കാട്ടിലും സ്വൈര്യമില്ല; കാട് കാണാനെത്തിയവരുടെ ബൈക്കിനിടയിൽ കുടുങ്ങി പുള്ളിപ്പുലി


ശ്രീധർ ശിവറാം ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രങ്ങൾ | SRIDHARSIVARAM| Facebook

കാട് വന്യജീവികളുടെ ഇടമാണ്. എന്നാല്‍ കാടുകാണാന്‍ വരുന്ന പല സഞ്ചാരികളും വന്യജീവികളുടെ സ്വൈര്യ വിഹാരത്തെ ബഹുമാനിക്കുന്നവരോ അച്ചടക്കം പാലിക്കുന്നവരോ ആകണമെന്നില്ല. അലസമായ ചില കാനന യാത്രകള്‍ വന്യജീവികള്‍ക്കും സഞ്ചാരികൾക്കും വരുത്തിവെക്കാന്‍ ഇടയാക്കുന്ന അപകടങ്ങളെ കുറിച്ച് ഫെയ്സബുക്കിൽ കുറിച്ചിരിക്കുകയാണ് സഞ്ചാരിയും വന്യജീവി ഫോട്ടോഗ്രാഫറുമായ ശ്രീധർ ശിവറാം. അപകട സമയത്തെ സീക്വൻസായുള്ള ഫോട്ടോകളടക്കം അദ്ദേഹം പങ്കുവെച്ച ചിത്രങ്ങൾ വലിയ ശ്രദ്ധ ഇതിനോടകം നേടി.

രാജസ്ഥാന്‍ രണ്‍തമ്പോറില്‍ വെച്ചാണ് കാട്ടിലൂടെ ബൈക്കോടിച്ച് പോയവര്‍ക്കിടയിലേക്ക് പുള്ളിപ്പുലി കടന്നു പോയപ്പോഴുണ്ടായ അപകടം ശ്രീധര്‍ ശിവറാം കാമറയില്‍ പകര്‍ത്തിയത്. വേഗതയില്‍ ഓടിച്ചു പോവുന്ന ബൈക്കിലേക്ക് റോഡ്മുറിച്ചു കടന്നു വരുന്ന പുള്ളിപ്പുലി ഇടിക്കുന്നതും വലിയ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് ബൈക്ക് യാത്രികരും പുലിയും രക്ഷപ്പെടുന്നതുമായ ദൃശ്യങ്ങളാണ് സീക്വന്‍സായി അദ്ദേഹം പകര്‍ത്തിയത്.

leopard
ശ്രീധർ ശിവറാം ഫെയ്സ്ബുക്കിൽ
പങ്കുവെച്ച ചിത്രങ്ങൾ | SRIDHARSIVARAM/ Facebook

ചെറിയ പരിക്കുകളോടെ ബൈക്കോടിച്ചവരും പുള്ളിപ്പുലിയും രക്ഷപ്പെട്ടെങ്കിലും വനപാതകളിലെ സഞ്ചാരികളുടെ അച്ചടക്കമില്ലായ്മയെ കുറിച്ച് ശ്രീധര്‍ പോസ്റ്റില്‍ സൂചിപ്പിക്കുന്നുണ്ട്.

ഹോളി ദിനമായതിനാല്‍ കാട്ടുപാതയില്‍ നിറയെ വാഹനങ്ങളും ആളുകളുമായിരുന്നുവെന്നും വന്യജീവികളുടെ സഞ്ചാരപാത തടസ്സപ്പെടുത്തുന്ന തരത്തിലുള്ള സഞ്ചാരികളുടെ ഇടപെടലുകള്‍ക്ക് അറുതി വരുത്തണമെന്നുമാണ് ഇദ്ദേഹം പോസ്റ്റിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.

leopard
ശ്രീധർ ശിവറാം ഫെയ്സ്ബുക്കിൽ പങ്കുവെച്ച
ചിത്രങ്ങൾ | SRIDHARSIVARAM/ Facebook


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 7, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented