ജലന്ധര്‍ ബിഷപ്പിനെതിരെ പീഡനപരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിക്കുന്ന പരമാര്‍ശം നടത്തിയ പി.സി.ജോര്‍ജ് എം.എല്‍.എയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നു.

പി.സി.ജോര്‍ജ് കന്യാസ്ത്രീക്കെതിരെ നടത്തിയ വിവാദപരാമര്‍ശം ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്തയായിരുന്നു. ഇതിനുപിന്നാലെയാണ് പി.സി. ജോര്‍ജിനെതിരെ പ്രതിഷേധം ശക്തമായത്. 

പി.സി. ജോര്‍ജിനെ വിമര്‍ശിച്ചും, കുറ്റപ്പെടുത്തിയും ഒട്ടേറെപ്പേരാണ് സമൂഹമാധ്യമങ്ങളില്‍ കുറിപ്പെഴുതിയിരിക്കുന്നത്. ട്വിറ്ററില്‍ 'റിമൂവ്  പി.സി.ജോര്‍ജ്' RemovePCGeorge ' എന്ന ഹാഷ്ടാഗിലാണ് പ്രതിഷേധ ട്വീറ്റുകള്‍ പ്രചരിക്കുന്നത്. പീഡനത്തിനിരയായ സ്ത്രീയെ അപമാനിച്ച എം.എല്‍.എയെ ആ പദവിയില്‍നിന്ന് പുറത്താക്കണമെന്നും കേസെടുക്കണമെന്നുമാണ് ആവശ്യം. 

twi1

പ്രമുഖ മാധ്യമപ്രവര്‍ത്തകയായ ബര്‍ഖാദത്തും പി.സി. ജോര്‍ജിനെതിരെ നടപടി ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തിരുന്നു. ഇരയെ അപമാനിച്ചത് എം.എല്‍.എ പദവിയില്‍ നിന്ന് അയോഗ്യനാക്കാനും ജയിലിലടയ്ക്കാനും പര്യാപ്തമായ ബര്‍ഖദത്ത് ട്വീറ്റില്‍ പറഞ്ഞത്. ബര്‍ഖാദത്തിന്റെ ട്വീറ്റ് നിരവധിപേര്‍ റീട്വീറ്റ് ചെയ്തതോടെ റിമൂവ് പിസി ജോര്‍ജ് എന്ന ഹാഷ്ടാഗ് ദേശീയതലത്തില്‍ തന്നെ വൈറലായി. നടി രവീണ ടണ്ടനും പി.സി. ജോര്‍ജിനെതിരെ നടപടി ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തിരുന്നു.

 

fb post

ഫെയ്‌സ്ബുക്കിലും പി.സി.ജോര്‍ജിനെതിരെയുള്ള ധാരാളം പ്രതിഷേധക്കുറിപ്പുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. എഴുത്തുകാരിയായ ശാരദക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. കേരളത്തിലെ സ്ത്രീകളെല്ലാം കന്യകാത്വപരിശോധന നടത്തി പൂഞ്ഞാര്‍ എം.എല്‍.എയ്ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്ന പരിഹാസവും പ്രതിഷേധവും കലര്‍ന്ന ഫെയ്‌സ്ബുക്ക് പോസ്റ്റ് നിരവധിപേരാണ് ഷെയര്‍ ചെയ്തിരുന്നത്. 

twi5

 

raveena