അവൾക്കൊപ്പം, solidarity2sisters എന്ന പേരിൽ കന്യാസ്ത്രീകൾക്ക് പിന്തുണയർപ്പിച്ചു കൊണ്ട് കത്തെഴുതാൻ തുടങ്ങിവെച്ച കാമ്പയിൻ
കുറവിലങ്ങാട്ടെ കന്യാസ്ത്രീകള്‍ക്ക് പിന്തുണയര്‍പ്പിച്ച് ലഭിച്ച കത്തുകളുടെ എണ്ണം 1000 കടന്നു. ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് അനുകൂലമായ വിധിയില്‍ പതറാതിരിക്കാന്‍ കന്യാസ്ത്രീകള്‍ക്ക് പിന്തുണ നല്‍കി സോഷ്യല്‍ മീഡിയ കാമ്പയിന് തുടക്കം കുറിച്ചിരുന്നു. സ്വന്തം കൈപ്പടയില്‍ എഴുതിയ കത്തുകള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് പിന്തുണ അറിയിച്ചത്. സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നുള്ളവരാണ് പിന്തുണയുമായി രംഗത്ത് എത്തിയത്. സിനിമാ, സാംസ്‌കരിക രംഗത്ത് നിന്നുള്ളവരും കാമ്പയിനില്‍ പങ്കാളികളായി.
13 വയസ്സുള്ള കുട്ടികള്‍ മുതല്‍ പ്രായമുള്ളവരില്‍ നിന്ന് പോലും കത്തുകള്‍ ലഭിച്ചു. കൊല്‍ക്കത്ത, അസം, ബോംബെ എന്നിവിടങ്ങളില്‍ നിന്ന് പോലും കത്തുകളുടെ പ്രവാഹമാണ്. ഇത്തരമൊരു ഇ-മെയില്‍ ഐ.ഡി പബ്ലിക്ക് ആയി കൊടുത്തിട്ടു പോലും കന്യാസ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന ഒരു കത്ത് പോലും ലഭിച്ചില്ലെന്ന് കത്തുകള്‍ കൈകeര്യം ചെയ്യുന്ന ആതിര മേനോന്‍ പറഞ്ഞു. തികച്ചും അപ്രതീക്ഷിതമായിരുന്ന കാമ്പയിന് വന്‍ സ്വീകരണം ജനവിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കുന്നത്.
കാമ്പയിന് ശേഷം എന്തെന്നുള്ളത് പ്ലാന്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ച കത്തുകള്‍ കന്യാസ്ത്രീകള്‍ക്ക് കൈമാറിയിട്ടുണ്ട്. സ്വന്തം ജീവിതത്തില്‍ നിന്ന് ഒരു സമയം കത്ത് എഴുതി തയ്യാറാക്കാനായി ആളുകള്‍ മാറ്റി വെച്ചതിന്റെ സന്തോഷത്തിലാണ് കന്യാസ്ത്രീകള്‍. പലരും അവര്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളും കത്തില്‍ വിവരിച്ചിട്ടുണ്ട്. പലര്‍ക്കും അത് തുറന്ന് പറയാനുള്ള ഊര്‍ജം ഇത്തരത്തിലൊരു കാമ്പയിന്‍ നല്‍കി. 90 ശതമാനം കത്തുകളും സ്വന്തം കൈപ്പടയില്‍ തയ്യാറാക്കപ്പെട്ടവയാണ്. ഓരേ ദിവസവും എത്തുന്ന കത്തുകള്‍ അതാത് ദിവസം പ്രിന്റ് ചെയ്തു കന്യാസ്ത്രീകള്‍ക്ക് നല്‍കുകയാണ്.
Content Highlights: letters have crossed in solidarity for nuns
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..