തിരുവനന്തപുരം : ബാലികാ ദിനത്തില്‍ മകളോടൊപ്പമുള്ള ചിത്രം പങ്കുവെച്ച ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനടിയില്‍ മോശം കമന്റിട്ടവര്‍ക്കെതിരേ ബിജെപി നേതാവ് സന്ദീപ് ജി വാര്യര്‍ രംഗത്ത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ മകളെ പോലും അസഭ്യം പറയുന്ന തെമ്മാടികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ബിജെപിക്കറിയാമെന്ന തരത്തിലാണ് സന്ദീപ് വാര്യരുടെ പോസ്റ്റ്. 

My daughter, my pride. #DeshKiBeti

Posted by K Surendran on Saturday, 23 January 2021

ബിജെപി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരെ വ്യക്തിഹത്യ നടത്തുമ്പോള്‍ നടപടിയെടുക്കാന്‍ കേരള പോലീസിന് മടിയാണെന്നും സന്ദീപ് വാര്യര്‍ വിമര്‍ശിച്ചു.

നേതാക്കളെ പറഞ്ഞാല്‍ ഞങ്ങള്‍ സഹിക്കും. വീട്ടിലിരിക്കുന്ന കുഞ്ഞു മക്കളെ അധിക്ഷേപിച്ചാല്‍ വെറുതേ വിടാന്‍ പോകുന്നില്ലെന്നുള്ള ഭീഷണി സ്വരത്തിലായിരുന്നു സന്ദീപ് വാര്യരുടെ പോസ്റ്റ്.

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ്റെ മകളെ പോലും അസഭ്യം പറയുന്ന തെമ്മാടികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ബിജെപിക്കറിയാം. ഫേക്ക്...

Posted by Sandeep.G.Varier on Monday, January 25, 2021

എന്റെ മകള്‍ എന്റെ അഭിമാനം എന്ന കുറിപ്പോടെയാണ് ദേശീയ ബാലികാ ദിനത്തില്‍ കെ. സുരേന്ദ്രന്‍ മകളോടൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. ഒരു ലക്ഷത്തിലധികം പേരാണ് ചിത്രത്തോട് പ്രതികരിച്ചത്. 700ത്തിലധികം കമന്റുകളുമുണ്ട് പോസ്റ്റില്‍. ഏതാണ്ട് ആയിരത്തിലധികം പേര്‍ ചിത്രം ഷെയര്‍ ചെയ്തിട്ടുമുണ്ട്. വെറും നാല് പേർ മാത്രമാണ് ആംഗ്രി സമൈലി ഇട്ട് പോസ്റ്റിനോട് പ്രതികരിച്ചത്. ഭൂരിഭാഗം പേരും ആശംസകളറിയിച്ചുകൊണ്ടാണ് കമന്റുകളിട്ടതെങ്കിലും അധിക്ഷേപ സ്വഭാവമുള്ള ഒട്ടേറെ കമന്റുകളും അതിലുണ്ടായിരുന്നു.

content highlights: Sandeep varrier's post on Ksurendran and daughter's photo