ഭോപ്പാല്‍ : നദിക്കു കുറുകെ പോയി സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ മലവെള്ളപ്പാച്ചിലില്‍ കുടുങ്ങി രണ്ട് പെണ്‍കുട്ടികള്‍. പെട്ടുപോയ പെണ്‍കുട്ടികളെ പോലീസുകാരും മറ്റും രക്ഷിച്ചത് സ്വന്തം ജീവന്‍ പണയം വെച്ച്. സംഭവത്തിന്റെ വീഡിയോ പുറത്തായതോടെ വന്‍വിമര്‍ശനമാണ് പെണ്‍കുട്ടികള്‍ക്കു നേരെ ഉയരുന്നത്

മധ്യപ്രദേശിലെ ചിന്ത് വാര ജില്ലയിലാണ് സംഭവം. ജുന്നാര്‍ദേവില്‍ നിന്നുള്ള ആറുപേരടങ്ങുന്ന പെണ്‍കുട്ടികളുടെ സംഘം പേഞ്ച് നദിക്കര സന്ദര്‍ശിച്ചിരുന്നു. ഇവരില്‍ മേഘ ജാവ്രെയും വന്ദന ത്രിപാദിയും നദിക്ക് കുറുകെയുള്ള പാറക്കെട്ടിലേക്ക് സെല്‍ഫിയെടുക്കാന്‍ നടക്കുകയായിരുന്നു. എന്നാല്‍ ചെറിയ രീതിയില്‍ നീര്‍ച്ചാലായി ഒഴുകിയിരുന്ന നദിയിലേക്കുള്ള ജലപ്രവാഹം പൊടുന്നനെ കൂടിയത് പെണ്‍കുട്ടികളെ അപകടത്തില്‍പ്പെടുത്തി.

ഉടന്‍ തന്നെ സുഹൃത്തുക്കള്‍ രക്ഷയ്ക്കായി പോലീസിനെ വിളിക്കുകയായിരുന്നു. ഭയചകിതരായ പെണ്‍കുട്ടികള്‍ക്ക് രക്ഷാമാര്‍ഗ്ഗം പോലീസ് പറഞ്ഞു കൊടുക്കുന്നതെല്ലാം എൻഡിടിവി പുറത്തുവിട്ട വീഡിയോയില്‍ കാണാം.

12 പേരടങ്ങുന്ന വലിയ രക്ഷാസംഘമെത്തിയാണ് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയത്.

content highlights: Selfie In River trapped two girls after water flow increases