്കുമേ ജീവിക്കേണ്ടുന്ന കല്ലറയും. മരിക്കുന്നില്ല എന്നതുകൊണ്ടു മാത്രം ജീവിക്കുന്നു എന്ന അര്‍ഥമില്ലല്ലോ.- അനു കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു

Content Highlights: Social media post About Vismaya Death Case

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented