തിരുവനന്തപുരം: മെഡിക്കല്‍ കോളജിന് അംഗീകാരം നേടിക്കൊടുക്കാന്‍ ബിജെപി നേതാക്കള്‍ കോടികള്‍ കോഴ വാങ്ങിയെന്ന പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് വന്നപ്പോള്‍ ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് സെല്‍ഫ് ഗോളായി മാറി. 

k.surendran's post

ജൂലായ് 17 ന് കേരളത്തിലെ സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ ഫീസ് 25 ലക്ഷമാക്കിയെന്ന് കുറ്റപ്പെടുത്തിയും വിമര്‍ശിച്ചും ഇട്ട പോസ്റ്റാണ് പാര്‍ട്ടി കോഴയില്‍ കുടുങ്ങി നില്‍ക്കുമ്പോള്‍ തിരിച്ചടിക്കുന്നത്. 

കെ.സുരേന്ദ്രന്‍ ജൂലായ് 17 ലെ പോസ്റ്റ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്

ഇനി ഈ അടുത്ത കാലത്ത് അംഗീകാരം കിട്ടിയ പല മെഡിക്കല്‍ കോളേജുകളും വലിയ കോഴ കൊടുത്താണ് അംഗീകാരം നേടിയതെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണ്. ഈ കച്ചവടം അവസാനിപ്പിക്കാനും ഇതിനെതിരെ പ്രതികരിക്കാനും എന്തുകൊണ്ട് മാധ്യമങ്ങളും രാഷ്ട്രീയപാര്‍ട്ടികളും രംഗത്തു വരുന്നില്ല?സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ കൊള്ളക്ക് അറുതി വരുത്താന്‍ വലിയ പോരാട്ടം തന്നെ വേണ്ടി വരും.