കേന്ദ്രമന്ത്രിമാര്‍ കേരളത്തെ അപകീര്‍ത്തി പെടുത്തുന്നത് മതിയാക്കണം-മുഖ്യമന്ത്രി


തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രി ആര്‍എസ്എസ്സിനും കേന്ദ്രമന്ത്രിമാര്‍ക്കുമെതിരെ മുഖ്യമന്ത്രി ആഞ്ഞടിച്ചത്.

തിരുവനന്തപുരം: കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കറിന്റെ പ്രസ്താവന സ്വന്തം അനുയായികളുടെ അക്രമവും ആര്‍ എസ് എസിന്റെ വര്‍ഗീയ രാഷ്ട്രീയവും മൂടിവെക്കാനുള്ള തന്ത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരളത്തിലെ സിപിഎം പ്രവര്‍ത്തകര്‍ മാവോയിസ്റ്റുകളെ പോലെ അക്രമം നടത്തുന്നുവെന്ന കേന്ദ്ര മന്ത്രിയുടെ പ്രസ്താവനക്കെതിരായാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രി ആര്‍എസ്എസ്സിനും കേന്ദ്രമന്ത്രിമാര്‍ക്കുമെതിരെ ആഞ്ഞടിച്ചത്.

'വ്യാജ പ്രചാരണം കൊണ്ട് കേരളത്തെ കീഴ്‌പ്പെടുത്തിക്കളയാം എന്ന് സംഘപരിവാര്‍ കരുതേണ്ടതില്ല. സമാധാനം കാത്തു സൂക്ഷിക്കാന്‍ പ്രതിജ്ഞാ ബദ്ധമായ ഇടപെടലാണ് സംസ്ഥാന സര്‍ക്കാരില്‍ നിന്നുണ്ടാകുന്നതു. ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചു ജാഥാ പ്രഹസനം നടത്തുന്നതിന് പകരം സ്വന്തം അണികളെ അടക്കി നിര്‍ത്തി സമാധാനം നിലനിര്‍ത്താനുള്ള മുന്‍കൈയാണ് കേന്ദ്ര മന്ത്രിയില്‍ നിന്നും കേന്ദ്ര ഭരണകക്ഷി നേതൃത്വത്തില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്'.

കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളില്‍ നിന്ന് ആര്‍ എസ് എസും കേന്ദ്ര മന്ത്രിമാരും പിന്മാറണമെന്നും. ഫെഡറല്‍ തത്വങ്ങള്‍ മറന്നു കേരളത്തിനെതിരെ നടത്തുന്ന പ്രസ്താവനകള്‍ അപലപനീയമാണൈന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങളില്‍ നിന്ന് ആര്‍ എസ് എസും കേന്ദ്ര മന്ത്രിമാരും പിന്മാറണം. ഫെഡറല്‍ തത്വങ്ങള്‍ മറന്നു കേരളത്തിനെതിരെ നടത്തുന്ന പ്രസ്താവനകള്‍ അപലപനീയമാണ്.
കേരളത്തിലെ സിപിഎം പ്രവര്‍ത്തകര്‍ മാവോയിസ്റ്റുകളെ പോലെ അക്രമം നടത്തുന്നുവെന്ന കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കറിന്റെ പ്രസ്താവന സ്വന്തം അനുയായികളുടെ അക്രമവും ആര്‍ എസ് എസിന്റെ അക്രമ- വര്‍ഗീയ രാഷ്ട്രീയവും മൂടിവെക്കാനുള്ള ദുര്‍ബലമായ തന്ത്രമാണ്.
ബി ജെ പി അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നടത്തുന്ന ജാഥ ആരംഭിക്കുന്നത് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ നിന്നാണ്. സമാധാനപരമായ ജനജീവിതം നിലനിന്ന അവിടെ ഡിവൈഎഫ് ഐ നേതാവും സി പി ഐ എം പ്രവര്‍ത്തകനുമായ സിവി ധനരാജിനെ 2016 ജൂലൈ 11 ന് രാത്രി വീട്ടില്‍ വെട്ടി കൊലപ്പെടുത്തിയതെന്തിനായിരുന്നു എന്ന് അമിത്ഷായും നേതാക്കളും സ്വന്തം അനുയായികളോട് ചോദിക്കണം.
ഞാന്‍ പ്രതിനിധാനം ചെയ്യുന്ന ധര്‍മ്മടം മണ്ഡലത്തില്‍ മെയ് 19 നു തെരഞ്ഞെടുപ്പ് ഫലം വന്നയുടനെ എല്‍ ഡി എഫ് വിജയാഹ്ലാദ പ്രകടനത്തിന് നേരെ നടന്ന ആര്‍ എസ് എസ് ആക്രമണത്തിലാണ് ചേരിക്കലിലെ സി വി രവീന്ദ്രന്‍ എന്ന തൊഴിലാളി സഖാവിനെ കൊലപ്പെടുത്തിയത്. രവീന്ദ്രന്റെ മകന്‍ ഉള്‍പ്പെടെ ഒന്‍പതു പേര്‍ക്കാണ് അന്ന് ബോംബേറില്‍ പരിക്കേറ്റത്. ആ കുടുംബത്തെ കുറിച്ചും മേഖലയില്‍ അശാന്തി വിതച്ച ആ കൊലപാതകത്തെ കുറിച്ചും അമിത് ഷായും ജാഥ നടത്തുന്ന ഇതര ബിജെപി നേതാക്കളും അന്വേഷിക്കണം.
ഈ ഒക്ടോബര്‍ 10 കെ മോഹനന്റെ രക്തസാക്ഷിത്വത്തിന്റെ ഒന്നാം വാര്‍ഷികമാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ പത്തിനാണ് സി പി ഐ എം വാളാങ്കിച്ചാല്‍ ബ്രാഞ്ച് സെക്രട്ടറിയും പടുവിലായി ലോക്കല്‍ കമ്മിറ്റി അംഗവും കള്ള് ഷാപ്പ് തൊഴിലാളിയുമായ കെ മോഹനനെ ജോലിക്കിടയില്‍ ഷാപ്പില്‍ കയറി വെട്ടി കൊലപ്പെടുത്തിയത്. വാളാങ്കിച്ചാല്‍ എ.കെ.ജി സ്മാരക വായനശാല പ്രസിഡണ്ടായിരുന്ന ആ സര്‍വസ്വീകാര്യനായ പൊതു പ്രവര്‍ത്തകനെ എന്തിനായിരുന്നു കൊന്നതെന്ന് അനുയായികളോട് അന്വേഷിക്കാനും അമിത്ഷായും കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കറും തയാറാകണം.
2017 ജൂലൈ മൂന്നിനാണ് സി പി ഐ എം പ്രവര്‍ത്തകനും ഓട്ടോറിക്ഷ ഡ്രൈവറുമായ ശ്രീജന്‍ ബാബുവിനെ തലശ്ശേരി നായനാര്‍ റോഡില്‍ വെച്ച് പകല്‍ സമയത്തു ആര്‍.എസ്.എസുകാര്‍ വെട്ടി ഭീകരമായി പരിക്കേല്‍പ്പിച്ചത്. എരഞ്ഞോളി പഞ്ചായത്ത് പ്രസിഡണ്ട് രമ്യയുടെ ഭര്‍ത്താവ് കൂടിയായ ശ്രീജന്‍ ബാബുവിന്റെ ജീവന്‍ ബാക്കിയുണ്ട് എന്നേയുള്ളൂ.
കണ്ണൂരില്‍ നടന്ന എല്ലാ സമാധാന ശ്രമങ്ങളെയും ധിക്കരിച്ചു, സ്വന്തം നേതാക്കള്‍ പങ്കെടുത്തു നടത്തിയ സമാധാന ചര്‍ച്ചയെ പോലും അവഗണിച്ചു ആര്‍ എസ് എസ് കണ്ണൂരില്‍ നടത്തിയ ആക്രമണങ്ങളെക്കുറിച്ച് അമിത് ഷാ അന്വേഷിക്കും എന്നാണു കരുതുന്നത്.
അതിനു ശ്രീ പ്രകാശ് ജാവ്ദേക്കര്‍ മുന്‍കൈ എടുക്കും എന്ന് പ്രതീക്ഷിക്കുന്നു.
വ്യാജ പ്രചാരണം കൊണ്ട് കേരളത്തെ കീഴ്‌പ്പെടുത്തിക്കളയാം എന്ന് സംഘപരിവാര്‍ കരുതേണ്ടതില്ല. സമാധാനം കാത്തു സൂക്ഷിക്കാന്‍ പ്രതിജ്ഞാ ബദ്ധമായ ഇടപെടലാണ് സംസ്ഥാന സര്‍ക്കാരില്‍ നിന്നുണ്ടാകുന്നതു. ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചു ജാഥാ പ്രഹസനം നടത്തുന്നതിന് പകരം സ്വന്തം അണികളെ അടക്കി നിര്‍ത്തി സമാധാനം നിലനിര്‍ത്താനുള്ള മുന്‍കൈയാണ് കേന്ദ്ര മന്ത്രിയില്‍ നിന്നും കേന്ദ്ര ഭരണകക്ഷി നേതൃത്വത്തില്‍ നിന്നും ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്.
തെറ്റായ പ്രചാര വേല തുടര്‍ച്ചയായും സംഘടിതമായും സംഘടിപ്പിക്കുക, തെരുവ് നാടകത്തിലെ രംഗം പോലും 'കേരളത്തിലെ കൊലപാതക'മായി പ്രചരിപ്പിക്കാന്‍ ചില മാധ്യമങ്ങളെ ഉപയോഗിക്കുക, അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ ഉയര്‍ത്തി മാധ്യമ ചര്‍ച്ചകള്‍ സംഘടിപ്പിക്കുക- കേരളത്തെ ലക്ഷ്യമിട്ടു നടത്തുന്ന ഈ അഭ്യാസങ്ങള്‍ കേരളവും മലയാളികളും നെഞ്ചോട് ചേര്‍ത്തു വെച്ച മത നിരപേക്ഷതയും ശരിയായ രാഷ്ട്രീയവും സംഘപരിവാറിനെ എത്രയേറെ അലോസരപ്പെടുത്തുന്നു എന്നതിന് തെളിവാണ്. ആ അലോസരവും അസ്വസ്ഥതയുമാണ് ശ്രീ ജാവ്‌ദേക്കറിന്റെയും മോഹന്‍ ഭാഗവതിന്റെയും വാക്കുകളില്‍ പ്രകടമാകുന്നത്. അമിത്ഷായുടെ ജാഥയും അതിന്റെ പ്രതിഫലനമാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022


poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section
Most Commented